---
title: "ഭാര്യ സുൽഫത്തിനെ സ്റ്റേജിലേക്ക് ക്ഷണിച്ചപ്പോൾ മമ്മൂക്ക ദേഷ്യപ്പെട്ടു; വെളിപ്പെടുത്തി ജുവൽ മേരി"
english_title: "Mammooka gets angry when his wife Sulfat is invited on stage; Revealed by Jewel Marie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87943/mammooka-gets-angry-when-his-wife-sulfat-is-invited-on-stage-revealed-by-jewel-marie"
published_at: "2022-12-30T10:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ae739a01d73_mamoottty_sulfish_and_jwual.jpg"
keywords: []
---

# ഭാര്യ സുൽഫത്തിനെ സ്റ്റേജിലേക്ക് ക്ഷണിച്ചപ്പോൾ മമ്മൂക്ക ദേഷ്യപ്പെട്ടു; വെളിപ്പെടുത്തി ജുവൽ മേരി

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജുവൽ മേരി. അവതാരിക എന്ന നിലയിലാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഒരു നടി എന്ന നിലയിലും താരം പേരെടുത്തിട്ടുണ്ട്. ഇപ്പോൾ മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന ചാനലിന് താരം നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജുവൽ മേരി. അവതാരിക എന്ന നിലയിലാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഒരു നടി എന്ന നിലയിലും താരം പേരെടുത്തിട്ടുണ്ട്. ഇപ്പോൾ മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന ചാനലിന് താരം നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

ഒരിക്കൽ മമ്മൂട്ടിയും ഭാര്യയും ദുൽഖറും ഒരു അവാർഡ് ഫംഗ്ഷനിൽ പങ്കെടുത്തിരുന്നു. അവാർഡ് നൽകുവാൻ സുൽഫത്ത് മാഡം വരണമെന്ന് ആയിരുന്നു ചാനലിന്റെ ഭാഗത്ത് നിന്നുമുള്ള റിക്വസ്റ്റ്. എന്നാൽ അത് അവരോട് പറഞ്ഞിരുന്നില്ല.

പെട്ടെന്ന് ജുവൽ മേരി അവാർഡ് കൊടുക്കാൻ സുൽഫത്ത് മാഡത്തെ സ്റ്റേജിലേക്ക് ക്ഷണിച്ചു. പക്ഷേ മമ്മൂക്ക ഉടൻതന്നെ നടക്കില്ല എന്ന് പറഞ്ഞു. ഓൺ ക്യാമറയിൽ തന്നെ മമ്മൂക്ക ഇത് പറയുകയും ചെയ്തു. പക്ഷേ ജുവൽ മേരി മുഖത്ത് ഭാവ വ്യത്യാസം ഒന്നും കാണിച്ചില്ല. ഈ സംഭവം എഡിറ്റ് ചെയ്ത് കളയാൻ പറ്റുന്നതേയുള്ളൂ എന്ന് ജൂവൽ മേരിക്ക് അറിയാമായിരുന്നു. മാത്രമല്ല ലൈവ് ഓഡിയൻസ് വളരെ കുറച്ച് ആയിരുന്നു.

ദുൽഖർ സൽമാനും പോകേണ്ട എന്ന് അർത്ഥത്തിൽ അമ്മയുടെ കയ്യൊക്കെ പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു. ആ പറഞ്ഞത് അവർക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല എന്നാണ് ജുവൽ മേരി പറയുന്നത്. പക്ഷേ പിന്നീട് അവാർഡ് കൊടുക്കേണ്ടത് ദുൽഖറിനാണ് എന്ന് പറഞ്ഞതോടെ മമ്മൂക്കയുടെ മുഖം എല്ലാം മാറി.

പിന്നീട് നല്ലൊരു കയ്യടി കൊടുത്താൽ സുൽഫത്ത് മാഡം സ്റ്റേജിലേക്ക് വരും എന്നായിരുന്നു പറഞ്ഞത്. അങ്ങനെ  എല്ലാവരും കൈയ്യടിച്ചപ്പോൾ ഒരു തരത്തിൽ അവർ സ്റ്റേജിലേക്ക് വന്നു എന്നാണ് ജൂവൽ മേരി പറയുന്നത്.

ദുൽഖറിനാണ് അവാർഡ് എന്ന് അനൗൺസ് ചെയ്തപ്പോൾ അവരുടെ മുഖം മാറി. പിന്നീട് എല്ലാവരും വളരെ സന്തോഷത്തിലായി പെരുമാറ്റം. ദുൽഖറിനും ഒരുപാട് സന്തോഷം ആയി. ജുവൽ മേരി നോക്കിയ സമയത്ത് മമ്മൂട്ടി ഈ സംഭവത്തിന്റെ വീഡിയോ എടുക്കുകയായിരുന്നു.

ഇത്രയേ ഉള്ളൂ മമ്മൂക്ക എന്നാണ് ജുവൽ മേരി പറയുന്നത്. പിന്നീട് താൻ പോയി സുൽഫത്ത് മാഡത്തിനോട് സംസാരിച്ചു എന്നും അപ്പോൾ തനിക്ക് വളരെ ടെൻഷൻ ആയതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്നും സുൽഫത്ത് മാഡം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/87943/mammooka-gets-angry-when-his-wife-sulfat-is-invited-on-stage-revealed-by-jewel-marie)