---
title: "തന്റെ മാതാപിതാക്കൾ എടുത്ത ചില നിലപാടുകളാണ് തന്നെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കിയത് തന്റെ ജീവിതത്തിലെ പ്രധാന സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞു   നടി കങ്കണ  റണാവത്ത്"
english_title: "Actress Kangana Ranaut has opened up about the major event in her life that enabled her to stand on her own two feet because of the stance taken by her parents."
publisher: "moviemax.in"
canonical_url: "https://moviemax.in/news/87933/actress-kangana-ranaut-has-opened-up-about-the-major-event-in-her-life-that-enabled-her-to-stand-on-her-own-two-feet-because-of-the-stance-taken-by-her-parents"
published_at: "2022-12-30T08:35:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ae55aa675bd_kangana.jpg"
keywords: []
---

# തന്റെ മാതാപിതാക്കൾ എടുത്ത ചില നിലപാടുകളാണ് തന്നെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കിയത് തന്റെ ജീവിതത്തിലെ പ്രധാന സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞു   നടി കങ്കണ  റണാവത്ത്

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി കങ്കണ റണാവത്ത്. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ലെങ്കിലും താരം അഭിനയിച്ച ഹിന്ദി സിനിമകൾ എല്ലാം തന്നെ വലിയ രീതിയിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. തന്റെ ജീവിതത്തിൽ നടന്ന മോശം കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറയുവാൻ ഒരു മടിയും കാണിക്കാത്ത വ്യക്തികളിൽ ഒരാൾ കൂടിയാണ് കങ്കണ .

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി കങ്കണ റണാവത്ത്. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ലെങ്കിലും താരം അഭിനയിച്ച ഹിന്ദി സിനിമകൾ എല്ലാം തന്നെ വലിയ രീതിയിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. തന്റെ ജീവിതത്തിൽ നടന്ന മോശം കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറയുവാൻ ഒരു മടിയും കാണിക്കാത്ത വ്യക്തികളിൽ ഒരാൾ കൂടിയാണ് കങ്കണ .

> ഒരിക്കൽ തന്നെ തന്റെ പിതാവ് വീട്ടിൽ നിന്നും പുറത്താക്കിയിട്ടുണ്ടെന്നും തന്റെ മാതാപിതാക്കൾ എടുത്ത ചില നിലപാടുകളാണ് തന്നെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കിയത് എന്നും താരം പറയുന്നു. “എൻറെ പപ്പ ബിസിനസ് ചെയ്ത് ഒരുപാട് പണം ഉണ്ടാക്കിയിട്ടുണ്ട്. എന്നെ പഠിപ്പിക്കുവാൻ വേണ്ടി ഒരുപാട് പണം ചെലവഴിച്ചു. ചണ്ഡീഗഡിലെ ഏറ്റവും മികച്ച സ്കൂളിൽ ആയിരുന്നു ഞാൻ പഠിച്ചത്. പക്ഷേ ഞാൻ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. എന്നോട് വീട്ടിൽ നിന്നും ഇറങ്ങി പോകുവാൻ പപ്പ പറഞ്ഞു. ഞാൻ അങ്ങനെ ചെയ്യുകയും ചെയ്തു” – കങ്കണ പറയുന്നു.

തനിക്ക് വേണ്ടി തന്റെ മാതാപിതാക്കൾ ചെയ്ത കാര്യങ്ങൾക്ക് എല്ലാം ഒരുപാട് നന്ദിയുണ്ട് എന്നും തന്റെ മാതാപിതാക്കൾ തന്നോട് പെരുമാറിയത് പോലെയാണ് പലരും അവരുടെ മക്കളോട് പെരുമാറിയിട്ടുണ്ടാവുക എന്നും നമ്മൾ അവരെ ബഹുമാനിക്കണം എന്നും നമുക്ക് നൽകാവുന്ന ഏറ്റവും മികച്ച കാര്യങ്ങൾ അവർ എപ്പോഴും നൽകിയിട്ടുണ്ട് എന്നും താരം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/87933/actress-kangana-ranaut-has-opened-up-about-the-major-event-in-her-life-that-enabled-her-to-stand-on-her-own-two-feet-because-of-the-stance-taken-by-her-parents)