---
title: "തന്‍റെ പ്രിയ സാഹസിക വിനോദങ്ങള്‍ ചേര്‍ത്തുള്ള റീല്‍സ് വീഡിയോയുമായി പ്രണവ് മോഹൻലാൽ"
english_title: "Pranav Mohanlal with Reels video of his favorite adventures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87932/pranav-mohanlal-with-reels-video-of-his-favorite-adventures"
published_at: "2022-12-30T08:18:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ae51d8582c2_pranav.jpg"
keywords: []
---

# തന്‍റെ പ്രിയ സാഹസിക വിനോദങ്ങള്‍ ചേര്‍ത്തുള്ള റീല്‍സ് വീഡിയോയുമായി പ്രണവ് മോഹൻലാൽ

> **Lead Summary:** ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ഒരു നടനാണ് പ്രണവ് മോഹന്‍ലാല്‍. വ്യക്തിപരമായ വിശേഷങ്ങളൊക്കെ പ്രണവ് സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. അവയില്‍ കൂടുതലും തനിക്ക് ഏറ്റവും പ്രിയപ്പെട്ട യാത്രയും സാഹസികതയും സംഗീതവും ഒപ്പം ഫോട്ടോഗ്രഫിയുമൊക്കെയാണ് പോസ്റ്റ് ചെയ്യാറുള്ളത് .

## Article Content

ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ഒരു നടനാണ് പ്രണവ് മോഹന്‍ലാല്‍. വ്യക്തിപരമായ വിശേഷങ്ങളൊക്കെ പ്രണവ് സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. അവയില്‍ കൂടുതലും തനിക്ക് ഏറ്റവും പ്രിയപ്പെട്ട യാത്രയും സാഹസികതയും സംഗീതവും ഒപ്പം ഫോട്ടോഗ്രഫിയുമൊക്കെയാണ് പോസ്റ്റ് ചെയ്യാറുള്ളത് .

തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലെ ആദ്യ റീല്‍ വീഡിയോ ദിവസങ്ങള്‍ക്ക് മുന്‍പ് പ്രണവ് പങ്കുവച്ചിരുന്നു. യാത്രയും സാഹസികതയും സംഗീതവുമൊക്കെയുള്ള ഒരു വീഡിയോ ആയിരുന്നു അത്. എന്നാൽ ഇപ്പോഴിതാ റോക്ക് ക്ലൈമ്പിംഗും സ്കേറ്റിംഗും അടക്കമുള്ള തന്‍റെ പ്രിയ സാഹസിക വിനോദങ്ങള്‍ ചേര്‍ത്തുള്ള ഒരു റീല്‍ വീഡിയോയാണ് പ്രണവ് പങ്കുവച്ചിരിക്കുന്നത്.

ഏറ്റവും പെര്‍ഫെക്റ്റ് ആയ നിമിഷങ്ങള്‍ ആണ് ഇന്‍സ്റ്റഗ്രാമില്‍ കൂടുതലും കാണാറെന്നും എന്നാല്‍ ഇത് ഫെര്‍ഫെക്റ്റ് അല്ലാത്ത നിമിഷങ്ങളുടേതാണെന്നുമുള്ള അടിക്കുറിപ്പോടെയാണ് പ്രണവ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/87932/pranav-mohanlal-with-reels-video-of-his-favorite-adventures)