---
title: "ധന്യ ബാലകൃഷ്ണ എന്റെ ഭാര്യ ആരോപണം സ്ഥിരീകരിച്ച് സംവിധായകൻ ബാലാജി മോഹൻ രംഗത്ത്"
english_title: "Dhanya Balakrishna my wife confirmed the allegation and director Balaji Mohan is on the scene"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87914/dhanya-balakrishna-my-wife-confirmed-the-allegation-and-director-balaji-mohan-is-on-the-scene"
published_at: "2022-12-29T23:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63adcf587323c_dhanya.jpg"
keywords: []
---

# ധന്യ ബാലകൃഷ്ണ എന്റെ ഭാര്യ ആരോപണം സ്ഥിരീകരിച്ച് സംവിധായകൻ ബാലാജി മോഹൻ രംഗത്ത്

> **Lead Summary:** നടി ധന്യ ബാലകൃഷ്ണയുമായുള്ള തന്റെ വിവാഹം സ്ഥിരീകരിച്ച് സംവിധായകന്‍ ബാലാജി മോഹന്‍മോഹന്‍ രംഗത്ത് . ബാലാജിയും ധന്യയും രഹസ്യമായി വിവാഹം ചെയ്തുവെന്നും ടെലിവിഷന്‍ താരം കല്‍പിക ഗണേശിന്റെ ആരോപണം വലിയ വിവാദങ്ങൾക്കു വഴിവച്ചിരുന്നു. ബാലാജിയുടെ രണ്ടാം വിവാഹമാണിതെന്നും 2012ൽ അരുണയുമായി ബാലാജി വിവാഹിതനായെങ്കിലും 2013–ല്‍ തന്നെ അവർ വേർപിരിഞ്ഞിരുന്നുവെന്നും നദി പറഞ്ഞു.

## Article Content

നടി ധന്യ ബാലകൃഷ്ണയുമായുള്ള തന്റെ വിവാഹം സ്ഥിരീകരിച്ച് സംവിധായകന്‍ ബാലാജി മോഹന്‍മോഹന്‍ രംഗത്ത് . ബാലാജിയും ധന്യയും രഹസ്യമായി വിവാഹം ചെയ്തുവെന്നും ടെലിവിഷന്‍ താരം കല്‍പിക ഗണേശിന്റെ ആരോപണം വലിയ വിവാദങ്ങൾക്കു വഴിവച്ചിരുന്നു. ബാലാജിയുടെ രണ്ടാം വിവാഹമാണിതെന്നും 2012ൽ അരുണയുമായി ബാലാജി വിവാഹിതനായെങ്കിലും 2013–ല്‍ തന്നെ അവർ വേർപിരിഞ്ഞിരുന്നുവെന്നും നദി പറഞ്ഞു.

ഇപ്പോഴിതാ കല്‍പികയുടെ ആരോപണത്തിന് മറുപടിയായി സംവിധായകൻ തങ്ങളുടെ വിവാഹ രഹസ്യം പുറത്ത് പറഞ്ഞത് . അവര്‍ പറഞ്ഞതൊക്കെ സത്യമാണെന്ന് വെളിപ്പെടുത്തിയ സംവിധായകന്‍ തന്റെ വ്യക്തി ജീവിതത്തില്‍ കയറി ഇടപെട്ടതിന് നടി കല്‍പികക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുകയും ചെയ്തു . സംവിധായകൻ പരാതിയില്‍ പറയുന്നതിങ്ങനെ: ‘‘മാരി, മാരി 2 തുടങ്ങിയ സിനിമകളൊക്കെ സംവിധാനം ചെയ്തിട്ടുള്ള ആളാണ് ഞാന്‍.

കഴിഞ്ഞ ജനുവരി 23–ന് ഞാനും ധന്യ ബാലകൃഷ്ണയും വിവാഹിതരായി. തെലങ്കാനയില്‍ നിന്നുള്ള വെബ് സീരിസുകളില്‍ അഭിനയിക്കുന്ന നടി കല്‍പിക ഗണേഷ് ഞങ്ങളുടെ വിവാഹ ജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തെ അപകീര്‍ത്തിപ്പെടുന്ന തരത്തിലുമുള്ള വിഡിയോകള്‍ യൂട്യൂബിലൂടെ പുറത്ത് വിട്ടിരുന്നുവെന്നും അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്ന കല്‍പികയെ അതില്‍ നിന്നും വിലക്കണമെന്നും ഇതിന് നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്നും കോടതിയോട് അപേക്ഷിക്കുന്നുവെന്നും സംവിധായകൻ പറഞ്ഞു .

ഇതേ തുടർന്ന് കേസ് പരിഗണിച്ച കോടതി കല്‍പികയെ ബാലാജിയുടെ ജീവിതത്തില്‍ ഇടപ്പെടുന്നതില്‍ നിന്നുംകോടതി വിലക്കി. ജനുവരി ഇരുപതിനകം ഇതിനൊരു മറുപടി നല്‍കാനുള്ള ഉത്തരവും കോടതി പുറപ്പെടുവിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/87914/dhanya-balakrishna-my-wife-confirmed-the-allegation-and-director-balaji-mohan-is-on-the-scene)