---
title: "അപൂര്‍വമായ തന്റെ ചര്മ രോഗത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി"
english_title: "The actress opened up about her rare skin disease"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87910/the-actress-opened-up-about-her-rare-skin-disease"
published_at: "2022-12-29T22:33:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63adc86124351_face.jpg"
keywords: []
---

# അപൂര്‍വമായ തന്റെ ചര്മ രോഗത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി

> **Lead Summary:** നമുക്ക് കേട്ടുകേള്‍വി പോലുമില്ലാത്ത ഒരുപാട് രോഗങ്ങള്‍ ഈ ലോകത്ത് നിലനില്‍ക്കുന്നുണ്ട്. പലതും ശാരീരികമായ പ്രയാസങ്ങള്‍ക്ക് പുറമെ മാനസികപ്രശ്നങ്ങള്‍ക്കും കാരണമാകുന്നതാകാം. പ്രത്യേകിച്ച് രോഗത്തിന്‍റെ പേരിലുള്ള പരിഹാസമാണ് ഇതിലേക്ക് നയിക്കുക. ഇത്തരത്തില്‍ തന്നെ ബാധിച്ചിട്ടുള്ള അപൂര്‍വരോഗത്തെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ തുറന്ന് പങ്കുവച്ചിരിക്കുകയാണ് ബ്രിട്ടീഷ് നടി ജമീല ജമീല്‍.

## Article Content

നമുക്ക് കേട്ടുകേള്‍വി പോലുമില്ലാത്ത ഒരുപാട് രോഗങ്ങള്‍ ഈ ലോകത്ത് നിലനില്‍ക്കുന്നുണ്ട്. പലതും ശാരീരികമായ പ്രയാസങ്ങള്‍ക്ക് പുറമെ മാനസികപ്രശ്നങ്ങള്‍ക്കും കാരണമാകുന്നതാകാം. പ്രത്യേകിച്ച് രോഗത്തിന്‍റെ പേരിലുള്ള പരിഹാസമാണ് ഇതിലേക്ക് നയിക്കുക. ഇത്തരത്തില്‍ തന്നെ ബാധിച്ചിട്ടുള്ള അപൂര്‍വരോഗത്തെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ തുറന്ന് പങ്കുവച്ചിരിക്കുകയാണ് ബ്രിട്ടീഷ് നടി ജമീല ജമീല്‍.

ജനിതകരോഗമായ 'എത്ലേഴ്സ് ഡാൻലസ് സിൻഡ്രോം' (ഇഡിഎസ്) ആണ് ജമീലയെ ബാധിച്ചത്. ചര്‍മ്മത്തെയും എല്ലുകളെയും രക്തക്കുഴലുകളെയും ഇങ്ങനെ ശരീരത്തിലെ പല ഭാഗങ്ങളെയും പിന്താങ്ങുന്ന കണക്ടീവ് ടിഷ്യുവിനെ ബാധിക്കുന്ന രോഗമാണിത്. ഇതുമൂലം ചര്‍മ്മം അസാധാരണമാം വിധത്തില്‍ വലിഞ്ഞിരിക്കുകയും അതുപോലെ എല്ലുകള്‍ ഉള്ള ഭാഗമാണെങ്കിലും അവിടെയും വളയ്ക്കാനും, ഒടിഞ്ഞിരിക്കുന്നത് പോലെ തിരിക്കാനുമെല്ലാം സാധിക്കുന്നുവെന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത .

ഒരു വീഡിയോയിലൂടെ തന്‍റെ കവിളുകള്‍ വലിച്ചുനീട്ടുകയും കൈമുട്ട് തിരിച്ച് മടക്കുകയുമെല്ലാം ചെയ്യുകയാണ് ജമീല എന്നത്വിഡിയോയിൽ കാണാം . ഇഡിഎസ് തന്നെ പലവിധത്തിലുണ്ട്. ചിലരില്‍ ഇതുകൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ കുറെക്കൂടി സങ്കീര്‍ണമാകാറുണ്ട്. ശാരീരികാവയവങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാത്ത സാഹചര്യം വരെ ഇതുകൊണ്ടുണ്ടാകാം.

താൻ രോഗത്തിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ ഏറെ പരിഹസിക്കപ്പെട്ടിട്ടുണ്ടെന്നും പലപ്പോഴും ഇത് ആത്മഹത്യയിലേക്ക് വരെ ചിന്തയെ എത്തിച്ചിട്ടുണ്ടെന്നും ജമീല ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയ്ക്കൊപ്പം കുറിക്കുന്നു. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് പ്രതികരണങ്ങള്‍ അറിയിച്ചിരിക്കുന്നത്. ധാരാളം പേര്‍ ജമീലയെ പിന്തുണച്ചും സൗഖ്യം നേര്‍ന്നുമെല്ലാം കമന്‍റുകളും പങ്കുവച്ചിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/87910/the-actress-opened-up-about-her-rare-skin-disease)