---
title: "മാലി ദ്വീപിൽ നിന്നുള്ള ഫോട്ടോയുമായി  ആൻഡ്രിയ "
english_title: "Andrea with a photo from the island of Mali"
publisher: "moviemax.in"
canonical_url: "https://moviemax.in/news/8782/andrea-with-a-photo-from-the-island-of-mali"
published_at: "2021-11-03T21:44:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6182b594ede64_andriya.jpg"
keywords: []
---

# മാലി ദ്വീപിൽ നിന്നുള്ള ഫോട്ടോയുമായി  ആൻഡ്രിയ 

> **Lead Summary:** പിന്നണി ഗായികയായി വെള്ളിത്തിരയിലേക്ക് കടന്നുവന്ന് പിന്നീട് അഭിനയത്തിലേക്ക് ചുവട് വെച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് ആൻഡ്രിയ ജെർമിയ. ഒരു സകലകലാ വല്ലഭ തന്നെയാണ് ആൻഡ്രിയ ജെർമിയ. ഡാൻസറായും മ്യൂസിക്ക് കബോസറായും. മോഡലായുമെല്ലാം കഴിവ് തെളിയിച്ച ആൻഡ്രിയ ഇന്ന് തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് മുൻനിരയിൽ നിൽക്കുന്ന നായികമാരിൽ ഒരാളാണ്.

## Article Content

പിന്നണി ഗായികയായി വെള്ളിത്തിരയിലേക്ക് കടന്നുവന്ന് പിന്നീട് അഭിനയത്തിലേക്ക് ചുവട് വെച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് ആൻഡ്രിയ ജെർമിയ. ഒരു സകലകലാ വല്ലഭ തന്നെയാണ് ആൻഡ്രിയ ജെർമിയ. ഡാൻസറായും മ്യൂസിക്ക് കബോസറായും. മോഡലായുമെല്ലാം കഴിവ് തെളിയിച്ച ആൻഡ്രിയ ഇന്ന് തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് മുൻനിരയിൽ നിൽക്കുന്ന നായികമാരിൽ ഒരാളാണ്.

ബോളിവുഡിലും താരം വേഷമിട്ടു. തമിഴ് നാട്ടിലെ ചെന്നൈ സ്വദേശിയായ ആൻഡ്രിയ ആറക്കോണം വിമൻസ് ക്രി സ്ത്യൻ കോളേജിലാണ് പഠനം പൂർത്തിയാക്കിയത്. താരം തന്റെ എട്ടാം വയസ്സ് മുതൽ തന്നെ പിയാനോ പഠിച്ചു തുടങ്ങിയിരുന്നു . പിന്നണി ഗായിക യാകുക എന്ന ആഗ്രഹത്തോടെ സിനിമയിലേക്ക് ചുവടു വെച്ച ആൻഡ്രിയ പതിയെ അഭിനയതത്തിലേക്ക് വഴിമാറുകയായിരുന്നു.

നിരവധി ചിത്രങ്ങളിൽ ഗാനമാലപിച്ച പിന്നണി ഗായിക കൂടെയാണ് ആൻഡ്രിയ ജെർമിയ.ആയിരത്തിൽ ഒരുവൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ മാലൈ നേരം എന്ന ഗാനം ആലപിച്ച ആൻഡ്രിയ ഏറെ പ്രേക്ഷ ക പ്രീതി നേടി.

നാഗംദള എന്ന നടകത്തിലൂടെയാണ് ആൻഡ്രിയ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്.പിന്നീട് അഭിനേയത്രിയായി നിരവധി ചിത്രങ്ങളിൽ ശകതമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച നടിയാണ് ആൻഡ്രിയ.രണ്ടായിരത്തി പതിമൂന്നിൽ തിയ്യറ്ററുകളിൽ റിലീസ് ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് ആൻഡ്രിയ മലയാള സിനിമാ രംഗത്ത് തന്റെ വരവറിയിക്കുന്നത്. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം തിയ്യറ്ററുകളിൽ ഗംഭീര വിജയമായിരുന്നു.

ഫഹദിന്റെ നായികാ കഥാപാത്രമായ അന്ന എന്ന കഥാപാത്രമാണ് ചിത്രത്തിൽ താരം അവതരിപ്പിച്ചത്. സോഷ്യൽ മീഡിയകളിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സൈബർ ഇടങ്ങളിൽ പങ്കുവെക്കാറുണ്ട് .താരം മാലി ദ്വീപിൽ അവധി ആഘോഷക്കുന്നതിന്റെ കിടുക്കാച്ചി ചിത്രങ്ങൾ സൈബർ ലോകം ഏറ്റെടുത്തിരിക്കുകയാണ്. അതി സുന്ദരിയായി താരം പങ്കുവെച്ച ചിത്രങ്ങൾ ആണ് ഇപ്പോള്‍ വൈറലാകുന്നത് .

### Related Links & Sources
- [Original Story Source](https://moviemax.in/news/8782/andrea-with-a-photo-from-the-island-of-mali)