---
title: "സ്തനാര്‍ബുദം സമ്മാനിച്ച മുറിപ്പാടുകള്‍; ചിത്രങ്ങള്‍ പങ്കുവെച്ച് താരം  "
english_title: "Chhavi has now shared pictures where the scars of the surgery can be seen."
publisher: "moviemax.in"
canonical_url: "https://moviemax.in/news/87787/chhavi-has-now-shared-pictures-where-the-scars-of-the-surgery-can-be-seen"
published_at: "2022-12-29T10:21:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ad1ce09b4da_actress.jpg"
keywords: []
---

# സ്തനാര്‍ബുദം സമ്മാനിച്ച മുറിപ്പാടുകള്‍; ചിത്രങ്ങള്‍ പങ്കുവെച്ച് താരം  

> **Lead Summary:** ഈ വര്‍ഷം തുടക്കത്തിലാണ് നടി ഛവി മിത്തല്‍ തനിക്ക് ക്യാൻസർ സ്ഥിരീകരിച്ചതിനെക്കുറിച്ച് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. സ്തനാർബുദം നേരത്തേ തിരിച്ചറിഞ്ഞതും സമയം വൈകിക്കാതെ സർജറിയുൾപ്പെടെയുള്ള ചികിത്സയിലേയ്ക്ക് നീങ്ങിയതും താരം വെളിപ്പെടുത്തിയിരുന്നു.

## Article Content

ഈ വര്‍ഷം തുടക്കത്തിലാണ് നടി ഛവി മിത്തല്‍ തനിക്ക് ക്യാൻസർ സ്ഥിരീകരിച്ചതിനെക്കുറിച്ച് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. സ്തനാർബുദം നേരത്തേ തിരിച്ചറിഞ്ഞതും സമയം വൈകിക്കാതെ സർജറിയുൾപ്പെടെയുള്ള ചികിത്സയിലേയ്ക്ക് നീങ്ങിയതും താരം വെളിപ്പെടുത്തിയിരുന്നു.

ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചിലുണ്ടായ അപകടത്തിനു ശേഷം ഡോക്ടറെ കാണാൻ പോയപ്പോഴാണ് സ്തനത്തിൽ മുഴയുള്ള കാര്യം തിരിച്ചറിഞ്ഞതെന്നും ഛവി പങ്കുവെയ്ക്കുകയുണ്ടായി. തുടർന്ന് നടത്തിയ ബയോപ്സിയിൽ മുഴ ക്യാൻസറാണെന്ന് തിരിച്ചറിയുകയായിരുന്നു.

ഇപ്പോഴിതാ സര്‍ജറിയുടെ പാടുകള്‍ കാണാവുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഛവി. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ദുബൈയില്‍ അവിധിക്കാലം ആഘോഷിക്കുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് ഛവി പങ്കുവെച്ചത്.

[**https://www.instagram.com/chhavihussein/?utm_source=ig_embed&ig_rid=bce0cd1e-1c8a-4c66-acc7-30488c84f86a**](https://www.instagram.com/chhavihussein/?utm_source=ig_embed&ig_rid=bce0cd1e-1c8a-4c66-acc7-30488c84f86a)

വെള്ള നിറത്തിലുള്ള സ്വിം സ്യൂട്ട് ആണ് താരത്തിന്‍റെ വേഷം. മുതകിന്‍റെ വലുത് ഭാഗത്ത് സര്‍ജറിയുടെ പാടുകള്‍ വ്യക്തമായി കാണാം. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്‍റുകള്‍ ചെയ്തത്. നിങ്ങള്‍ എന്നാലും മനോഹരി ആണ് എന്നാണ് പലരും കമന്‍റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/87787/chhavi-has-now-shared-pictures-where-the-scars-of-the-surgery-can-be-seen)