---
title: "നടി ധന്യയെ രഹസ്യമായി വിവാഹം കഴിച്ചോ...?  മറുപടിയുമായി സംവിധായകന്‍"
english_title: "Did the actress marry Dhanya secretly...? Director with reply"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87778/did-the-actress-marry-dhanya-secretly-director-with-reply"
published_at: "2022-12-29T08:29:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ad032bdbfc3_dhanya.jpg"
keywords: []
---

# നടി ധന്യയെ രഹസ്യമായി വിവാഹം കഴിച്ചോ...?  മറുപടിയുമായി സംവിധായകന്‍

> **Lead Summary:** **ദു**ല്‍ഖര്‍ സല്‍മാന്റെ വായമൂടി പേസവും ധനുഷിന്റെ മാരി, മാരി 2 എന്നിങ്ങനെ ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത ബാലാജി മോഹന്റെ രണ്ടാം വിവാഹം വിവാദത്തില്‍. ബാലാജി രഹസ്യമായി നടി ധന്യ ബാലകൃഷ്ണനെ വിവാഹം കഴിച്ചുവെന്ന് ടെലിവിഷന്‍ താരമായ കല്‍പിക ഗണേശാണ് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.

## Article Content

**ദു**ല്‍ഖര്‍ സല്‍മാന്റെ വായമൂടി പേസവും ധനുഷിന്റെ മാരി, മാരി 2 എന്നിങ്ങനെ ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത ബാലാജി മോഹന്റെ രണ്ടാം വിവാഹം വിവാദത്തില്‍. ബാലാജി രഹസ്യമായി നടി ധന്യ ബാലകൃഷ്ണനെ വിവാഹം കഴിച്ചുവെന്ന് ടെലിവിഷന്‍ താരമായ കല്‍പിക ഗണേശാണ് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.

ബാലാജിയുടെ രണ്ടാം വിവാഹമാണിത്. 2012ല്‍ അരുണയുമായി ബാലാജി വിവാഹിതനായെങ്കിലും 2013 ല്‍ തന്നെ അവര്‍ വേര്പിരിഞ്ഞിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് ബാലാജി നടി ധന്യ ബാലകൃഷ്ണനെ രഹസ്യമായി വിവാഹം കഴിച്ചെന്നും ഇരുവരും ഒരുമിച്ച്‌ താമസിക്കുകയാണെന്നും ആരോപിച്ചു നടി കല്‍പിക രംഗത്തെത്തിയത്.

ഇപ്പോഴിതാ കല്‍പികയുടെ ആരോപണത്തിന് മറുപടിയായി എത്തിയിരിക്കുകയാണ് സംവിധായകന്‍. അവര്‍ പറഞ്ഞതൊക്കെ സത്യമാണെന്ന് വെളിപ്പെടുത്തിയ സംവിധായകന്‍ തന്റെ വ്യക്തി ജീവിതത്തില്‍ കയറി ഇടപെട്ടതിന് നടിയ്‌ക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.

സംവിധായകന്റെ പരാതിയില്‍ പറയുന്നതിങ്ങനെ… *'*

*മാരി, മാരി 2 തുടങ്ങിയ സിനിമകളൊക്കെ സംവിധാനം ചെയ്തിട്ടുള്ള ആളാണ് ഞാന്‍. കഴിഞ്ഞ ജനുവരി 23 ന് ഞാന്‍ ധന്യ ബാലകൃഷ്ണനെ വിവാഹം കഴിച്ചു. ഏഴാം അറിവ്, രാജ റാണി, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ധന്യ. *

*തെലുങ്കാനയില്‍ നിന്നുള്ള വെബ് സീരിസുകളില്‍ അഭിനയിക്കുന്ന നടി കല്‍പിക ഗണേഷ് ഞങ്ങളുടെ വിവാഹ ജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ അപകീര്‍ത്തിപ്പെടുന്ന തരത്തില്‍ വീഡിയോകള്‍ യൂട്യൂബിലൂടെ പുറത്ത് വിട്ടിരുന്നു. *

*മാത്രമല്ല അവരത് സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കുകയും ചെയ്തു. തന്റെയും ഭാര്യയുടെയും വ്യക്തിജീവിതത്തെ കുറിച്ച്‌ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്ന കല്‍പികയെ അതില്‍ നിന്നും വിലക്കണമെന്നും ഇതിന് നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണം' *

തുടര്‍ന്ന് കേസ് പരിഗണിച്ച കോടതി കല്‍പികയെ ബാലാജിയുടെ ജീവിതത്തില്‍ ഇടപ്പെടുന്നതില്‍ നിന്നും കോടതി വിലക്കി. ജനുവരി ഇരുപതിനകം ഇതിനൊരു മറുപടി നല്‍കാനുള്ള ഉത്തരവും കോടതി പുറപ്പെടുവിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/87778/did-the-actress-marry-dhanya-secretly-director-with-reply)