---
title: "വയറലായി മസാല ജിലേബി കോമ്പോ"
english_title: "viral Masala Jalebi Combo"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87765/viral-masala-jalebi-combo"
published_at: "2022-12-28T23:58:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac8aeace374_masala_jilrebi.jpg"
keywords: []
---

# വയറലായി മസാല ജിലേബി കോമ്പോ

> **Lead Summary:** ഇന്റര്‍നെറ്റ് തുറന്നാല്‍ ഇപ്പോൾ കാണാൻ കഴിയുന്നത് വിചിത്രമായ ഭക്ഷണ കോമ്പിനേഷനുകളുടെ ഒരു നീണ്ടപട്ടിക തന്നെയാണ് . 'പിസ്സ പാനീപൂരി', 'ചോക്കളേറ്റ് പൊറോട്ട',കോൾഡ് കോഫി മാഗി' അങ്ങനെ പോകുന്നു . ഇപ്പോഴിതാ അതിവിചിത്രമായ 'മസാല ജിലേബി' കോമ്പോയാണ് ഇപ്പോൾ വയറൽ ആയിരിക്കുന്നത് .

## Article Content

ഇന്റര്‍നെറ്റ് തുറന്നാല്‍ ഇപ്പോൾ കാണാൻ കഴിയുന്നത് വിചിത്രമായ ഭക്ഷണ കോമ്പിനേഷനുകളുടെ ഒരു നീണ്ടപട്ടിക തന്നെയാണ് . 'പിസ്സ പാനീപൂരി', 'ചോക്കളേറ്റ് പൊറോട്ട',കോൾഡ് കോഫി മാഗി' അങ്ങനെ പോകുന്നു . ഇപ്പോഴിതാ അതിവിചിത്രമായ 'മസാല ജിലേബി' കോമ്പോയാണ് ഇപ്പോൾ വയറൽ ആയിരിക്കുന്നത് .

രാജ്യത്തെ അറിയപ്പെടുന്ന വ്യവസായ സംരംഭകനായ മയൂര്‍ സെജ്പാലാണ് തന്റെ ട്വിറ്ററിലൂെടയാണ് മസാല ജിലേബിയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത് .ഒരു പ്ലേറ്റു നിറയെ മഞ്ഞ നിറത്തിലുള്ള മസാല ജിലേബി നിറച്ച്, 'ആര്‍ക്കാണ് ഈ കോമ്പോ വേണ്ടത്' എന്ന അടിക്കുറിപ്പോടെയായിരുന്നു മയൂര്‍ ചിത്രം പങ്കുവെച്ചത്.

അതിമധുരമുള്ള ഇന്ത്യന്‍ പലഹാരമാണ് ജിലേബി. അതില്‍ മസാല ചേര്‍ക്കരുതെന്നും ഇത്തരത്തിലൊരു കോമ്പിനേഷന്‍ ഉണ്ടാക്കിയതിന് ആളുകള്‍ നിങ്ങളോട് ക്ഷമിക്കുകയില്ലെന്നുമൊക്കെയുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു . . ഇങ്ങനെയൊരു കോമ്പിനേഷന്‍ ഒരിക്കലും ചേരില്ലെന്ന് പറഞ്ഞ്, ഇഷ്ടക്കേട് പ്രകടിപ്പിച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടുതലും ലഭിച്ചത് . ഇതിനോടകം, 22,000 വ്യൂസും 73 ലൈക്കുകളും.ചിത്രത്തിനു ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/87765/viral-masala-jalebi-combo)