---
title: "ഈ ജീൻസിന്റെ  വില കേട്ടാൽ നിങ്ങൾ  ഞെട്ടും, ചിത്രം വൈറൽ "
english_title: "You will be shocked to hear the price of these jeans, the picture has gone viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87756/you-will-be-shocked-to-hear-the-price-of-these-jeans-the-picture-has-gone-viral"
published_at: "2022-12-28T21:58:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac6eda9aef7_jeens.jpg"
keywords: []
---

# ഈ ജീൻസിന്റെ  വില കേട്ടാൽ നിങ്ങൾ  ഞെട്ടും, ചിത്രം വൈറൽ 

> **Lead Summary:** സമൂഹമാധ്യമങ്ങളിൽ പലതരത്തിലുള്ള കാര്യങ്ങൾ വൈറൽ ആകുന്നത് പതിവാണ്. ഇപ്പോൾ കുറച്ച് ജീൻസ് മോഡലുകൾ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

## Article Content

സമൂഹമാധ്യമങ്ങളിൽ പലതരത്തിലുള്ള കാര്യങ്ങൾ വൈറൽ ആകുന്നത് പതിവാണ്. ഇപ്പോൾ കുറച്ച് ജീൻസ് മോഡലുകൾ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

എന്തുകൊണ്ടാണ് ഈ ജീൻസുകൾ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത് എന്ന് അറിയുമോ? ഇതിൻറെ പ്രത്യേകമായ ഡിസൈൻ കാരണമാണ് ഇപ്പോൾ ഈ ജീൻസുകൾ എല്ലാം വൈറലായി മാറിയിരിക്കുന്നത്.

ഒറ്റനോട്ടത്തിൽ കണ്ടാൽ അയ്യേ എന്ന് തോന്നിക്കുന്ന ടൈപ്പ് മോഡൽ ആണ് ഈ ജീൻസുകൾക്ക് ഉള്ളത്. ആരോ ഇതിനുള്ളിൽ കാര്യം സാധിച്ച നിലയിലാണ് ഈ ജീൻസ് ഡിസൈൻ ചെയ്തിരിക്കുന്നത്.

ഇതൊക്കെ കണ്ടാൽ ആരാണ് ഈ ജീൻസ് വാങ്ങി ഉപയോഗിക്കുക എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. എന്നാൽ ഇത്തരം ജീൻസുകൾക്ക് വലിയ രീതിയിലുള്ള മാർക്കറ്റ് ആണ് ഇപ്പോൾ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.

യുവാക്കൾ എല്ലാവരും എപ്പോഴും എന്തെങ്കിലും വെറൈറ്റി ആഗ്രഹിക്കുന്നവർ ആണ്. മറ്റുള്ളവർ തങ്ങളെ ശ്രദ്ധിക്കണം എന്ന് ആഗ്രഹിക്കുന്നവർ ആണ് ഒരു വിധം യുവാക്കളും യുവതികളും എല്ലാം തന്നെ.

അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രോഡക്ടുകൾക്ക് വലിയ രീതിയിലുള്ള വിപണി സാധ്യത ഉണ്ട് എന്ന് കണ്ടതുകൊണ്ട് ആണ് ഈ ജീൻസിന്റെ നിർമ്മാതാക്കൾ ഇത്തരത്തിലുള്ള ജീൻസുകൾ ഡിസൈൻ ചെയ്തത് എന്നാണ് അറിയാൻ സാധിക്കുന്നത്. അവരുടെ കണക്കുകൂട്ടലുകൾ തെറ്റിയില്ല എന്ന് നമുക്ക് നിസംശയം പറയാം.

ഫേസ്ബുക്കിലെ ഒരു പേജിൽ ആണ് ഇപ്പോൾ ഈ ജീൻസുകളുടെ മോഡലുകൾ ആദ്യമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് ഇതിനെല്ലാം തന്നെ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.

അതേസമയം കേരളത്തിലും എപ്പോഴാണ് ഇതുപോലെയുള്ള ജീൻസുകൾ മാർക്കറ്റിൽ ലഭ്യമാകുന്നത് എന്നാണ് ഇപ്പോൾ മലയാളികൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. ഏകദേശം 2000 രൂപ മുതൽ ആണ് ഓരോ ജീൻസിന്റെയും വില എന്നാണ് അറിയാൻ സാധിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/87756/you-will-be-shocked-to-hear-the-price-of-these-jeans-the-picture-has-gone-viral)