---
title: "കവര്‍ച്ചാ ശ്രമം ചെറുക്കുന്നതിനിടെ നടിയെ അക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തി"
english_title: "The actress was shot dead by the assailants while resisting the robbery attempt"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87744/the-actress-was-shot-dead-by-the-assailants-while-resisting-the-robbery-attempt"
published_at: "2022-12-28T21:02:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac6201be4f1_riya_kumari.jpg"
keywords: []
---

# കവര്‍ച്ചാ ശ്രമം ചെറുക്കുന്നതിനിടെ നടിയെ അക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തി

> **Lead Summary:** **ഹൗറ : **ജാര്‍ഖണ്ഡ് നടി റിയ കുമാരിയെ അക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തി. പശ്ചിമബംഗാളിലെ ഹൗറയിലാണ് സംഭവം.ദേശീയ പാതയില്‍ കവര്‍ച്ചാ ശ്രമം ചെറുക്കുന്നതിനിടെയാണ് നടിക്ക് വെടിയേറ്റതെന്നാണ് പൊലീസ് പറയുന്നത്.

## Article Content

**ഹൗറ : **ജാര്‍ഖണ്ഡ് നടി റിയ കുമാരിയെ അക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തി. പശ്ചിമബംഗാളിലെ ഹൗറയിലാണ് സംഭവം.ദേശീയ പാതയില്‍ കവര്‍ച്ചാ ശ്രമം ചെറുക്കുന്നതിനിടെയാണ് നടിക്ക് വെടിയേറ്റതെന്നാണ് പൊലീസ് പറയുന്നത്.

കുടുംബസമേതം കൊല്‍ക്കത്തയിലേക്ക് കാറില്‍ പോകുമ്പോഴായിരുന്നു സംഭവം. റിയ കുമാരിയും ഭര്‍ത്താവും നിര്‍മ്മാതാവുമായ പ്രകാശ് കുമാറും അവരുടെ രണ്ട് വയസുള്ള മകളും കാറിലുണ്ടായിരുന്നു. വിശ്രമിക്കാനായി മഹിഷ്രേഖ പ്രദേശത്ത് കാര്‍ നിര്‍ത്തി പുറത്തേക്ക് വരുമ്ബോഴാണ് മൂന്നംഗ സംഘം കവര്‍ച്ചയ്ക്ക് ശ്രമിച്ചതെന്ന് ഭര്‍ത്താവ് പറഞ്ഞു.

പ്രകാശ് കുമാര്‍ ആക്രമിക്കപ്പെടുന്നത് കണ്ട റിയ തടയാന്‍ ശ്രമിക്കുന്നതിനിടെ വെടിയുതിര്‍ക്കുകയായിരുന്നു. റിയയ്ക്ക് വെടിയേറ്റതോടെ സംഘം ഓടി രക്ഷപ്പെടുകയും ചെയ്തു . പരിക്കേറ്റിട്ടും സഹായം അഭ്യര്‍ത്ഥിച്ച്‌ പ്രകാശ് മൂന്ന് കിലോമീറ്ററോളം വണ്ടിയോടിച്ചു.

ഒടുവില്‍ നാട്ടുകാര്‍ എത്തി റിയയെ എസ്‌സിസി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചു. എന്നാല്‍, ആശുപത്രിയിലെത്തിയപ്പോള്‍ തന്നെ റിയ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

സംഭവത്തെക്കുറിച്ച്‌ വിശദമായി അന്വേഷിച്ചുവരികയാണെന്നും റിയയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കാര്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായി പോലീസ് വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/87744/the-actress-was-shot-dead-by-the-assailants-while-resisting-the-robbery-attempt)