അദ്ദേഹത്തിന്റെ ആത്മാവ് എപ്പോഴും എന്റെ കൂടെ ഉണ്ട്, ആ സമയത്ത് കാറിലായിരുന്നു ഉറക്കം; യമുന റാണി

അദ്ദേഹത്തിന്റെ ആത്മാവ് എപ്പോഴും എന്റെ കൂടെ ഉണ്ട്, ആ സമയത്ത് കാറിലായിരുന്നു ഉറക്കം; യമുന റാണി
2022-12-28T20:51:00 | By Susmitha Surendran

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിത ആണ് നടി യമുന റാണി, സീരിയലുകളിൽ ശ്രദ്ധേയ വേഷം ചെയ്ത യമുന സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 

ഇപ്പോഴിതാ താൻ സിനിമയിലും സീരിയലിലും നിറഞ്ഞ് നിന്ന കാലത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് യമുനാ റാണി. അന്തരിച്ച പിതാവിനെക്കുറിച്ചും യമുന സംസാരിച്ചു.

ഞാനൊരിക്കലും ഒരു ചാൻസ് ചോദിച്ച് ആരെയും വിളിച്ചിട്ടില്ല. ഒരേയൊരു ഡയരക്ടറോടെ അങ്ങനെ ചോദിച്ചിട്ടുള്ളു. വിനയൻ സാറിനോടാണത്. അത് എനിക്കത്രയും അടുപ്പം ഉള്ളത് കൊണ്ടാണ്. നേരത്തെ ഊമ പെണ്ണിന് ഉരിയാടാ പയ്യൻ എന്ന സിനിമ ചെയ്തിട്ടുണ്ട്.


ഇടയ്ക്കൊരു ബ്രേക്ക് എടുത്ത ശേഷ സിനിമയിലേക്ക് തിരിച്ചു വരണം എന്ന് തോന്നിയപ്പോൾ ആദ്യം വിളിച്ചത് വിനയൻ സാറിനെ ആണ്. മുപ്പത് വർഷത്തനിടെ ചാൻസ് ചോദിച്ചത് അപ്പോഴാണ്. അങ്ങനെ ഞാൻ ചെയ്ത പടമാണ് മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും. 

'അത് കഴിഞ്ഞും 10 വർഷം എനിക്ക് ബ്രേക്ക് എടുക്കേണ്ടി വന്നു. മീശ മാധവനും പട്ടണത്തിൽ സുന്ദരനുമാെക്കെ ചെയ്ത് എസ്റ്റാബ്ലിഷ് ആയി വരുന്ന സമയത്താണ് ബ്രേക്ക് എടുക്കുന്നത്. വലിയൊരു ബ്രേക്ക് എടുത്ത് സിനിമയിലേക്ക് തിരിച്ചു വരിക എന്ന് പറയുന്നത് വലിയ പാടാണ്. സിനിമ ഒരുപാട് മാറി. സുകുമാരിയും ലളിതാമ്മയും ചെയ്തിരുന്ന പോലത്തെ കഥാപാത്രങ്ങൾ കുറഞ്ഞു.

'പുതിയ സിനിമയും പുതിയ മാറ്റങ്ങളും ഇഷ്ടമാണ്. മാറ്റം എന്നും വരണം. നമ്മളെപ്പോഴും മാറ്റത്തിനനുസരിച്ച് മൂവ് ചെയ്യണം എന്ന് ചിന്തിക്കുന്ന ആളാണ് ഞാൻ. സീരിയലിൽ നിന്നാണ് ഞാൻ സിനിമയിലേക്ക് പോവുന്നത്' 'ദൈവത്തിന്റെ അനു​ഗ്രഹമെന്തെന്നാൽ സീരിയലുകളിൽ അന്നത്തെ വലിയ ബാനറുകളിൽ വർക്ക് ചെയ്യാൻ പറ്റി. നല്ല ​ഗുരുനാഥൻമാരെ കിട്ടി. അന്നത്തെ സമയത്തെ വലിയ കമ്പനി ആയ യന്ത്ര മീഡിയയിലേക്ക് വിളിച്ചു'. 

'അവിടെ മൂന്ന് വർഷം അവരുടെ കുറേയേറെ സീരിയലുകളിൽ വേഷം ചെയ്തു. അവരുടെ കന്നഡ സിനിമയിൽ ചെയ്തു. അത് കഴിഞ്ഞാണ് സിനിമയിലേക്ക് വരുന്നത്. എനിക്ക് നിൽക്കാനൊന്നും സമയം കിട്ടിയില്ല. 97 മുതൽ 2002 വരെ ഞാൻ ഇരുന്നിട്ടില്ല. കാറിലായിരുന്നു എന്റെ ഉറക്കം' 'സിനിമയും സീരിയലും ഒരേസമയം ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു.

വല്യേട്ടന്റെ സെറ്റിൽ അഭിനയിച്ചിട്ട് ജ്വാലയായി സീരിയലിൽ അഭിനയിക്കാൻ പോവണം. മമ്മൂക്ക ആയിരുന്നു സീരിയലിന്റെ നിർമാതാവ്. നേരത്തെ അങ്ങ് വിട്ടേക്കണം എന്റെ സീരിയൽ എന്ന് അദ്ദേ​ഹം തമാശയായി പറയുമായിരുന്നു'.

ആ സമയത്ത് കാറിലായിരുന്നു ഉറക്കം. ഡാഡി ആയിരുന്നു ഒപ്പം. അദ്ദേഹം ഇന്നെന്റെ ഒപ്പമില്ല. ഞാനിന്നിവിടെ വന്ന് സംസാരിക്കുന്നെങ്കിൽ അതിന് കാരണം ഡാഡി ആണ്. അദ്ദേഹത്തിന്റെ ആത്മാവ് എപ്പോഴും എന്റെ കൂടെ ഉണ്ട്,' യമുനാ റാണി പറഞ്ഞതിങ്ങനെ. 

Content Highlight: Now Yamuna Rani is talking about her time in movies and serials.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup