---
title: "നടി ധന്യ ബാലകൃഷ്ണൻ വിവാഹിതയായി? റിപ്പോർട്ട് "
english_title: "Actress Dhanya Balakrishnan got married? Report"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87737/actress-dhanya-balakrishnan-got-married-report"
published_at: "2022-12-28T20:25:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac58f0a8314_bala.jpg"
keywords: []
---

# നടി ധന്യ ബാലകൃഷ്ണൻ വിവാഹിതയായി? റിപ്പോർട്ട് 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധന്യ ബാലകൃഷ്ണൻ. ഇവരുടെ വിവാഹം കഴിഞ്ഞിരിക്കുകയാണ് എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധന്യ ബാലകൃഷ്ണൻ. ഇവരുടെ വിവാഹം കഴിഞ്ഞിരിക്കുകയാണ് എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

അതേസമയം തമിഴ് സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇവർ. ലവ് ആക്ഷൻ ഡ്രാമ അടക്കമുള്ള മലയാളം സിനിമകളിലും ഇവർ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ധാരാളം ആരാധകരെ ആണ് ഇവർ മലയാളത്തിലും തമിഴിലുമായി സ്വന്തമാക്കിയത്.

അതേസമയം ഇവരുടെ വിവാഹം കഴിഞ്ഞു എന്ന വാർത്തകൾ ഇന്ന് രാവിലെ ആയിരുന്നു പുറത്തുവന്നത്. എന്നാൽ താരം ഇതിനെക്കുറിച്ച് സൂചനകൾ ഒന്നും തന്നെ നൽകിയിരുന്നില്ല. അതുകൊണ്ടുതന്നെ വിവാഹവാർത്ത ഫേക്ക് ആയിരിക്കും എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ വിവാഹ വാർത്ത സ്ഥിരീകരിച്ചുകൊണ്ട് ഭർത്താവ് തന്നെ നേരിട്ട് വരികയായിരുന്നു. ഇയാളുടെ രണ്ടാമത്തെ വിവാഹമാണ് ഇത് എന്ന പ്രത്യേകതയും ഉണ്ട്.

ബാലാജി മോഹൻ എന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്തിരിക്കുന്നത്. സിനിമാ മേഖലയിലെ അറിയപ്പെടുന്ന സംവിധായകരിൽ ഒരാളാണ് ഇദ്ദേഹം. ഇവർ രണ്ടുപേരും രഹസ്യമായി വിവാഹം ചെയ്തിട്ടുണ്ട് എന്ന് ഒരു ടെലിവിഷൻ താരം ഒരു പരിപാടിക്കിടെ ആരോപിച്ചിരുന്നു.

തന്റെ ഭാര്യയെ ബാലാജി നിയന്ത്രിക്കുകയാണ് എന്നും സിനിമ പ്രമോഷൻ പരിപാടികളിൽ പോലും വിലക്കുകയാണ് എന്നുമായിരുന്നു കൽപ്പിക എന്ന ഒരാൾ ആരോപിച്ചത്. ഇതിനുശേഷമാണ് സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് ബാലാജി തന്നെ രംഗത്ത് എത്തിയത്.

കൽപിക എന്ന വ്യക്തി നടത്തിയ ആരോപണങ്ങൾക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട് ബാലാജി മോഹൻ. അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്ന കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ആണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ഈ വർഷം ജനുവരി 23 മുതൽ രണ്ടുപേരും വിവാഹം ചെയ്തിട്ടുണ്ട് എന്നാണ് ബാലാജി ഹർജിയിൽ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/87737/actress-dhanya-balakrishnan-got-married-report)