---
title: "തൃഷ രാഷ്ട്രീയത്തിലേക്ക് എത്തുമോ?  വെളിപ്പെടുത്തി  താരം"
english_title: "Will Trisha enter politics? The star revealed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87725/will-trisha-enter-politics-the-star-revealed"
published_at: "2022-12-28T19:19:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac49ca8fc73_thrisha_krishna.jpg"
keywords: []
---

# തൃഷ രാഷ്ട്രീയത്തിലേക്ക് എത്തുമോ?  വെളിപ്പെടുത്തി  താരം

> **Lead Summary:** സൗത്ത് ഇന്ത്യയിലെ പ്രശസ്ത നടിമാരിൽ ഒരാളാണ് തൃഷ. പൊന്നിയിൻ സെൽവൻ ആണ് താരത്തിന്റേതായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്.

## Article Content

സൗത്ത് ഇന്ത്യയിലെ പ്രശസ്ത നടിമാരിൽ ഒരാളാണ് തൃഷ. പൊന്നിയിൻ സെൽവൻ ആണ് താരത്തിന്റേതായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്.

മലയാളത്തിൽ മോഹൻലാൽ ചിത്രം റാം ആണ് താരത്തിന്റെതായി ഒരുങ്ങുന്നത്. തമിഴിലും ചിത്രം ഒരുങ്ങുന്നുണ്ട്. റാങ്കിയാണ് തമിഴിൽ ഒരുങ്ങുന്ന ചിത്രം. മലയാള താരം അനശ്വര രാജനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സൗത്ത് ഇന്ത്യ മുഴുവൻ ആരാധകരുള്ള താരം, രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നുവെന്ന റിപ്പോർട്ടുകൾ ഏതാനും മാസങ്ങൾക്ക് മുമ്പ് എത്തിയിരുന്നു.

താരത്തിന്റെ ആരാധകർ ഈ വാർത്ത വലിയ രീതിയിൽ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ ഈ വാർത്തയോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് തൃഷ.

റാങ്കി എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു തൃഷ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നു എന്ന വാർത്ത വ്യാജമാണ് എന്നാണ് താരം പറയുന്നത്.

താൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്ന വാർത്തയിൽ ഒരു കണിക പോലും സത്യമില്ലെന്ന് താരം പറഞ്ഞു.തനിക്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും തൃഷ കൂട്ടിച്ചേർത്തു.

താരത്തിന്റെ വെളിപ്പെടുത്തൽ ആരാധകരിൽ നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്. തങ്ങളുടെ പ്രിയതാരം രാഷ്ട്രീയത്തിൽ ശോഭിക്കുമെന്ന് ആഗ്രഹിച്ചിരുന്ന ആരാധകരിൽ നിരാശ ഉണ്ടാക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/87725/will-trisha-enter-politics-the-star-revealed)