---
title: " കണ്ണടച്ച് കേട്ടാൽ ഇത് സുരേഷ് ഗോപി അല്ല എന്ന് ആരും പറയില്ല, സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ വ്യക്തി  ആരാണ് എന്നറിയുമോ? "
english_title: "No one will say that this is not Suresh Gopi if you listen with your eyes closed, do you know who is this person who has gone viral on social media?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87707/no-one-will-say-that-this-is-not-suresh-gopi-if-you-listen-with-your-eyes-closed-do-you-know-who-is-this-person-who-has-gone-viral-on-social-media"
published_at: "2022-12-28T17:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac2ba6f3b1e_SURESH_GOPI.jpg"
keywords: []
---

#  കണ്ണടച്ച് കേട്ടാൽ ഇത് സുരേഷ് ഗോപി അല്ല എന്ന് ആരും പറയില്ല, സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ വ്യക്തി  ആരാണ് എന്നറിയുമോ? 

> **Lead Summary:** കഴിഞ്ഞദിവസം സമൂഹം മാധ്യമങ്ങളിൽ ഒരു വീഡിയോ വൈറലായി മാറിയിരുന്നു. ഒരു വ്യക്തി ഒരു സിനിമയുടെ റിവ്യൂ പറയുന്ന വീഡിയോ ആയിരുന്നു ഇത്. കണ്ണടച്ച് കേട്ടാൽ ഇത് സുരേഷ് ഗോപി അല്ല എന്ന് ആരും പറയില്ല എന്നായിരുന്നു പ്രേക്ഷകർ എല്ലാവരും പറഞ്ഞത്.

## Article Content

കഴിഞ്ഞദിവസം സമൂഹം മാധ്യമങ്ങളിൽ ഒരു വീഡിയോ വൈറലായി മാറിയിരുന്നു. ഒരു വ്യക്തി ഒരു സിനിമയുടെ റിവ്യൂ പറയുന്ന വീഡിയോ ആയിരുന്നു ഇത്. കണ്ണടച്ച് കേട്ടാൽ ഇത് സുരേഷ് ഗോപി അല്ല എന്ന് ആരും പറയില്ല എന്നായിരുന്നു പ്രേക്ഷകർ എല്ലാവരും പറഞ്ഞത്.

അത്രയ്ക്കും സാമ്യം ഉണ്ടായിരുന്നു ഇദ്ദേഹത്തിൻറെ ശബ്ദവും സുരേഷ് ഗോപിയുടെ ശബ്ദവും തമ്മിൽ. ശബ്ദത്തിന്റെ കാര്യത്തിൽ മാത്രമല്ല മാനറസവും രണ്ടും ഒരുപോലെ ആയിരുന്നു.

അതേസമയം ഇദ്ദേഹം യഥാർത്ഥത്തിൽ ആരാണ് എന്നറിയുമോ? യഥാർത്ഥ ജീവിതത്തിലും ഇദ്ദേഹം ഒരു പോലീസ് ഓഫീസർ തന്നെയാണ്. അബ്ദുൾ ബാസിദ് എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്. പാലക്കാട് സ്വദേശി ആണ് ഇദ്ദേഹം.

രൂപസാദൃശ്യവും ശബ്ദ സാദൃശ്യവും മാത്രമല്ല പറയുമ്പോൾ ഉള്ള ചടുലത പോലും അതേപടി സുരേഷ് ഗോപിയെ പോലെയാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. പ്രത്യേകിച്ചും അനീതിക്കെതിരെ സംസാരിക്കുന്ന കാര്യത്തിൽ രണ്ടുപേരും പൊട്ടിത്തെറിക്കുന്നത് പോലെയാണ് സംസാരിക്കുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്.

[**https://www.facebook.com/abdul.bassith.7/videos/615825786948554/?t=0**](https://www.facebook.com/abdul.bassith.7/videos/615825786948554/?t=0)

ഇദ്ദേഹം എക്സൈസ് വകുപ്പിൽ ആണ് ജോലി ചെയ്യുന്നത്. സിവിൽ എക്സൈസ് ഓഫീസറാണ് ഇദ്ദേഹം. സമൂഹമാധ്യമങ്ങളിൽ ഇദ്ദേഹം വളരെ സജീവമാണ്.

ലഹരിക്കെതിരെ നിരവധി ബോധവൽക്കരണ പരിപാടികളിൽ ആണ് ഇദ്ദേഹം എപ്പോഴും പങ്കെടുക്കുന്നത്. വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിരുദ്ധ അവബോധം വളർത്തുന്നതിന് വേണ്ടി നിരവധി പ്രചാരണങ്ങളിൽ ഇദ്ദേഹം പങ്കെടുക്കാറുണ്ട്.

ഇദ്ദേഹത്തിൻറെ പല ക്ലാസ്സുകളും സമൂഹമാധ്യമങ്ങളിൽ നേരത്തെ തന്നെ വൈറൽ ആയതാണ്. ഇദ്ദേഹത്തിൻറെ വിശേഷങ്ങൾ അറിഞ്ഞ് സാക്ഷാൽ സുരേഷ് ഗോപി തന്നെ ഇദ്ദേഹത്തെ നേരിട്ട് കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു പണ്ട്.

എന്തായാലും ഇതുപോലെയുള്ള പോലീസുകാരെ ആണ് നമുക്ക് കേരള പോലീസിൽ വേണ്ടത് എന്നാണ് ഇപ്പോൾ പ്രേക്ഷകർ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്. എങ്കിൽ മാത്രമേ നമ്മളുടെ യുവാക്കൾ വഴിതെറ്റാതെ പോവുകയുള്ളൂ എന്നാണ് ഇപ്പോൾ മലയാളികൾ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/87707/no-one-will-say-that-this-is-not-suresh-gopi-if-you-listen-with-your-eyes-closed-do-you-know-who-is-this-person-who-has-gone-viral-on-social-media)