---
title: "ഇന്റിമേറ്റ് രംഗങ്ങളില്‍ നടന്മാര്‍ ബുദ്ധിമുട്ടുന്നതാണ് ഞാന്‍ കൂടുതലും കണ്ടിട്ടുള്ളത്; തമന്ന പറയുന്നു "
english_title: "Now actress Tamannaah is talking about intimate scenes"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87693/now-actress-tamannaah-is-talking-about-intimate-scenes"
published_at: "2022-12-28T15:59:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac1b87213fd_THAMANNA.jpg"
keywords: []
---

# ഇന്റിമേറ്റ് രംഗങ്ങളില്‍ നടന്മാര്‍ ബുദ്ധിമുട്ടുന്നതാണ് ഞാന്‍ കൂടുതലും കണ്ടിട്ടുള്ളത്; തമന്ന പറയുന്നു 

> **Lead Summary:** ചില ചിത്രങ്ങളിലെ ഇന്റിമേറ്റ് സീനുകള്‍ പലപ്പോഴും വിവാദം ആവാറുണ്ട് . മറ്റു രംഗങ്ങളെ പോലെ പ്രേക്ഷകര്‍ ഇത്തരം രംഗത്തെ കാണാത്തതാണ് പല പ്രശ്‌നങ്ങല്‍ക്കും കാരണം.

## Article Content

ചില ചിത്രങ്ങളിലെ ഇന്റിമേറ്റ് സീനുകള്‍ പലപ്പോഴും വിവാദം ആവാറുണ്ട് . മറ്റു രംഗങ്ങളെ പോലെ പ്രേക്ഷകര്‍ ഇത്തരം രംഗത്തെ കാണാത്തതാണ് പല പ്രശ്‌നങ്ങല്‍ക്കും കാരണം.

അതേസമയം അത്തരം രംഗം ചിത്രീകരിക്കാന്‍ കുറച്ച് കഷ്ടപാട് ഉണ്ടെന്ന് താരങ്ങള്‍ വരെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ നടി തമന്ന ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് പറയുകയാണ്.

ഇന്റിമേറ്റ് രംഗം ചെയ്യുന്നതില്‍ സ്ത്രീകളേക്കാള്‍ ബുദ്ധിമുട്ടും മടിയുമൊക്കെ അനുഭവിക്കുന്നത് പുരുഷന്മാരാണ് എന്നാണ് തമന്ന പറയുന്നത്. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തറുന്നത്. തമന്നയുടെ വാക്കുകള്‍ ഇങ്ങനെ.

ഇന്റിമേറ്റ് രംഗങ്ങളില്‍ നടന്മാര്‍ ബുദ്ധിമുട്ടുന്നതാണ് ഞാന്‍ കൂടുതലും കണ്ടിട്ടുള്ളത്. അഭിനേതാക്കള്‍ സ്ത്രീയും പുരുഷനുമല്ല മനുഷ്യര്‍ മാത്രമാണെന്നതാണ് അടിസ്ഥാന കാര്യം.

ചിലപ്പോള്‍ നടിമാര്‍ എങ്ങനെയായിരിക്കും ചിന്തിക്കുക എന്ന് കരുതിയായിരിക്കും നടന്മാര്‍ നാണിക്കുകയും ആശങ്കപ്പെടുകയും ചെയ്യുക”എന്നാണ് തമന്ന പറഞ്ഞത്.

അതേസമയം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച തമന്ന മലയാള സിനിമയിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ദിലീപിന്റെ നായിക ആയിട്ടാണ് താരത്തിന്റെ വരവ്. സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/87693/now-actress-tamannaah-is-talking-about-intimate-scenes)