---
title: "മഞ്ഞ ചരടും താലിയും തങ്കച്ചന് നല്‍കി അനുമോള്‍, വിവാഹ ക്ഷണക്കത്ത് വേദിയില്‍ വെച്ച് കൈമാറി തങ്കച്ചനും"
english_title: "Anumol gave Thangachan a yellow string and thali and Thangachan also handed over the wedding invitation at the venue."
publisher: "moviemax.in"
canonical_url: "https://moviemax.in/news/87683/anumol-gave-thangachan-a-yellow-string-and-thali-and-thangachan-also-handed-over-the-wedding-invitation-at-the-venue"
published_at: "2022-12-28T15:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac1011afa46_anumol_and_thangachan.jpg"
keywords: []
---

# മഞ്ഞ ചരടും താലിയും തങ്കച്ചന് നല്‍കി അനുമോള്‍, വിവാഹ ക്ഷണക്കത്ത് വേദിയില്‍ വെച്ച് കൈമാറി തങ്കച്ചനും

> **Lead Summary:**  സ്റ്റാര്‍ മാജിക്കിന്റെ ഓരോ എപ്പിസോഡിനും കാഴ്ച്ചക്കാര്‍ ഏറെയാണ്. ക്രിസ്മസ് ദിനത്തില്‍ ഒരു വേറിട്ട എപ്പിസോഡ് തന്നെയായിരുന്നു ഈ ഷോ ഒരുക്കിയത്. ഇതില്‍ അനുമോളും തങ്കച്ചനും കൈമാറിയ സമ്മാനത്തെ കുറിച്ചാണ് ചര്‍ച്ച നടക്കുന്നത്.

## Article Content

 സ്റ്റാര്‍ മാജിക്കിന്റെ ഓരോ എപ്പിസോഡിനും കാഴ്ച്ചക്കാര്‍ ഏറെയാണ്. ക്രിസ്മസ് ദിനത്തില്‍ ഒരു വേറിട്ട എപ്പിസോഡ് തന്നെയായിരുന്നു ഈ ഷോ ഒരുക്കിയത്. ഇതില്‍ അനുമോളും തങ്കച്ചനും കൈമാറിയ സമ്മാനത്തെ കുറിച്ചാണ് ചര്‍ച്ച നടക്കുന്നത്.

വേദിയിലുള്ളവരെ പോലും ഞെട്ടിച്ചു കൊണ്ടായിരുന്നു ഇരുവരും സമ്മാനം കൈമാറിയത്. താന്‍ വളരെയധികം ആലോചിച്ച് ആണ് ഇങ്ങനെ ഒരു സമ്മാനം തിരഞ്ഞെടുത്തതെന്ന് അനു പറയുന്നു. തങ്കച്ചനും അത്തരമൊരു സമ്മാനം തന്നെയായിരുന്നു അനുവിന് കൊടുത്തത്.

ആദ്യം അനുവായിരുന്നു സമ്മാനം കൈമാറിയത് , ചേട്ടന് ഏറ്റവും ആവശ്യമുള്ള സാധനം തന്നെയാണ് ഇതിനകത്ത് ഉള്ളത് അതും ഈ സമയത്ത് എന്ന് അനു പറഞ്ഞു.

ജീവിതപങ്കാളിയെ എങ്ങനെ തിരഞ്ഞെടുക്കാം എന്നതിന് ആവശ്യമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു പുസ്തകം ആയിരുന്നു അനുവിന്റെ സമ്മാനപ്പൊതിയിലുണ്ടായിരുന്നത് , കൂടാതെ മഞ്ഞ ചരടും താലിയും സമ്മാനമായി നല്‍കിയിരുന്നു.

ഇനിയെങ്കിലും നോക്കിയും കണ്ടും ഒരു ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുക എന്നായിരുന്നു നടി ഉപദേശം നല്‍കിയത്. ഇത് തങ്കച്ചന്‍ ചേട്ടന്‍ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിക്ക് വേണ്ടിയുള്ളതാണെന്നും താരം പറഞ്ഞു.

അതേസമയം അനുവിന് ചേട്ടന്‍ നല്‍കിയ സമ്മാനം അദ്ദേഹത്തിന്റെ വിവാഹ ക്ഷണക്കത്തായിരുന്നു. കുടുംബസമേതം വരണമെന്നും അനുവിനോട് തങ്കച്ചന്‍ പറയുന്നു.

വളരെ രസകരമായ എപ്പിസോഡ് തന്നെയായിരുന്നു ഈ ക്രിസ്മസ് ദിനത്തില്‍ സ്റ്റാര്‍ മാജിക്ക് ഒരുക്കിയത്. അതിഥിയായി നടന്‍ ധ്യാന്‍ ശ്രീനിവാസനും വേദിയില്‍ എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/87683/anumol-gave-thangachan-a-yellow-string-and-thali-and-thangachan-also-handed-over-the-wedding-invitation-at-the-venue)