---
title: "  കാജോള്‍ ഷാരൂഖിന് പിറന്നാള്‍ ആശംസ അറിയിക്കാത്തതിന്റെ കാരണം ഇതാണ് ... "
english_title: "This is the reason why Kajol did not wish Shah Rukh a happy birthday ..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/8768/this-is-the-reason-why-kajol-did-not-wish-shah-rukh-a-happy-birthday"
published_at: "2021-11-03T20:42:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6182a7371a702_kajol.jpg"
keywords: []
---

#   കാജോള്‍ ഷാരൂഖിന് പിറന്നാള്‍ ആശംസ അറിയിക്കാത്തതിന്റെ കാരണം ഇതാണ് ... 

> **Lead Summary:** കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖിന്റെ ജന്മ ദിനം. മകന്‍ ജയിലില്‍ നിന്ന് തിരിച്ചു വന്നത് കൊണ്ട് തന്നെ ഷാരൂഖ് ഖാന് ഈ വര്‍ഷത്തെ ജന്മദിനവും സന്തോഷത്തോടെ തന്നെ കടന്ന് പോയി. ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എല്ലാം കിങ് ഖാന് ജന്മദിന ആശംസ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. എന്നാല്‍ ഷാരൂഖിന്റെ അടുത്ത സുഹൃത്തും മികച്ച ഓണ്‍സ്‌ക്രീന്‍ ജോഡിയുമായ കാജോള്‍ മാത്രം ഒരു പോസ്റ്റ് പോലും ഇട്ടതില്ല.

## Article Content

കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖിന്റെ ജന്മ ദിനം. മകന്‍ ജയിലില്‍ നിന്ന് തിരിച്ചു വന്നത് കൊണ്ട് തന്നെ ഷാരൂഖ് ഖാന് ഈ വര്‍ഷത്തെ ജന്മദിനവും സന്തോഷത്തോടെ തന്നെ കടന്ന് പോയി. ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എല്ലാം കിങ് ഖാന് ജന്മദിന ആശംസ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. എന്നാല്‍ ഷാരൂഖിന്റെ അടുത്ത സുഹൃത്തും മികച്ച ഓണ്‍സ്‌ക്രീന്‍ ജോഡിയുമായ കാജോള്‍ മാത്രം ഒരു പോസ്റ്റ് പോലും ഇട്ടതില്ല.

ഇതേ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉയര്‍ന്നപ്പോള്‍ കാജോള്‍ പ്രതികരിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഒരു ആരാധകന്‍, എന്തുകൊണ്ടാണ് ഷാരൂഖ് ഖാന് ജന്മദിന ആശംസ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവയ്ക്കാതിരുന്നത് എന്ന് ചോദിച്ചത്. 'മകന്‍ ആര്യന്‍ ഖാന്‍ വീട്ടില്‍ എത്തിയപ്പോള്‍ തന്നെ ഷാരൂഖ് ഖാന്‍ ആഗ്രഹിച്ചതെല്ലാം കിട്ടി. ഇതില്‍ പരം എന്താണ് അദ്ദേഹത്തെ ആശംസിക്കേണ്ടത്' എന്നായിരുന്നു കാജോളിന്റെ പ്രതികരണം.

കരണ്‍ ജോഹറിനൊപ്പം എപ്പോഴാണ് അടുത്ത ചിത്രം എന്ന ചോദ്യത്തിനും കാജോള്‍ പ്രതികരിച്ചു. തീര്‍ച്ചയായും കരണിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ഞാനും ആഗ്രഹിയ്ക്കുന്നുണ്ട്. എന്നാല്‍ ആ സിനിമ ഞാനും കരണും പൂര്‍ണണായും, യെസ് ഇതാണ് നമ്മള്‍ ഒരുമിച്ച് ചെയ്യേണ്ട അടുത്ത ചിത്രം എന്ന് പരസ്പരം ഒരു സമ്മതത്തില്‍ എത്തിയാല്‍ മാത്രമേ സംഭവിയ്ക്കൂ എന്നാണ് കാജോള്‍ പറഞ്ഞത്.

സിനിമയില്‍ അല്പം സെലക്ടീവായ കാജോള്‍ രേവതി സംവിധാനം ചെയ്യുന്ന ദ ലാസ്റ്റ് ഹുറ എന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം. ജീവിതത്തില്‍ ഒരാള്‍ അഭിമുഖീകരിയ്ക്കുന്ന ഏറ്റവും വലിയ പ്രശ്‌നത്തെ ഒരു ചെറു പുഞ്ചിരിയോടെ നേരിട്ട സുജാത എന്ന അമ്മയുടെ കഥയാണ് ദ ലാസ്റ്റ് ഹുറ എന്ന ചിത്രത്തില്‍ രേവതി പറയുന്നത്. അമ്മ വേഷത്തിലാണ് കാജോള്‍ എത്തുന്നത്. കഥ കേട്ട ഉടനെ കഥാപാത്രവുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞു എന്നും, അപ്പോള്‍ തന്നെ സമ്മതം അറിയിക്കുകയായിരുന്നു എന്നുമാണ് കാജോള്‍ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/8768/this-is-the-reason-why-kajol-did-not-wish-shah-rukh-a-happy-birthday)