---
title: "നടി നസ്രിയ നാല് മാസം ഗര്‍ഭിണിയാണ്?  സത്യാവസ്ഥ ...."
english_title: "Actress Nazriya is four months pregnant? The truth is..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/87642/actress-nazriya-is-four-months-pregnant-the-truth-is"
published_at: "2022-12-28T12:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63abed4decfca_nasriya.jpg"
keywords: []
---

# നടി നസ്രിയ നാല് മാസം ഗര്‍ഭിണിയാണ്?  സത്യാവസ്ഥ ....

> **Lead Summary:** മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. നായികയായി നിരവധി സിനിമയില്‍ നസ്രിയ അഭിനയിച്ചു. നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറി നിന്ന നസ്രിയ കൂടെ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി. പിന്നീട് മറ്റു ഭാഷ ചിത്രങ്ങളിലും താരം അഭിനയിച്ചു.

## Article Content

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. നായികയായി നിരവധി സിനിമയില്‍ നസ്രിയ അഭിനയിച്ചു. നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറി നിന്ന നസ്രിയ കൂടെ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി. പിന്നീട് മറ്റു ഭാഷ ചിത്രങ്ങളിലും താരം അഭിനയിച്ചു.

സോഷ്യല്‍ മീഡിയയില്‍ സജീവം ആണ് നടി. നസ്രിയ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്ത പല തവണ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ചുകൊണ്ട് നസ്രിയയും ഫഹദും രംഗത്ത് എത്തിയിരുന്നു.

ഇപ്പോള്‍ പഴയതിലും ശക്തമായി രണ്ട് പേരുടെയും പേര് ഗോസിപ്പ് കോളങ്ങളില്‍ നിറയുകയാണ്. നസ്റിയ നാല് മാസം ഗര്‍ഭിണിയാണെന്നാണ് വാര്‍ത്തകള്‍.

നസ്റിയ ഗര്‍ഭിണിയാണ്, പിറന്നാള്‍ ദിനത്തില്‍ സന്തോഷ വാര്‍ത്ത അറിയിച്ചു എന്ന് പറഞ്ഞുകൊണ്ട് ഒരു ചിത്രവും പുറത്ത് വരുന്ന വാര്‍ത്തകള്‍ക്കൊപ്പം പ്രചരിയ്ക്കുന്നുണ്ട്. നീല നിറത്തിലുള്ള ഗൗണിട്ടിരിയ്ക്കുന്ന നസ്റിയയുടെ വയറ് കുറച്ച് പുറത്തേക്ക് വന്നതായി ചിത്രത്തില്‍ കാണാം.

എന്നാല്‍ ഇത് ഫേക്ക് ന്യൂസ് ആണ്. പ്രചരിയ്ക്കുന്ന ഫോട്ടോ ഒന്നുകൂടെ വ്യക്തമായി പരിശോധിച്ചാല്‍ മനസ്സിലാവും എത്രത്തോളം മോര്‍ഫ് ചെയ്താണ് ചിത്രം പുറത്ത് വന്നിരിയ്ക്കുന്നത് എന്ന്.

### Related Links & Sources
- [Original Story Source](https://moviemax.in/news/87642/actress-nazriya-is-four-months-pregnant-the-truth-is)