---
title: "പിറന്നാളാഘോഷത്തിനെത്തിയ നടിയെ ചുംബിച്ച്‌ സല്‍മാന്‍ ഖാന്‍; വൈറലായി ചിത്രങ്ങള്‍"
english_title: "Salman Khan kisses the actress who came to celebrate her birthday; Pictures go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87574/salman-khan-kisses-the-actress-who-came-to-celebrate-her-birthday-pictures-go-viral"
published_at: "2022-12-27T23:37:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ab34a8bca28_salaman.jpg"
keywords: []
---

# പിറന്നാളാഘോഷത്തിനെത്തിയ നടിയെ ചുംബിച്ച്‌ സല്‍മാന്‍ ഖാന്‍; വൈറലായി ചിത്രങ്ങള്‍

> **Lead Summary:** **ബോ**ളിവുഡ് വിശേഷങ്ങളില്‍ നടന്‍ സല്‍മാന്‍ ഖാന്റെ പിറന്നാള്‍ വിശേഷങ്ങളാണ് നിറയുന്നത്. മുംബൈയിലാണ് തന്റെ 57-ാം ജന്മദിനം അദ്ദേഹം അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ആഘോഷിച്ചത്.

## Article Content

**ബോ**ളിവുഡ് വിശേഷങ്ങളില്‍ നടന്‍ സല്‍മാന്‍ ഖാന്റെ പിറന്നാള്‍ വിശേഷങ്ങളാണ് നിറയുന്നത്. മുംബൈയിലാണ് തന്റെ 57-ാം ജന്മദിനം അദ്ദേഹം അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ആഘോഷിച്ചത്.

സൂപ്പര്‍സ്റ്റാറിന്റെ പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ബോളിവുഡ് താരങ്ങളും അണിനിരന്നത് വാര്‍ത്തകളില്‍ നിറയുകയാണ്. 

സഹോദരി അര്‍പ്പിത ഖാന്റെ മകള്‍ ആയത് ശര്‍മ്മയുടേയും പിറന്നാള്‍ ഒരേ ദിവസമാണ്. രണ്ടുപേരുടേയും ചേര്‍ന്നുള്ള പിറന്നാള്‍ ആഘോഷമാണ് നടന്നത്.

ഇത്തവണയും സൽമാൻ ഖാന്റെ മുൻ പ്രണയിനി സംഗീത ബിജ്‌ലാനി ചടങ്ങിനെത്തി.സൽമാൻ സംഗീതയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്താണ് യാത്രയാക്കിയത്. സൽമാൻ ഖാന്റെ ജന്മദിന പാർട്ടിയിൽ സംഗീത പങ്കെടുക്കുകയും സംഗീതയെ ചുംബിച്ച് യാത്രയയക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യങ്ങളിൽ വൈറലാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/87574/salman-khan-kisses-the-actress-who-came-to-celebrate-her-birthday-pictures-go-viral)