---
title: "അനുശ്രീയെ ഫോണ്‍ വിളിച്ചപ്പോഴൊന്നും അവള്‍ എടുത്തില്ല, തുറന്നുപറഞ്ഞ് വിഷ്ണു സന്തോഷ്"
english_title: "Anushree's family behind breakup: Vishnu Santosh candidly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87568/anushrees-family-behind-breakup-vishnu-santosh-candidly"
published_at: "2022-12-27T22:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ab236100601_VISHNU_AND_ANUSREE.jpg"
keywords: []
---

# അനുശ്രീയെ ഫോണ്‍ വിളിച്ചപ്പോഴൊന്നും അവള്‍ എടുത്തില്ല, തുറന്നുപറഞ്ഞ് വിഷ്ണു സന്തോഷ്

> **Lead Summary:** ടെലിവിഷന്‍ താരം അനുശ്രീ ക്യാമറാമാനായ വിഷ്ണുവിനെ വിവാഹം കഴിച്ചതും പിന്നീട് അവര്‍ വേര്‍പിരിഞ്ഞതുമൊക്കെ ചര്‍ച്ചയായിരുന്നു. ഒരു കുഞ്ഞു ജനിച്ചതിനു പിന്നാലെയാണ് ഇരുവരും പിരിഞ്ഞത്.

## Article Content

ടെലിവിഷന്‍ താരം അനുശ്രീ ക്യാമറാമാനായ വിഷ്ണുവിനെ വിവാഹം കഴിച്ചതും പിന്നീട് അവര്‍ വേര്‍പിരിഞ്ഞതുമൊക്കെ ചര്‍ച്ചയായിരുന്നു. ഒരു കുഞ്ഞു ജനിച്ചതിനു പിന്നാലെയാണ് ഇരുവരും പിരിഞ്ഞത്.

ഇപ്പോഴിതാ, അനുശ്രീയുമായുള്ള വിവാഹ ജീവിതത്തില്‍ സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് വിഷ്ണു സന്തോഷ്. അനുശ്രീയുമായി വഴക്കിട്ട് പിരിഞ്ഞത് അല്ലെന്നും എല്ലാത്തിനും കാരണം അനുവിന്റെ വീട്ടുകാരാണെന്നും വിഷ്ണു പറഞ്ഞു.

**

വിഷ്ണുവിന്റെ വാക്കുകള്‍...**

മിണ്ടാതിരിക്കും തോറും ഓപ്പോസിറ്റ് നില്‍ക്കുന്നവര്‍ എന്നെ അടിച്ചമര്‍ത്തുകയാണ്. സത്യം പറഞ്ഞാല്‍ ഞാനും അനുശ്രീയും തമ്മില്‍ വഴക്കുണ്ടായിട്ടില്ല. അനുശ്രീ ഗര്‍ഭിണിയായ ശേഷം അവളെ വീട്ടിലോട്ട് കൂട്ടികൊണ്ട് പോകണമെന്ന ആഗ്രഹം അവളുടെ അമ്മ പ്രകടിപ്പിച്ചു.

അനുശ്രീയോട് ചോദിച്ചപ്പോള്‍ അവള്‍ക്കും താല്‍പര്യമാണ്. അന്ന് അവളെ വിടാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. അഞ്ചാം മാസത്തില്‍ അനുശ്രീയെ അവളുടെ വീട്ടുകാര്‍ വന്ന് കറുത്ത സാരിയൊക്കെ ഉടുപ്പിച്ച് കൂട്ടികൊണ്ടുപോയി. ഞാന്‍ ആദ്യമായാണ് കറുത്ത സാരി ഉടുപ്പിച്ച് ഗര്‍ഭിണിയെ വീട്ടിലോട്ട് കൂട്ടികൊണ്ടുപോകുന്നത് കാണുന്നത്.’

‘പോയി ഒരു മാസം കഴിഞ്ഞപ്പോള്‍ അവളോടൊപ്പം ആ വീട്ടില്‍ ചെന്ന് നില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ഞാന്‍ പോയി നിന്നു. രണ്ട് ദിവസം അവിടെ നിന്നപ്പോള്‍ അനുശ്രീ തന്നെ എന്നോട് പറഞ്ഞു. ഇനിയും നമ്മള്‍ ഇവിടെ നിന്നാല്‍ അവര്‍ നമ്മളെ പിരിക്കുമെന്ന്. അമ്മ വിളിച്ച് ടോര്‍ച്ചര്‍ ചെയ്തതുകൊണ്ട് അനുശ്രീ വീണ്ടും അവളുടെ അമ്മയ്‌ക്കൊപ്പം പോയി.’

ഡെലിവറി കഴിഞ്ഞതിന് ശേഷം അനുവിന്റെ വീട്ടിലേക്കാണ് പോയത്. അവിടെ ചെന്ന് രണ്ടാം ദിവസം അവളുടെ അമ്മ എന്നോട് പറഞ്ഞു. ഇനി അവിടെ നില്‍ക്കാന്‍ പറ്റില്ല അടുത്തുള്ള വീട്ടുകാര്‍ പലതും പറയുമെന്ന്. ഞാന്‍ അവളുടെ ഭര്‍ത്താവല്ലേ. അതെന്താണെന്ന് എനിക്ക് മനസ്സിലായില്ല.

‘നൂലുകെട്ട് വരെ വീട്ടില്‍ വന്ന് കുഞ്ഞിനെ കാണരുതെന്നും അനുശ്രീയും വീട്ടുകാരും പറഞ്ഞു. പിന്നെ അനുശ്രീയെ ഫോണ്‍ വിളിച്ചപ്പോഴൊന്നും അവള്‍ എടുത്തില്ല. അനുശ്രീയുടെ വീട്ടുകാര്‍ എല്ലാം പ്ലാന്‍ഡായിരുന്നു. കുഞ്ഞ് ആകുന്നതിന് മുമ്പായിരുന്നെങ്കില്‍ എനിക്ക് പ്രശ്‌നമില്ലായിരുന്നു. ഞാനും അനുശ്രീയും ലീഗലി മാരീഡല്ല.

അനുശ്രീയുടെ വീട്ടുകാരുടെ പ്ലാന്‍ എനിക്ക് മനസിലായിരുന്നു. നൂലുകെട്ട് കഴിഞ്ഞ് എനിക്കൊപ്പം വരണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവള്‍ പറ്റില്ലെന്നാണ് പറഞ്ഞത്. എന്റെ വീട്ടുകാരെ പലരും തെറ്റിദ്ധരിച്ചു അനുശ്രീയും കുടുംബവും കാരണം.

എന്നെ വേണ്ടായെന്ന് പറഞ്ഞ് പോയിട്ടും പിന്നെ എന്തിനാണ് എന്റെ കുടുംബത്തേയും എന്നേയും കുറ്റം പറഞ്ഞ് വേദനിപ്പിക്കുന്നത്. അവള്‍ എന്നോട് എപ്പോഴും പറയുമായിരുന്നു വഴക്കുണ്ടായാലും കുഞ്ഞിനെ ഓര്‍ത്ത് പിരിയരുതെന്ന്. ആ അവളാണ് ഇപ്പോള്‍ എന്നെ വേണ്ടെന്ന് പറഞ്ഞ് പോയത്’

### Related Links & Sources
- [Original Story Source](https://moviemax.in/news/87568/anushrees-family-behind-breakup-vishnu-santosh-candidly)