---
title: "അവാർഡ് ലഭിച്ചപ്പോൾ താൻ മതി മറന്നു പോയിട്ടില്ല; കല്പന അന്ന് പറഞ്ഞത് ..."
english_title: "When he received the award, he did not forget enough; KALPANA"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87563/when-he-received-the-award-he-did-not-forget-enough-kalpana"
published_at: "2022-12-27T21:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ab1b3cc086a_KALPANA.jpg"
keywords: []
---

# അവാർഡ് ലഭിച്ചപ്പോൾ താൻ മതി മറന്നു പോയിട്ടില്ല; കല്പന അന്ന് പറഞ്ഞത് ...

> **Lead Summary:** നടി കല്പനയെ മലയാളികൾ ആരും തന്നെ മറന്നിട്ടുണ്ടാവില്ല . മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കൽപ്പന. നിരവധി കോമഡി വേഷങ്ങളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെട്ടത്. 

## Article Content

നടി കല്പനയെ മലയാളികൾ ആരും തന്നെ മറന്നിട്ടുണ്ടാവില്ല . മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കൽപ്പന. നിരവധി കോമഡി വേഷങ്ങളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെട്ടത്. 

എന്നാൽ ഇവർ സീരിയസ് കഥാപാത്രങ്ങൾ കൂടെ അവതരിപ്പിച്ചു കൂടുതൽ ശ്രദ്ധിക്കപ്പെട്ടു വരുന്നതിനിടയിൽ ആയിരുന്നു ഇവരുടെ അപ്രതീക്ഷിതമായ മരണം സംഭവിക്കുന്നത്. മലയാളി പ്രേക്ഷകരെ എല്ലാവരെയും ഞെട്ടിപ്പിച്ച ഒരു സംഭവം ആയിരുന്നു ഇത്.

2016 വർഷത്തിലാണ് താരം നമ്മളെ വിട്ടു പിരിയുന്നത്. ഹൃദയാഘാതം ആയിരുന്നു മരണകാരണം. ഈ സംഭവത്തിന് കുറച്ചു വർഷങ്ങൾക്കു മുൻപാണ് താരത്തിന് ദേശീയ അവാർഡ് ലഭിക്കുന്നത്.

അവാർഡ് ലഭിച്ച സമയത്ത് തനിക്ക് അത് വിശ്വസിക്കാൻ പോലും സാധിച്ചില്ല എന്നാണ് കൽപ്പന പറയുന്നത്. മാത്രവുമല്ല അവാർഡ് ലഭിച്ചപ്പോൾ താൻ മതി മറന്നു പോയിട്ടില്ല എന്നും താരം വ്യക്തമാക്കി.

> “അവാർഡ് ലഭിച്ച ഫോട്ടോ ഞാൻ ഇതുവരെ വീട്ടിൽ ഫ്രെയിം ചെയ്തു വെച്ചിട്ടില്ല. അവാർഡുകൾക്ക് ഒരിക്കലും എന്നെ സ്വാധീനിക്കാൻ പറ്റില്ല. പക്ഷേ ആരോഗ്യം എന്നെ സ്വാധീനിക്കും.

ആരോഗ്യപ്രശ്നങ്ങളാണ് എപ്പോഴും വരുന്നത്. ഇതല്ലാതെ അമിതമായ മോഹങ്ങളും ആഗ്രഹങ്ങളും ഒന്നും ഇല്ലാത്ത വ്യക്തിയാണ് ഞാൻ. ഒന്നും കണ്ടാൽ ശ്രമിക്കുന്ന വ്യക്തിയല്ല ഞാൻ” – ഇതായിരുന്നു ഒരു അഭിമുഖത്തിൽ കൽപ്പന പറഞ്ഞത്.

അതേസമയം ചാർലി എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. നടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് ആയിരുന്നു ഇത്.

നടിക്ക് നാഷണൽ അവാർഡ് ലഭിച്ച സിനിമയിലേക്ക് നടിയെ ആദ്യം വിളിച്ചപ്പോൾ തൻറെ സഹോദരി ഉർവശിയെ നായിക ആക്കാനാണ് താൻ ആദ്യം പറഞ്ഞത് എന്നാണ് കല്പന പറയുന്നത്. അങ്ങനെയായിരുന്നു എങ്കിൽ സിനിമയുടെ ഡിസ്ട്രിബ്യൂഷൻ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ നടക്കും എന്നാണ് കൽപ്പന പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/87563/when-he-received-the-award-he-did-not-forget-enough-kalpana)