---
title: "ഇടത് കാല്‍ മുറിച്ച് മാറ്റേണ്ടി വന്നു; സങ്കടത്തോടെ സയനോര, പോസ്റ്റ് വൈറൽ "
english_title: "Left leg had to be amputated; sayanora's post goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87491/left-leg-had-to-be-amputated-sayanoras-post-goes-viral"
published_at: "2022-12-27T14:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aabaae09b7d_sayanora_philip.jpg"
keywords: []
---

# ഇടത് കാല്‍ മുറിച്ച് മാറ്റേണ്ടി വന്നു; സങ്കടത്തോടെ സയനോര, പോസ്റ്റ് വൈറൽ 

> **Lead Summary:** ആരാധകര്‍ ഏറെയുള്ള ഗായികയാണ് സയനോര. വ്യത്യസ്തമാര്‍ന്ന ശബ്ദത്തിലൂടെ ആയിരുന്നു ഈ താരം പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്. സയനോര പാടിയ ഒട്ടുമിക്ക ഗാനങ്ങളും ഹിറ്റായിരുന്നു. സംഗീത സംവിധാനം രംഗത്തും തിളങ്ങിയിരുന്ന സയനോര ഈ അടുത്ത് അഭിനയത്തിലേക്ക് എത്തിയിരുന്നു. 

## Article Content

ആരാധകര്‍ ഏറെയുള്ള ഗായികയാണ് സയനോര. വ്യത്യസ്തമാര്‍ന്ന ശബ്ദത്തിലൂടെ ആയിരുന്നു ഈ താരം പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്. സയനോര പാടിയ ഒട്ടുമിക്ക ഗാനങ്ങളും ഹിറ്റായിരുന്നു. സംഗീത സംവിധാനം രംഗത്തും തിളങ്ങിയിരുന്ന സയനോര ഈ അടുത്ത് അഭിനയത്തിലേക്ക് എത്തിയിരുന്നു. 

ഇപ്പോള്‍ തന്റെ ഡാഡിയെ കുറിച്ച് പറഞ്ഞാണ് സയനോര എത്തിയിരിക്കുന്നത് . ഡാഡിക്ക് ആക്സിഡന്റ് പറ്റി കാല്‍ മുറിച്ച് മാറ്റേണ്ടി വന്നുവെന്നായിരുന്നു താരം പറഞ്ഞത്.

ഡാഡിക്ക് ഒരു അപകടം പറ്റിയെന്നും ഇടത് കാല്‍ മുറിച്ച് മാറ്റേണ്ടി വന്നുവെന്നും സയനോര പറയുന്നു. അദ്ദേഹത്തിന് മറ്റ് പ്രശ്നങ്ങളൊന്നുമില്ല, ആരോഗ്യവാനായി വരുന്നു.

പ്രാര്‍ത്ഥനകളില്‍ ഞങ്ങളേയും ഉള്‍പ്പെടുത്തണം. വിഷമഘട്ടം മനസിലാക്കി കൂടെ നിന്നവര്‍ക്കെല്ലാം നന്ദി. ഈ അവസ്ഥയും കടന്നുപോവും. ഡാഡിക്കും മമ്മയ്ക്കുമൊപ്പമായി പാട്ടുപാടുന്ന വീഡിയോയും സയനോര പോസ്റ്റ് ചെയ്തിരുന്നു.

സങ്കട സമയമാണെങ്കിലും ക്രിസ്മസ് എന്ന വിശേഷദിനത്തെ മുറുകെ പിടിക്കണമെന്നും സയനോര കുറിച്ചിരുന്നു. പ്രിയപ്പെട്ടവരെല്ലാം സയനോരയുടെ പോസ്റ്റിന് താഴെയായി കമന്റുമായി എത്തി.

### Related Links & Sources
- [Original Story Source](https://moviemax.in/news/87491/left-leg-had-to-be-amputated-sayanoras-post-goes-viral)