---
title: "ഞാന്‍ ഭയങ്കര മോശക്കാരനാണെന്ന് പലരും പറഞ്ഞ് നടക്കുന്നുണ്ട്; സുധീര്‍ സുകുമാരന്‍"
english_title: "Sudhir shared about the misfortunes in life"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87482/sudhir-shared-about-the-misfortunes-in-life"
published_at: "2022-12-27T14:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aab40aab584_sudheerkumar.jpg"
keywords: []
---

# ഞാന്‍ ഭയങ്കര മോശക്കാരനാണെന്ന് പലരും പറഞ്ഞ് നടക്കുന്നുണ്ട്; സുധീര്‍ സുകുമാരന്‍

> **Lead Summary:** വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് സുധീര്‍. നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സുധീറിന്റെ തുടക്കം സിഐഡി മൂസ എന്ന സിനിമയിലൂടെയാണ്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചിരിക്കുകയാണ് സുധീര്‍.

## Article Content

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് സുധീര്‍. നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സുധീറിന്റെ തുടക്കം സിഐഡി മൂസ എന്ന സിനിമയിലൂടെയാണ്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചിരിക്കുകയാണ് സുധീര്‍.

ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളെക്കുറിച്ചാണ് സുധീര്‍ പങ്കുവെച്ചത്. താന്‍ സഹായിച്ചവരാണ് ഒടുവില്‍ തനിക്ക് നേരെ തിരിഞ്ഞതെന്നും അദ്ദേഹം പറയുന്നു.

ഞാന്‍ വളരെ ഹെല്‍പ്പിങ് മെന്റാലിറ്റിയുള്ള ആളാണ്.’അതുകൊണ്ട് തന്നെ ഞാന്‍ സഹായിച്ചവരാണ് പിന്നീട് എന്നെ ഉപദ്രവിച്ചിട്ടുള്ളത്. അവരാണിപ്പോള്‍ ഏറ്റവും വലിയ ശത്രു. കുഞ്ഞുനാള്‍ മുതല്‍ വിവാദങ്ങളും ചീത്തപ്പേരും കൂടെയുണ്ട്.’

‘ആര് എന്ത് ചെയ്താലും അതെല്ലാം കറങ്ങി തിരിഞ്ഞ് എന്റെ തലയില്‍ വരും. എന്നെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത ഞാന്‍ തന്നെ ടിവിയിലൂടെ കണ്ടിട്ടുണ്ട്.

അങ്ങനൊരു സംഭവമെ ഉണ്ടായിട്ടില്ല.’ആരെങ്കിലും നെഗറ്റീവ് ചെയ്താല്‍ തന്നെ ഒഴിഞ്ഞ് പോകുന്ന ആളാണ് ഞാന്‍. ഞാന്‍ ഭയങ്കര മോശക്കാരനാണെന്ന് പലരും പറഞ്ഞ് നടക്കുന്നുണ്ട്’ സുധീര്‍ സുകുമാരന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/87482/sudhir-shared-about-the-misfortunes-in-life)