---
title: "വിവാഹ ചടങ്ങുകളിൽ തിളങ്ങി ദിലീപും കാവ്യയും, ചിത്രങ്ങൾ ശ്രദ്ധനേടുന്നു "
english_title: "Dileep and Kavya sizzling at the wedding ceremony, pictures grab attention"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87467/dileep-and-kavya-sizzling-at-the-wedding-ceremony-pictures-grab-attention"
published_at: "2022-12-27T13:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aaa269b569e_dileep_and_kavya_madhaavan.jpg"
keywords: []
---

# വിവാഹ ചടങ്ങുകളിൽ തിളങ്ങി ദിലീപും കാവ്യയും, ചിത്രങ്ങൾ ശ്രദ്ധനേടുന്നു 

> **Lead Summary:** മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികള്‍ ആണ് കാവ്യ മാധവനും ദിലീപും. നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട് . വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറി നിന്ന കാവ്യ ഇപ്പോള്‍ കുടുംബജീവിതം ആസ്വദിച്ചു മുന്നോട്ടുപോകുന്നു.

## Article Content

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികള്‍ ആണ് കാവ്യ മാധവനും ദിലീപും. നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട് . വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറി നിന്ന കാവ്യ ഇപ്പോള്‍ കുടുംബജീവിതം ആസ്വദിച്ചു മുന്നോട്ടുപോകുന്നു.

അതേസമയം ദിലീപും കാവ്യയും ഒന്നിച്ച് വിവാഹ ചടങ്ങുകളിലും മറ്റും പങ്കെടുക്കാറുണ്ട്. ഇപ്പോഴിതാ അത്തരം ചടങ്ങിനെത്തിയ ദിലീപിന്റെ കാവ്യയുടെ ഫോട്ടോസ് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നിര്‍മാതാവ് സജി നന്ത്യാട്ടിന്റെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയാണു കാവ്യയും ദിലീപും എത്തിയത്. ഉണ്ണി മുകുന്ദന്‍, വിജയ് ബാബു, ദിലീപിന്റെ അനുജനും സംവിധായകനുമായ അനൂപ് പദ്മനാഭന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

കട്ടത്താടി ലുക്കിലുള്ള ദിലീപിനെയാണ് ചിത്രത്തില്‍ കാണുന്നത്. വോയ്സ് ഓഫ് സത്യനാഥന് വേണ്ടിയാണോ ഈ ലുക്കെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍.

ജിമിക്കിയിട്ട് ചിരിച്ച മുഖത്തോടെയായാണ് കാവ്യയും പോസ് ചെയ്തത്. നാളുകള്‍ക്ക് ശേഷമായാണ് കാവ്യയെ ഇത്രയും സന്തോഷത്തില്‍ കാണുന്നതെന്നായിരുന്നു ആരാധകരുടെ അഭിപ്രായം.

### Related Links & Sources
- [Original Story Source](https://moviemax.in/news/87467/dileep-and-kavya-sizzling-at-the-wedding-ceremony-pictures-grab-attention)