---
title: "തനിക്ക് നേരത്തെ ചോരയില്‍ എഴുതിയ ഒരു കത്ത് സ്ഥിരമായി വരാറുണ്ടായിരുന്നു; അനുമോള്‍ "
english_title: "I want to love and get married, ANUMOL"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87453/i-want-to-love-and-get-married-anumol"
published_at: "2022-12-27T12:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aa950de0e95_ANUMOL.jpg"
keywords: []
---

# തനിക്ക് നേരത്തെ ചോരയില്‍ എഴുതിയ ഒരു കത്ത് സ്ഥിരമായി വരാറുണ്ടായിരുന്നു; അനുമോള്‍ 

> **Lead Summary:** സീരിയലുകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനുമോള്‍ . ഒട്ടനവധി ആരാധകരുള്ള താരം കൂടിയാണ് അനു . ഈ അടുത്ത് താരത്തിന്റെ വിവാഹവാര്‍ത്ത പുറത്തുവന്നെങ്കിലും ഇപ്പോഴൊന്നും വിവാഹം ഉണ്ടാവില്ലെന്ന് അനു തന്നെ പ്രതികരിച്ചിരുന്നു.

## Article Content

സീരിയലുകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനുമോള്‍ . ഒട്ടനവധി ആരാധകരുള്ള താരം കൂടിയാണ് അനു . ഈ അടുത്ത് താരത്തിന്റെ വിവാഹവാര്‍ത്ത പുറത്തുവന്നെങ്കിലും ഇപ്പോഴൊന്നും വിവാഹം ഉണ്ടാവില്ലെന്ന് അനു തന്നെ പ്രതികരിച്ചിരുന്നു.

തനിക്ക് പ്രണയിച്ചു വിവാഹം കഴിക്കാന്‍ ആണ് താല്പര്യം എന്നും , എന്നാല്‍ ഇപ്പോള്‍ തന്നെ ആരും പ്രൊപ്പോസ് ചെയ്യുന്നില്ലെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് നേരത്തെ ചോരയില്‍ എഴുതിയ ഒരു കത്ത് സ്ഥിരമായി വരാറുണ്ടായിരുന്നു എന്ന് അനു ഇപ്പോള്‍ പറയുന്നു.

അതില്‍ ചോര കൊണ്ട് തന്നെയാണ് എഴുതിയത് എന്ന് അറിയില്ല. ഫേസ്ബുക്കില്‍ എന്നും ഒരാള്‍ ഐലവ് യൂ അനൂ, മിസ് യൂ എന്ന് പറഞ്ഞ് മെസ്സേജ് അയയ്ക്കാറുണ്ടായിരുന്നു.

ചോര കൊണ്ടെഴുതിയ പേപ്പറിന്റെ ഫോട്ടോയും വെച്ചാണ് മെസ്സേജ് വരാറുള്ളത്. എനിക്ക് അനുവില്ലാതെ ജീവിക്കാന്‍ പറ്റില്ല, ഞാന്‍ അനുവിന്റെ വീട്ടിലേക്ക് വരും എന്നൊക്കെ പറഞ്ഞിരുന്നു. പുള്ളിയുടെ പ്രൊഫൈലില്‍ പേര് മാത്രമേയുണ്ടായിരുന്നുള്ളൂ. എന്നും മെസ്സേജില്‍ മാറ്റം ഉണ്ടാവാറുണ്ടായിരുന്നു. എല്ലാ ഫോട്ടോയിലും ഡേറ്റുണ്ടായിരുന്നു. എന്നും ഇതായപ്പോള്‍ ഞാന്‍ ബ്ലോക്ക് ചെയ്തു.

ഒരു തവണ ആള്‍ തന്നെ വീട്ടില്‍ ഗിഫ്റ്റ് കൊണ്ട് വെച്ച് , ആ സമയത്ത് ഞങ്ങള്‍  വീട്ടില്‍ ഉണ്ടായിരുന്നില്ല വീടിനടുത്തുള്ള ഒരു ആന്റി ആണ് ആളെ കുറിച്ച് പറഞ്ഞത്.

അതേസമയം തനിക്ക് പ്രണയിക്കാന്‍ ഒന്നും സമയമില്ലെന്നും ആരും പ്രൊപ്പോസ് ചെയ്യുന്നില്ലെന്നും അനു പറഞ്ഞു . പഠിക്കുന്ന സമയത്ത് ഒരു പ്രണയം ഉണ്ടായിരുന്നു എന്നാല്‍ എന്നെ സുഹൃത്തായി കൊണ്ടുപോകുന്നതാണ് നല്ലത് എന്ന് പുള്ളിക്കും എനിക്ക് മനസ്സിലായി. ആള്‍ ഇപ്പോള്‍ മറ്റൊരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാണ് . ഇപ്പോഴും ഞങ്ങള്‍ക്കിടയില്‍ സൗഹൃദം ഉണ്ടെന്ന് അനു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/87453/i-want-to-love-and-get-married-anumol)