---
title: "അടിവസ്ത്രം മാത്രം ധരിച്ച് കള്ളന്മാരോട് ഏറ്റുമുട്ടുന്ന 50 -കാരൻ, വൈറലായി വീഡിയോ "
english_title: "50-year-old man fights thieves in underwear, goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87420/50-year-old-man-fights-thieves-in-underwear-goes-viral"
published_at: "2022-12-27T10:21:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aa7a3195a98_viral.jpg"
keywords: []
---

# അടിവസ്ത്രം മാത്രം ധരിച്ച് കള്ളന്മാരോട് ഏറ്റുമുട്ടുന്ന 50 -കാരൻ, വൈറലായി വീഡിയോ 

> **Lead Summary:** ആളുകൾ ഇപ്പോൾ അയാളെ വിളിക്കുന്നത് 'അണ്ടർവെയർ ഹീറോ' എന്നാണ്. എന്ത് വിചിത്രമായ പേര് അല്ലേ? അതിന് കാരണവും ഉണ്ട്. ലാൻഡ് ഡൗൺ അണ്ടറിൽ പുലർച്ചെയാണ് സംഭവം നടന്നത്. ഒരു മനുഷ്യൻ 4.30 -ന് അടിവസ്ത്രം മാത്രം ധരിച്ച് ആയുധങ്ങളുമായി എത്തിയ കള്ളന്മാരോട് പൊരുതി നിന്നു.

## Article Content

ആളുകൾ ഇപ്പോൾ അയാളെ വിളിക്കുന്നത് 'അണ്ടർവെയർ ഹീറോ' എന്നാണ്. എന്ത് വിചിത്രമായ പേര് അല്ലേ? അതിന് കാരണവും ഉണ്ട്. ലാൻഡ് ഡൗൺ അണ്ടറിൽ പുലർച്ചെയാണ് സംഭവം നടന്നത്. ഒരു മനുഷ്യൻ 4.30 -ന് അടിവസ്ത്രം മാത്രം ധരിച്ച് ആയുധങ്ങളുമായി എത്തിയ കള്ളന്മാരോട് പൊരുതി നിന്നു.

അങ്ങനെയാണ് അയാൾക്ക് അങ്ങനെ ഒരു പേര് വന്നത്. സംഭവം ഇങ്ങനെയാണ്, രാവിലെ നാല് മണിക്ക് ഉറക്കം ഉണർന്നതാണ് സ്റ്റീവ് മിഡിൽടൺ. ആ സമയത്താണ് ആയുധങ്ങളുമായി എത്തിയ കള്ളന്മാർ അദ്ദേഹത്തിന്റെ വാഹനം പരിശോധിക്കുന്നത് കണ്ടത്.

ആ സമയത്ത് അയാൾ ഒന്നും ധരിച്ചിട്ടുണ്ടായിരുന്നില്ല. കള്ളന്മാരെ കണ്ടതോടെ സ്റ്റീവ് വേ​ഗം പോയി അടിവസ്ത്രം ധരിച്ചിട്ടു വന്നു. പിന്നീട്, അയാൾ കാറിനടുത്തേക്ക് ഓടിച്ചെന്നു. അവിടെ എത്തിയപ്പോൾ കണ്ടത് അഞ്ച് യുവാക്കൾ അയാളുടെ കാറിൽ നിന്നും വസ്തുക്കൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതാണ്.

[**https://twitter.com/i/status/1607472844576784386**](https://twitter.com/i/status/1607472844576784386)

എന്നാൽ, തനിച്ചാണ് എന്നോ അടിവസ്ത്രം മാത്രമേ ധരിച്ചിട്ടുള്ളൂ എന്നോ ഒന്നുമയാൾ ​ഗൗനിച്ചില്ല. അയാൾ അവരോട് പോരാടാൻ തന്നെ തീരുമാനിക്കുകയായിരുന്നു. സ്റ്റീവ് കള്ളന്മാരോട് എതിർത്ത് നിൽക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞു.

'‌രാവിലെ ഉറക്കമുണർന്നപ്പോഴായിരുന്നു സംഭവം. ഞാൻ വേ​ഗം തന്നെ എന്റെ അടിവസ്ത്രം എടുത്തിട്ടു. നേരെ അവർക്ക് അടുത്തേക്ക് പോയി. അവരെ എതിരിടുമ്പോൾ മറ്റ് കൂടുതൽ ആളുകളുണ്ടോ എന്നതൊന്നും ഞാൻ ​ചിന്തിച്ചിട്ടേ ഇല്ല' എന്ന് സ്റ്റീവ് മാധ്യമങ്ങളോട് പറഞ്ഞു.

കള്ളന്മാരുടെ കയ്യിൽ ആയുധങ്ങളുണ്ടായിരുന്നു. വേണമെങ്കിൽ ഒരു കൊലപാതകത്തിൽ വരെ കാര്യങ്ങൾ എത്താമായിരുന്നു. എന്നാൽ, അതൊന്നും സ്റ്റീവ് ​ഗൗനിച്ചില്ല. അയാൾ അവരോട് എതിർത്ത് നിൽക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു.

ദൃശ്യങ്ങളിൽ കള്ളന്മാരിൽ ഒരാൾ കത്തിയെടുക്കുന്നതും മറ്റൊരാൾ ബേസ്ബോൾ ബാറ്റ് എടുക്കുന്നതും കാണാമായിരുന്നു. ഏതായാലും അമ്പതുകാരനും നിർമ്മാണ തൊഴിലാളിയുമായ സ്റ്റീവ് കള്ളന്മാരെ തുരത്തുക തന്നെ ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ അതിവേ​ഗം വൈറലായി. ആളുകൾ സ്റ്റീവിന്റെ ധൈര്യത്തെ അഭിനന്ദിക്കുകയാണ് ഇപ്പോൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/87420/50-year-old-man-fights-thieves-in-underwear-goes-viral)