---
title: "'ചുവപ്പ് അണിഞ്ഞ മാലാഖ'; ഹണി റോസിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു "
english_title: "'The angel in red'; Honey Rose's pictures are gaining attention among fans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87402/the-angel-in-red-honey-roses-pictures-are-gaining-attention-among-fans"
published_at: "2022-12-27T07:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aa4f1e7d486_HONEY_ROSE.jpg"
keywords: []
---

# 'ചുവപ്പ് അണിഞ്ഞ മാലാഖ'; ഹണി റോസിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു 

> **Lead Summary:** **മ**ലയാളത്തിലെ പ്രശസ്ത നടിമാരില്‍ ഒരാളാണ് ഹണിറോസ്.മണിക്കുട്ടന്‍ നായകനായ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ താരമാണ് ഹണി റോസ്. പിന്നാലെ മലയാളം തമിഴ് തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരത്തിന് സൗത്ത് ഇന്ത്യ മുഴുവന്‍ ആരാധകരുണ്ട്.

## Article Content

**മ**ലയാളത്തിലെ പ്രശസ്ത നടിമാരില്‍ ഒരാളാണ് ഹണിറോസ്.മണിക്കുട്ടന്‍ നായകനായ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ താരമാണ് ഹണി റോസ്. പിന്നാലെ മലയാളം തമിഴ് തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരത്തിന് സൗത്ത് ഇന്ത്യ മുഴുവന്‍ ആരാധകരുണ്ട്.

മോഹന്‍ലാലിന്റെ മോണ്‍സ്റ്ററാണ് ഹണി റോസ് അഭിനയിച്ച് പുറത്ത് എത്തിയ പുതിയ ചിത്രം. ചിത്രത്തിലെ താരത്തിന്റെ അഭിനയം മികച്ച പ്രതികരണം നേടിയിരുന്നു. തെലുങ്കില്‍ ബാലയ്യക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രമാണ് താരത്തിന്റെതായി എത്താനിരിക്കുന്ന പുതിയ സിനിമ.

സിനിമ തിരക്കിനിടയിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം.ഇതിലൂടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇത് ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കാറുമുണ്ട്. ഇപ്പോഴിത താരം പങ്കുവച്ച പുതിയ പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്.

ഹണി റോസിന്റെ ക്രിസ്മസ് ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയുമാണ് ശ്രദ്ധ നേടുന്നത്. ചുവന്ന ഗ്ലൌണില്‍ അതീവ സുന്ദരിയായിട്ടാണ് താരം എത്തുന്നത്. ഫോട്ടോഷൂട്ട് ചിത്രങ്ങളും ഫോട്ടോഷൂട്ടിന്റെ മെയ്ക്കിംഗ് വീഡിയോയും ശ്രദ്ധ നേടുകയാണ്.

ജോസ് ചാള്‍സ് ആണ് ഈ ഫോട്ടോഷൂട്ടിന്റെ ഫോട്ടോഗ്രാഫര്‍. മേക്കപ്പ് രജിഷാ ശശി. സോഷ്യല്‍ മീഡിയയില്‍ എത്തിയ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചുവപ്പ് അണിഞ്ഞ മാലാഖ എന്നാണ് ചിത്രത്തിന് താഴെ ആരാധകര്‍ കുറിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/87402/the-angel-in-red-honey-roses-pictures-are-gaining-attention-among-fans)