---
title: "ആരാധകർക്ക് ക്രിസ്മസ് ആശംസകൾ അർപ്പിച്ച്  താരപുത്രി, ഈ താരപത്രിയെ മനസ്സിലായോ? "
english_title: "Taraputri Wishes Fans Christmas, Do You Understand This Star?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87389/taraputri-wishes-fans-christmas-do-you-understand-this-star"
published_at: "2022-12-26T23:06:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a9dbe874c7f_arin.jpg"
keywords: []
---

# ആരാധകർക്ക് ക്രിസ്മസ് ആശംസകൾ അർപ്പിച്ച്  താരപുത്രി, ഈ താരപത്രിയെ മനസ്സിലായോ? 

> **Lead Summary:** മലയാളികൾക്ക് സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ എല്ലാ സമയത്തും ഒരു പ്രത്യേക കൗതുകം തന്നെയായിരിക്കും. 

## Article Content

മലയാളികൾക്ക് സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ എല്ലാ സമയത്തും ഒരു പ്രത്യേക കൗതുകം തന്നെയായിരിക്കും. 

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു കുട്ടിയുടെ ചിത്രങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ട് ആണ് ഇപ്പോൾ ഈ കുട്ടി എത്തുന്നത്. അതേസമയം ഈ കുട്ടിയെ നിങ്ങൾക്ക് പരിചയം കാണില്ല.

ഒരുപക്ഷേ ഈ കുട്ടിയുടെ പേര് പറഞ്ഞാലും നിങ്ങൾക്ക് ഈ കുട്ടിയെ പരിചയം കാണില്ല. അറിൻ എന്നാണ് ഈ കുട്ടിയുടെ പേര്. പക്ഷേ ഈ കുട്ടിയുടെ അമ്മയുടെ പേര് പറഞ്ഞാൽ നിങ്ങൾക്ക് തീർച്ചയായും ഇവരെ മനസ്സിലാവും.

അസിൻ എന്നാണ് ഈ കുട്ടിയുടെ അമ്മയുടെ പേര്. വിവാഹത്തിനുശേഷം ഇപ്പോൾ സിനിമ മേഖലയിൽ അത്ര സജീവമല്ല ഇവർ. മലയാളം ഉൾപ്പെടെ ഒരുപാട് ഭാഷകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്.

തമിഴ് സിനിമകളിലൂടെ ആണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. തമിഴ് സിനിമയിൽ നിന്നും ആയിരുന്നു താരത്തിന് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ലഭിച്ചത്. തെലുങ്കിൽ നിന്നും താരത്തിന് ഗ്ലാമർ വേഷങ്ങൾ മാത്രമായിരുന്നു ലഭിച്ചത്.

അതേസമയം താഴത്തെ ഒരു സൂപ്പർ താരമാക്കി മാറ്റിയത് ബോളിവുഡ് സിനിമ ഇൻഡസ്ട്രി ആണ് എന്ന് വേണമെങ്കിൽ പറയാം. ഇവിടെയുള്ള നിരവധി സൂപ്പർതാരങ്ങളുടെ നായികയായി അഭിനയിച്ചു താരം. മൈക്രോമാക്സ് കമ്പനിയുടെ മുതലാളിയെ ആയിരുന്നു താരം വിവാഹം ചെയ്തത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗമായി മാറിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/87389/taraputri-wishes-fans-christmas-do-you-understand-this-star)