---
title: "'മമ്മൂട്ടിയെ തനിക്ക് ഭയങ്കര പേടി ആയിരുന്നു'; ഇന്ദ്രൻസിന്റെ വാക്കുകൾ വൈറൽ"
english_title: "'I was scared of Mammootty'; Indran's words went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87365/i-was-scared-of-mammootty-indrans-words-went-viral"
published_at: "2022-12-26T20:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a9bb8f8893e_INDRANS_AND_MAMOOTTY.jpg"
keywords: []
---

# 'മമ്മൂട്ടിയെ തനിക്ക് ഭയങ്കര പേടി ആയിരുന്നു'; ഇന്ദ്രൻസിന്റെ വാക്കുകൾ വൈറൽ

> **Lead Summary:** **മ**ലയാളത്തിലെ പ്രശസ്ത നടന്മാരില്‍ ഒരാളാണ് ഇന്ദ്രന്‍സ്. തയ്യല്‍ക്കാരനായി തുടങ്ങി, കോമഡി താരമായി അഭിനയം ആരംഭിച്ച് മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള താരമാണ് ഇന്ദ്രന്‍സ്. പ്രേക്ഷക നിരൂപണ പ്രശംസ പിടിച്ചു പറ്റിയ നിരവധി കഥാപാത്രങ്ങള്‍ ഇന്ദ്രന്‍സ് സിനിമ പ്രേമികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.

## Article Content

**മ**ലയാളത്തിലെ പ്രശസ്ത നടന്മാരില്‍ ഒരാളാണ് ഇന്ദ്രന്‍സ്. തയ്യല്‍ക്കാരനായി തുടങ്ങി, കോമഡി താരമായി അഭിനയം ആരംഭിച്ച് മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള താരമാണ് ഇന്ദ്രന്‍സ്. പ്രേക്ഷക നിരൂപണ പ്രശംസ പിടിച്ചു പറ്റിയ നിരവധി കഥാപാത്രങ്ങള്‍ ഇന്ദ്രന്‍സ് സിനിമ പ്രേമികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.

നിരവധി സിനിമകളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നതും റിലീസിനായി കാത്തിരിക്കുന്നതും.അഭിനേതാവാകുന്നതിന് മുന്നേ സിനിമയില്‍ കോസ്റ്റിയൂം ഡിസൈനറായിട്ട് പ്രവര്‍ത്തിച്ചിരുന്നു ഇന്ദ്രന്‍സ്. ഇക്കാലത്ത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായുള്ള ഓര്‍മ്മകള്‍ തുറന്ന് പറയുകയാണ് ഇന്ദ്രന്‍സ്.

മമ്മൂട്ടിയെ തനിക്ക് ഭയങ്കര പേടി ആയിരുന്നു എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. പോപ്പര്‍‌സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.മമ്മൂക്കയെ എനിക്ക് പേടിയാണ്. മമ്മൂക്കയുടെ ഡ്രസിന്റെ കാര്യത്തിലൊക്കെ ഭയങ്കരായ ശ്രദ്ധയാണ്. കണ്ണൊക്കെ എല്ലായിടത്തേക്കും പോകും. ഭയങ്കര ഡിസ്സിപ്ലിന്റെ ആളാണ്. ദൂരെ മാറി നിന്ന് നമ്മളെ നോക്കുകയൊക്കെ ചെയ്യും. അങ്ങനെ ഒക്കെ ആയിരുന്നു.

എനിക്ക് ഭയങ്കര ബഹുമാനമായിരുന്നു ഇന്ദ്രന്‍സ് പറയുന്നു. അദ്ദേഹത്തെ പേടിച്ചിട്ട് ഞാന്‍ റെഡി മെയ്ഡ് ഷര്‍ട്ടാണെന്ന് പറഞ്ഞ് തയ്ച്ച വസ്ത്രം കൊണ്ടുപോയി കൊടുത്തിട്ടുണ്ട്. അത് ഞാന്‍ പേടിച്ചിട്ടാണ്. ഇവനെ കണ്ടാല്‍ തന്നെ ഇവന് തയ്യല്‍ അറിയോ എന്ന് നോക്കി പോകും എന്നും ഇന്ദ്രന്‍ പറഞ്ഞു.പിന്നീട് ആ കാര്യം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെന്നും ഇന്ദ്രന്‍സ് പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/87365/i-was-scared-of-mammootty-indrans-words-went-viral)