---
title: "അതിന് സഹായിച്ചത് അമീര്‍ ഖാനാണ്;തുറന്ന് പറഞ്ഞ് നടി കിയാര "
english_title: "It was Aamir Khan who helped; actress Kiara openly said"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87363/it-was-aamir-khan-who-helped-actress-kiara-openly-said"
published_at: "2022-12-26T20:32:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a9b83792780_KIARA_AND_AMIR.jpg"
keywords: []
---

# അതിന് സഹായിച്ചത് അമീര്‍ ഖാനാണ്;തുറന്ന് പറഞ്ഞ് നടി കിയാര 

> **Lead Summary:** **ബോ**ളിവുഡിലെ പ്രശസ്ത താരമാണ് കിയാര അദ്വാനി. ‘ഷേര്‍ഷാ’, ‘ഭൂല്‍ ഭുലയ്യ 2’, ‘ജഗ്ഗുഗ് ജീയോ’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് താരം പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിക്കുന്നത്.

## Article Content

**ബോ**ളിവുഡിലെ പ്രശസ്ത താരമാണ് കിയാര അദ്വാനി. ‘ഷേര്‍ഷാ’, ‘ഭൂല്‍ ഭുലയ്യ 2’, ‘ജഗ്ഗുഗ് ജീയോ’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് താരം പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിക്കുന്നത്.

ഇപ്പോഴിത താന്‍ സിനിമയില്‍ എത്തിയ കഥ പറയുകയാണ് കിയാര. ‘ദി കപില്‍ ശര്‍മ്മ ഷോ’യില്‍ എത്തിയപ്പോഴായിരുന്നു താരത്തിന്റെ വാക്കുകള്‍.ഒരു നടിയാകാനുള്ള തന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സഹായിച്ചവരെ കുറിച്ചാണ് കിയാരയുടെ വാക്കുകള്‍.

മാതാപിതാക്കള്‍ക്ക് താന്‍ ഒരു നടിയാകാകുന്നതിനോട് താത്പര്യമില്ലായിരുന്നു. എന്നാല്‍ രാജ്കുമാര്‍ ഹിരാനിയുടെ ജനപ്രിയ ചിത്രമായ ‘3 ഇഡിയറ്റ്‌സ്’ കണ്ടതിന് ശേഷം അവരുടെ കാഴ്ചപ്പാട് മാറി എന്നാണ് കിയാര പറയുന്നത്.സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്ന മക്കളെക്കുറിച്ച് മാതാപിതാക്കള്‍ക്ക് ആശങ്ക ഉണ്ടാകുന്നത് വളരെ സ്വാഭാവികമാണ്.

ഞാന്‍ വ്യവസായത്തില്‍ നിന്നുള്ള ഒരാള്‍ അല്ലാത്തത് കൊണ്ട് അവര്‍ എന്റെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുകയും ചെയ്തിരുന്നു. എന്റെ ഏറ്റവും വലിയ ആഗ്രഹം സിനിമയാണെന്ന് അറിയാമായിരുന്നിട്ടും, ഈ തൊഴില്‍ അല്ലാതെ മറ്റെന്തെങ്കിലും പരീക്ഷിക്കണമെന്നാണ് തന്റെ മാതാപിതാക്കള്‍ ആഗ്രഹിച്ചത്.

എന്നാല്‍, ഒരിക്കല്‍ പപ്പയും ഞാനും 3 ഇഡിയറ്റ്സ് കാണാന്‍ പോയി. 3 ഇഡിയറ്റ്സ് എന്റെ പിതാവിനെ മാജിക് പോലെ പ്രവര്‍ത്തിച്ചു, ഈ യാത്രയില്‍ എന്നെ പിന്തുണയ്ക്കാന്‍ അദ്ദേഹം സമ്മതിച്ചു. ഇത്രയും വിസ്മയകരമായ ഒരു സിനിമ നിര്‍മ്മിച്ചതിന് രാജു സാറിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ കിയാര പറഞ്ഞു.

സിനിമകള്‍ കേവലം ഒരു വിനോദ മാധ്യമം മാത്രമല്ലെന്നും അവ പകര്‍ന്നുനല്‍കുന്ന സന്ദേശത്തിന് ആളുകളുടെ ജീവിതത്തെ സ്പര്‍ശിക്കാന്‍ കഴിയുമെന്നും കിയാര പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/87363/it-was-aamir-khan-who-helped-actress-kiara-openly-said)