---
title: "നടി കനക മാനസിക നില തെറ്റിയ നിലയില്‍? സത്യാവസ്ഥ ..."
english_title: "Actress Kanaka is mentally disturbed? The truth..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/87361/actress-kanaka-is-mentally-disturbed-the-truth"
published_at: "2022-12-26T20:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a9b62342f07_kanaka.jpg"
keywords: []
---

# നടി കനക മാനസിക നില തെറ്റിയ നിലയില്‍? സത്യാവസ്ഥ ...

> **Lead Summary:** ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ നടിയാണ് കനക. ഇപ്പോഴിതാ സ്വന്തം വീടും നഷ്ടപ്പെട്ട അവസ്ഥയിലേക്ക് കനക എത്തിയെന്ന വിവരമാണ് പുറത്ത് വരുന്നത്.

## Article Content

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ നടിയാണ് കനക. ഇപ്പോഴിതാ സ്വന്തം വീടും നഷ്ടപ്പെട്ട അവസ്ഥയിലേക്ക് കനക എത്തിയെന്ന വിവരമാണ് പുറത്ത് വരുന്നത്.

കഴിഞ്ഞ ദിവസം നടിയുടെ വീടിന് തീപ്പിടിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമടക്കം കത്തി നശിച്ച് വലിയൊരു ബാധ്യത നടിയ്ക്ക് ഉണ്ടായതായിട്ടാണ് വിവരം.

അതിനു പിന്നാലെ കനകയുടെ മാനസിക ആരോഗ്യം മോശമാണെന്ന തലത്തില്‍ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതിനു കാരണം കനകയുടെ ചെന്നൈയിലെ വീട്ടില്‍ തീ പടര്‍ന്നപ്പോള്‍ അയല്‍വാസികളും ഫയര്‍ഫോഴ്‌സ് സംഘവും എത്തിയെങ്കിലും ഇവരെ ആദ്യം നടി വീട്ടിലേക്ക് കയറ്റിയിരുന്നില്ല എന്ന തരത്തിലുള്ള വാര്‍ത്തകളാണ്.

ഫയര്‍ ഫോഴ്സ് സംഘത്തോടും പൊലീസിനോടും കനക വളരെ മോശമായാണ് പ്രതികരിച്ചതെന്നും നാട്ടുകാരെ ആരെയും അങ്ങോട്ട് അടുപ്പിക്കാറില്ലെന്നും അയല്‍വാസി പറഞ്ഞുവെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തതിരുന്നു.

അതിന് പിന്നാലെയാണ് കനകയുടെ മാനസിക ആരോഗ്യം മോശമാണെന്ന തലത്തില്‍ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായത്. പൂജ മുറിയില്‍ വിളക്ക് കൊളുത്തുന്നതിനിടയില്‍ തീ ആളി കത്തുകയും വീടിനു അകത്തു തീ പടരുക ആയിരുന്നു എന്നാണ് ഇതുസംബന്ധിച്ച് വീട്ടുകാരുടെ വിശദീകരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/87361/actress-kanaka-is-mentally-disturbed-the-truth)