---
title: "പുതിയ വാഹനം സ്വന്തമാക്കി ബേസില്‍ ജോസഫ്, "
english_title: "Basil Joseph bought a new vehicle."
publisher: "moviemax.in"
canonical_url: "https://moviemax.in/news/87344/basil-joseph-bought-a-new-vehicle"
published_at: "2022-12-26T19:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a9a795b22c9_besil_joseph.jpg"
keywords: []
---

# പുതിയ വാഹനം സ്വന്തമാക്കി ബേസില്‍ ജോസഫ്, 

> **Lead Summary:** വോള്‍വോയുടെ എക്സ് സി 90 എസ്.യു.വി സ്വന്തമാക്കി സംവിധായകന്‍ ബേസില്‍ ജോസഫ്. സൂപ്പര്‍ഹിറ്റാകുകയും ഒപ്പം ഏറെ പ്രശംസ നേടുകയും ചെയ്ത മിന്നല്‍ മുരളി എന്ന ചിത്രം ഇറങ്ങി ഒരു വര്‍ഷം തികയുമ്പോഴാണ് ആഢംബര വാഹനം നടനും സംവിധായകനുമായ ബേസില്‍ സ്വന്തമാക്കുന്നത്.

## Article Content

വോള്‍വോയുടെ എക്സ് സി 90 എസ്.യു.വി സ്വന്തമാക്കി സംവിധായകന്‍ ബേസില്‍ ജോസഫ്. സൂപ്പര്‍ഹിറ്റാകുകയും ഒപ്പം ഏറെ പ്രശംസ നേടുകയും ചെയ്ത മിന്നല്‍ മുരളി എന്ന ചിത്രം ഇറങ്ങി ഒരു വര്‍ഷം തികയുമ്പോഴാണ് ആഢംബര വാഹനം നടനും സംവിധായകനുമായ ബേസില്‍ സ്വന്തമാക്കുന്നത്.

ബേസില്‍ നായകനായി അഭിനയിച്ച പാൽതൂ ജാൻവറും ജയ ജയ ജയ ഹെയും ഇത്തവണ തീയറ്ററുകളില്‍ വിജയം നേടിയിരുന്നു. കൊച്ചിയിലെ വോള്‍വോ ഡീലറില്‍ നിന്നാണ് വാഹനത്തിന്‍റെ കീ ബേസിലും ഭാര്യയും ചേര്‍ന്ന് വാങ്ങിയത്.

ഏകദേശം 97 ലക്ഷം രൂപയാണ് വോള്‍വോ എക്സ് സി 90 എസ്.യു.വിയുടെ എക്സ്ഷോറൂം വില.

### Related Links & Sources
- [Original Story Source](https://moviemax.in/news/87344/basil-joseph-bought-a-new-vehicle)