---
title: "സിദ്ധാര്‍ഥ് മല്‍ഹോത്ര  രശ്‍മിക മന്ദാന ചിത്രം; 'മിഷന്‍ മജ്‍നു' വീഡിയോ ഗാനം"
english_title: "Siddharth Malhotra Rashmika Mandana Movie; 'Mission Majnu' Video Song"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87319/siddharth-malhotra-rashmika-mandana-movie-mission-majnu-video-song"
published_at: "2022-12-26T16:54:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a984b6c6896_rashmi.jpg"
keywords: []
---

# സിദ്ധാര്‍ഥ് മല്‍ഹോത്ര  രശ്‍മിക മന്ദാന ചിത്രം; 'മിഷന്‍ മജ്‍നു' വീഡിയോ ഗാനം

> **Lead Summary:** സിദ്ധാര്‍ഥ് മല്‍ഹോത്രയെ നായകനാക്കി ശന്തനു ബാഗ്‍ചി സംവിധാനം ചെയ്യുന്ന മിഷന്‍ മജ്നു എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ബോളിവുഡിലെ അരങ്ങേറ്റ ചിത്രമായിരുന്ന ഗുഡ്‍ബൈക്കു ശേഷം രശ്മിക അഭിനയിച്ച ഹിന്ദി ചിത്രമാണിത്.

## Article Content

സിദ്ധാര്‍ഥ് മല്‍ഹോത്രയെ നായകനാക്കി ശന്തനു ബാഗ്‍ചി സംവിധാനം ചെയ്യുന്ന മിഷന്‍ മജ്നു എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ബോളിവുഡിലെ അരങ്ങേറ്റ ചിത്രമായിരുന്ന ഗുഡ്‍ബൈക്കു ശേഷം രശ്മിക അഭിനയിച്ച ഹിന്ദി ചിത്രമാണിത്.

റബ്ബ ജണ്ഡ എന്നാരംഭിക്കുന്ന മെലഡി ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഷബീര്‍ അഹമ്മദ് ആണ്. തനിഷ്ക് ബാഗ്ചി ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ജുബിന്‍ നൌടിയാല്‍ ആണ് പാടിയിരിക്കുന്നത്.

സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പര്‍മീത് സേഥി, ഷരിബ് ഹാഷ്മി, മിര്‍ സര്‍വാര്‍, സക്കീര്‍ ഹുസൈന്‍, കുമുദ് മിശ്ര, അര്‍ജന്‍ ബജ്‍വ, രജിത് കപൂര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

പര്‍വേസ് ഷെയ്ഖ്, അസീം അറോറ, സുമിത് ബതേജ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ബിജിതേഷ് ഡെ, എഡിറ്റിംഗ് നിതിന്‍ ബൈദ്, സിദ്ധാര്‍ഥ് എസ് പാണ്ഡെ, സംഗീതം തമിഷ്ക് ബാഗ്ചി, റോചാക് കോഹ്‍ലി, ആര്‍കൊ, ആര്‍എസ്‍വിപി മൂവീസ്, ഗില്‍റ്റി ബൈ അസോസിയേഷന്‍, മീഡിയ എല്‍എല്‍പി എന്നീ ബാനറുകളില്‍ റോണി സ്ക്രൂവാല, അമര്‍ ബുടാല, ഗരിമ മെഹ്ത എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/87319/siddharth-malhotra-rashmika-mandana-movie-mission-majnu-video-song)