---
title: "കുറച്ച് പണം കയ്യില്‍ വന്നപ്പോള്‍ ഡ്രസിംഗ് ഒക്കെ മാറി തുടങ്ങി, ദില്‍ഷയ്‌ക്കെതിരെ  വിമർശനം "
english_title: "Now the social media has come against the new pictures shared by the actor."
publisher: "moviemax.in"
canonical_url: "https://moviemax.in/news/87262/now-the-social-media-has-come-against-the-new-pictures-shared-by-the-actor"
published_at: "2022-12-26T13:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a9521e4564d_dilsha.jpg"
keywords: []
---

# കുറച്ച് പണം കയ്യില്‍ വന്നപ്പോള്‍ ഡ്രസിംഗ് ഒക്കെ മാറി തുടങ്ങി, ദില്‍ഷയ്‌ക്കെതിരെ  വിമർശനം 

> **Lead Summary:** ബിഗ് ബോസിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയതാരമാണ് ദില്‍ഷ പ്രസന്നന്‍ . ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾക്കെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിക്കുകയാണ്.

## Article Content

ബിഗ് ബോസിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയതാരമാണ് ദില്‍ഷ പ്രസന്നന്‍ . ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾക്കെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം എല്ലാവരും ക്രിസ്തുമസ് ആഘോഷിച്ചപ്പോള്‍ ഇതിന്റെ ഭാഗമായി തന്റെ പുതിയ ക്രിസ്തുമസ് സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടില്‍ നിന്നുമുളള ചിത്രങ്ങള്‍ ദില്‍ഷയും പങ്കുവെച്ചിരുന്നു. ചിത്രങ്ങള്‍ അതിവേഗം തന്നെ വൈറലാവുകയും ചെയ്തു. എന്നാല്‍ പിന്നാലെ താരത്തിനെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

കുറച്ച് പണം കയ്യില്‍ വന്നപ്പോള്‍ ഡ്രസിംഗ് ഒക്കെ മാറി തുടങ്ങി, സ്വന്തം ശരീരം മറ്റുള്ളവരുടെ മുന്നില്‍ കാണിച്ചിട്ട് എന്ത് കിട്ടാനാ മോളേ? സോറി ഞങ്ങള്‍ ആരതി പൊടി ഫാന്‍സാ, സിനിമയില്‍ കയറാന്‍ കുറേ ഉടായിപ്പ്, ഇന്ത് എന്തോന്നാ കോപ്പേ? ഇത് നമ്മള്‍ ബിഗ് ബോസില്‍ കണ്ട ദില്‍ഷയാണോ? അവസാനത്തെ ചിത്രത്തില്‍ കുറച്ച് മാന്‍ലിയാണ്.

മുഖം മാറിയത് പോലെയെന്നും ചിലര്‍ പറയുന്നുണ്ട്. ഈ പെണ്ണ് കുറെ ആയല്ലോ ഫോട്ടോഷൂട്ട് ഒക്കെ നടത്തുന്നു. ഇതുവരെ സിനിമയില്‍ കേറിയില്ലേ. കുറെ കഷ്ടപെടുന്നുണ്ട്, കുല സ്ത്രീയായിരുന്നല്ലോ എ്ന്തു പറ്റി ചേച്ചീ? ദില്‍ഷയില്‍ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഇത് ഞങ്ങളുടെ ദില്‍ഷയല്ല, ഞങ്ങളുടെ ദില്‍ഷ ഇങ്ങനെയല്ല.

ബിഗ് ബോസിലെ ദിലു മോള്‍ തന്നെയാണോ ഇത്? ഇരത്തട്ടാപ്പ് എന്ന് പറയുന്നത് വെറുതേയല്ല. ക്രിസ്തുമസ് ആയപ്പോള്‍ വന്നേക്കുവാണ് ശരീരം കാണിച്ച് കാശുണ്ടാക്കാനായിട്ട് എന്നും ചിലര്‍ ദില്‍ഷയുടെ ചിത്രങ്ങള്‍ക്കുള്ള കമന്റില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/87262/now-the-social-media-has-come-against-the-new-pictures-shared-by-the-actor)