---
title: "നടിയും മോഡലും ഗായികയുമായ ഹിമാൻഷി ഖുറാന റുമാനിയയിൽ ആശുപത്രിയിൽ"
english_title: "Actress, model and singer Himanshi Khurana is in hospital in Romania"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87254/actress-model-and-singer-himanshi-khurana-is-in-hospital-in-romania"
published_at: "2022-12-26T12:48:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a94ac66d7ff_actress.jpg"
keywords: []
---

# നടിയും മോഡലും ഗായികയുമായ ഹിമാൻഷി ഖുറാന റുമാനിയയിൽ ആശുപത്രിയിൽ

> **Lead Summary:** **ന**ടിയും മോഡലും ഗായികയുമായ ഹിമാൻഷി ഖുറാന റുമാനിയയിൽ ആശുപത്രിയിൽ. കടുത്ത പനിയും മൂക്കിൽനിന്ന് രക്തസ്രാവവും കാരണമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

## Article Content

**ന**ടിയും മോഡലും ഗായികയുമായ ഹിമാൻഷി ഖുറാന റുമാനിയയിൽ ആശുപത്രിയിൽ. കടുത്ത പനിയും മൂക്കിൽനിന്ന് രക്തസ്രാവവും കാരണമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പഞ്ചാബി ചിത്രമായ ‘ഫറ്റൊ ദേ യാർ ബഡേ നേ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി റുമാനിയയിൽ എത്തിയതായിരുന്നു താരം. ജീത് ജാ​ങ്കേ ജഹാൻ, സദ്ദ ഹഖ്, ലെതർ ലൈഫ്, അഫ്സർ തുടങ്ങിയ സിനിമകളിലൂടെയും ബിഗ് ബോസ് സീസൺ 13ലൂടെയും ശ്രദ്ധ നേടിയ നടിയാണ് ഹിമാൻഷി.

> മൈനസ് ഏഴ് ഡിഗ്രി സെൽഷ്യസ് തണുപ്പിൽ ഷൂട്ടിങ്ങിനിറങ്ങിയ നടിക്ക് കടുത്ത പനിയെ തുടർന്ന് മൂക്കിൽനിന്ന് രക്തസ്രാവം ഉണ്ടാവുകയായിരുന്നു. ഇത് വകവെക്കാതെ ഷൂട്ടിങ് തുടർന്നതോടെ സ്ഥിതി വഷളാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ",

### Related Links & Sources
- [Original Story Source](https://moviemax.in/news/87254/actress-model-and-singer-himanshi-khurana-is-in-hospital-in-romania)