---
title: "എന്തോ കഷ്ടപ്പെട്ട് പ്രസവിച്ചത് പോലെയാണല്ലോ ഇവരുടെ കാട്ടിക്കൂട്ടലുകള്‍, ചിത്രങ്ങള്‍ക്ക് രൂക്ഷ വിമര്‍ശനം"
english_title: "Nayanthara's pictures with her children have been severely criticized."
publisher: "moviemax.in"
canonical_url: "https://moviemax.in/news/87221/nayantharas-pictures-with-her-children-have-been-severely-criticized"
published_at: "2022-12-26T10:44:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a92decf1e20_nayanthara.jpg"
keywords: []
---

# എന്തോ കഷ്ടപ്പെട്ട് പ്രസവിച്ചത് പോലെയാണല്ലോ ഇവരുടെ കാട്ടിക്കൂട്ടലുകള്‍, ചിത്രങ്ങള്‍ക്ക് രൂക്ഷ വിമര്‍ശനം

> **Lead Summary:** മക്കള്‍ക്കൊപ്പമുള്ള നയന്‍താരയുടെ ചിത്രങ്ങള്‍ക്ക് രൂക്ഷ വിമര്‍ശനം. സറോഗസിയിലൂടെയാണ് നയന്‍താരയ്ക്കും വിഘ്‌നേശ് ശിവനും ഇരട്ടക്കുട്ടികള്‍ പിറന്നത്.

## Article Content

മക്കള്‍ക്കൊപ്പമുള്ള നയന്‍താരയുടെ ചിത്രങ്ങള്‍ക്ക് രൂക്ഷ വിമര്‍ശനം. സറോഗസിയിലൂടെയാണ് നയന്‍താരയ്ക്കും വിഘ്‌നേശ് ശിവനും ഇരട്ടക്കുട്ടികള്‍ പിറന്നത്.

ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് വിഘ്‌നേശ് ശിവന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് താഴെയാണ് അധിക്ഷേപ കമന്റുകള്‍ എത്തിയത്. മക്കളെ ഉയിര്‍, ഉലകം എന്നീ പേരുകളിട്ടാണ് നയന്‍താരയും വിഘ്‌നേശും വിളിക്കുന്നത്.

**

എല്ലാ വിശേഷ ദിവസങ്ങളിലും കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇവര്‍ പങ്കുവെയ്ക്കാറുണ്ട്. കുഞ്ഞുങ്ങളുടെ മുഖം കാണിക്കാതെ സാന്റാക്ലോസിന്റെ അണിയിച്ച്, തൊപ്പി വെച്ച് മറച്ചു കൊണ്ടുള്ള ചിത്രമാണ് വിഘ്‌നേശ് പോസ്റ്റ് ചെയ്തത്.

ആരുടേയും കണ്ണ് നയന്‍സിന്റേയും കുടുംബത്തിന്റേയും മേല്‍ പതിക്കാതിരിക്കാന്‍ ഞങ്ങള്‍ പ്രാര്‍ഥിക്കുന്നുണ്ട് എന്നെല്ലാമാണ് ആരാധകര്‍ കമന്റായി കുറിച്ചത്. ഇതിനിടെയാണ് താരത്തെ അധിക്ഷേപിച്ചു കൊണ്ടുള്ള കമന്റുകളും എത്തിയത്. സറോഗസിയിലൂടെ അമ്മയായതിന് എതിരെയാണ് കമന്റുകള്‍.

[https://www.instagram.com/reel/Cmlx5druXuO/?utm_source=ig_embed&ig_rid=4e935a50-0ef6-4a13-9e0f-ba96e32cf863**](https://www.instagram.com/reel/Cmlx5druXuO/?utm_source=ig_embed&ig_rid=4e935a50-0ef6-4a13-9e0f-ba96e32cf863)

”എന്തോ കഷ്ടപ്പെട്ട് പ്രസവിച്ചത് പോലെയാണല്ലോ ഇവരുടെ കാട്ടിക്കൂട്ടലുകള്‍… ഛെ…!” എന്നാണ് ഒരാള്‍ വിമര്‍ശിച്ച് കമന്റ് ചെയ്തത്. ഒരു പക്ഷെ സൗത്ത് ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ ആദ്യമായി സറോഗസിയിലൂടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ താരദമ്പതികള്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും മാത്രമായിരിക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/87221/nayantharas-pictures-with-her-children-have-been-severely-criticized)