ആരാധകരുമായുള്ള തന്‍റെ ബന്ധം എപ്പോഴും പുതുമയോടെ കാത്തുസൂക്ഷിക്കുന്ന താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. ബോളിവുഡ് താരങ്ങളില്‍ ഏറ്റവുമധികം ആരാധകരുള്ള ഒരാളുമാണ് അദ്ദേഹം.
പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്‍റെ വസതിയായ മന്നത്തിനു മുന്നില്‍ കൂട്ടമായി എത്തുന്ന വലിയ നിരയിലും സോഷ്യല്‍ മീഡിയയിലൂടെ ഇടയ്ക്ക് നടത്തുന്ന വിനിമയത്തിലുമൊക്കെ ആ ഇഴയടുപ്പം ദൃശ്യമാണ്. ഇപ്പോഴിതാ ആരാധകര്‍ക്കായി ഒരു സര്‍പ്രൈസ് ക്രിസ്‍മസ് സമ്മാനവും അദ്ദേഹം നല്‍കി.

ട്വിറ്ററിലൂടെ പ്രിയ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി ഷാരൂഖ് ഖാന്‍. #asksrk എന്ന ഹാഷ് ടാഗില്‍ വന്ന രസകരവും ലളിതവുമായ ചോദ്യങ്ങള്‍ക്കാണ് കിംഗ് ഖാന്‍ മറുപടി നല്‍കിയത്. ഇന്ന് കഴിച്ച ആഹാരവും ഇപ്പോഴത്തെ ശരീരഭാരവുമൊക്കെ അക്കൂട്ടത്തില്‍ പെടും.
ഇപ്പോഴത്തെ ശരീരഭാരം എത്രയെന്ന ചോദ്യത്തിന് 70 കിലോഗ്രാമിന് സ്വല്‍പം താഴെ എന്നായിരുന്നു ഷാരൂഖ് ഖാന്‍റെ മറുപടി. ഇന്ന് എന്താണ് കഴിച്ചതെന്ന ചോദ്യത്തിന് ദാല്‍ ചാവല്‍ എന്ന് മറുപടി. പഠാനിലെ രണ്ട് ഗാനങ്ങള്‍ക്കും വമ്പന്‍ പ്രതികരണം ലഭിച്ചപ്പോള്‍ എന്തുതോന്നി എന്ന ചോദ്യത്തിന് സംഗീത സംവിധായകരായ വിശാല്‍, ശേഖര്‍ അടക്കമുള്ള അണിയറക്കാരോടുള്ള നന്ദി എന്നായിരുന്നു ഷാരൂഖിന്‍റെ മറുപടി.
മെസി വേള്‍ഡ് കപ്പ് എടുത്തതിനെക്കുറിച്ച് എന്തു തോന്നി എന്നായിരുന്നു ഇരുവരുടെയും ആരാധകനായ ഒരാളുടെ ചോദ്യം. ഒപ്പം ഷാരൂഖ് ഒരു മെസി ഫാന്‍ ആണോ എന്നും. ആരാണ് അല്ലാത്തത് എന്ന് തിരിച്ചൊരു ചോദ്യമായിരുന്നു ഷാരൂഖിന്‍റെ മറുപടി.
Content Highlight: 'A Messi fan'? Shah Rukh Khan answered the fan's question

































