---
title: "പുതിയ വിശേഷം പങ്കുവെച്ച് മേഘ്ന രാജ്"
english_title: "Meghna Raj shares new news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87207/meghna-raj-shares-new-news"
published_at: "2022-12-26T09:59:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a9237e3519a_megna_raj.jpg"
keywords: []
---

# പുതിയ വിശേഷം പങ്കുവെച്ച് മേഘ്ന രാജ്

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മേഘ്ന രാജ്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലെ എല്ലാ സിനിമ ഇൻഡസ്ട്രിയിലും താരം വളരെ സജീവമായിരുന്നു. കന്നട ഫിലിം ഇൻഡസ്ട്രിയിലാണ് താരം കൂടുതൽ തിളങ്ങിയത്. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മേഘ്ന രാജ്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലെ എല്ലാ സിനിമ ഇൻഡസ്ട്രിയിലും താരം വളരെ സജീവമായിരുന്നു. കന്നട ഫിലിം ഇൻഡസ്ട്രിയിലാണ് താരം കൂടുതൽ തിളങ്ങിയത്. 

കന്നട സൂപ്പർതാരം ആയിട്ടുള്ള ചിരഞ്ജീവി സർജയെ ആയിരുന്നു താരം വിവാഹം ചെയ്തത്. ഒരുപാട് വർഷത്തെ പ്രണയത്തിനു ഒടുവിൽ ആയിരുന്നു ഇദ്ദേഹവുമായി ഉള്ള നടിയുടെ വിവാഹം കഴിഞ്ഞത്. എന്നാൽ ഈ വിവാഹബന്ധം അധികം നീണ്ടു നിന്നില്ല.

2020 ജൂൺ ഏഴാം തീയതി ആയിരുന്നു ഇദ്ദേഹം നമ്മളെ വിട്ടു പിരിയുന്നത്. ഹൃദയാഘാതം കാരണമായിരുന്നു ചിരഞ്ജീവി നമ്മളെ വിട്ടു പിരിയുന്നത്. ആ സമയത്ത് നടി ഗർഭിണിയായിരുന്നു. പിന്നീട് ഒരു ആൺകുട്ടിക്ക് താരം ജന്മം നൽകുകയും ചെയ്തു. റായൻ രാജ് സർജ എന്നാണ് കുട്ടിയുടെ പേര്.

ഇപ്പോൾ പുതിയ വിശേഷ വാർത്തയുമായി എത്തിയിരിക്കുകയാണ് താരം. ഭർത്താവിന്റെ മരണശേഷം അടുത്തിടെ ആയിരുന്നു താരം സിനിമ മേഖലയിലേക്ക് തിരിച്ചുവന്നത്. ഒരു പരസ്യ ചിത്രത്തിൽ ആയിരുന്നു താരം ആദ്യമായി അഭിനയിച്ചത്. വലിയ രീതിയിലുള്ള വരവേൽപ്പ് ആയിരുന്നു താരത്തിന് സിനിമ മേഖലയിലേക്ക് തിരികെ ലഭിച്ചത്. ഇപ്പോൾ മറ്റൊരു വിശേഷവാർത്ത കൂടി അറിയിച്ചുകൊണ്ട് എത്തുകയാണ് താരം.

പുതിയ ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് താരം. ഇനി നടിയുടെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇതിലൂടെ അറിയാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം നിരവധി ആളുകളാണ് വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഭർത്താവ് മരിച്ചിട്ട് മൂന്നുവർഷം പോലും തികയുന്നതിന് മുൻപ് യൂട്യൂബ് ചാനൽ ഒക്കെ തുടങ്ങുന്നത് നല്ലതാണോ എന്നാണ് ചില അമ്മാവൻമാരും അമ്മായിമാരും ചോദിക്കുന്നത്.

അതേസമയം അവർ യൂട്യൂബ് ചാനൽ തുടങ്ങുന്നതിൽ മറ്റുള്ളവർ എന്തിനാണ് ഇത്ര പരവേശം കൊള്ളുന്നത് എന്നാണ് ഇവരുടെ ആരാധകർ ചോദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/87207/meghna-raj-shares-new-news)