ക്ലാസ്സ്മേറ്റ്സ് എന്ന ചിത്രത്തിലൂടെ റസിയ ആയെത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം പിടിച്ചുവാങ്ങിയ നടിയാണ് രാധിക. വർഷങ്ങൾ പിന്നിട്ടിട്ടും ഇതേ കഥാപാത്രത്തിൻ്റെ പേരിൽ അറിയപ്പെടുക എന്നത് ഒരു അഭിനേതാവിനെ സംബന്ധിച്ചത് അവാർഡിന് തുല്യമാണ്. അത്തരത്തിലൊരു നടിയാണ് രാധിക.
പതിനാല് വർഷങ്ങൾക്കിപ്പുറവും രാധിക അറിയപ്പെടുന്നത് റസിയ എന്ന തൻ്റെ പ്രിയപ്പെട്ട കഥാപാത്രത്തിൻ്റെ പേരിലാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ രാധിക ഇപ്പോൾ പങ്കുവെച്ച പുത്തൻ ചിത്രങ്ങളൊക്കെയാണ് സൈബറിടത്തിൽ വൈറലായിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് തൻ്റെ പ്രിയ കഥാപാത്രമായി രാധികയ്ക്ക് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്താനുള്ള ഭാഗ്യം ലഭിച്ചത്.
Actress Radhika with new pictures once again