---
title: "ഫോട്ടോഷൂട്ടിനിടെ അപ്രതീക്ഷിത സംഭവം;വൈറൽ ആയി വീഡിയോ"
english_title: "Unexpected incident during photoshoot; video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87192/unexpected-incident-during-photoshoot-video-goes-viral"
published_at: "2022-12-26T06:52:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a8f7bc8d5e2_viral_video.jpg"
keywords: []
---

# ഫോട്ടോഷൂട്ടിനിടെ അപ്രതീക്ഷിത സംഭവം;വൈറൽ ആയി വീഡിയോ

> **Lead Summary:** നിത്യവും സോഷ്യല്‍ മീഡിയയില്‍ ധാരാളം വൈറല്‍ വീഡിയോകള്‍ നാം കാണാറുണ്ട്. അപ്രതീക്ഷിതമായുണ്ടാകുന്നസംഭവങ്ങൾക്ക് കാഴ്ച്ചക്കാരും ഏറെയാണ് . ഇക്കൂട്ടത്തില്‍ തന്നെ ഏറ്റവുമധികം പേര്‍ കാണുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന വീഡിയോകളാണ് വിവാഹ വീഡിയോകള്‍. വ്യത്യസ്തമായ വിവാഹാഘോഷങ്ങളോ, ആചാരങ്ങളോ എല്ലാമാകാം ഇതില്‍ ഉള്ളടക്കമായി വരുന്നത്.

## Article Content

നിത്യവും സോഷ്യല്‍ മീഡിയയില്‍ ധാരാളം വൈറല്‍ വീഡിയോകള്‍ നാം കാണാറുണ്ട്. അപ്രതീക്ഷിതമായുണ്ടാകുന്നസംഭവങ്ങൾക്ക് കാഴ്ച്ചക്കാരും ഏറെയാണ് . ഇക്കൂട്ടത്തില്‍ തന്നെ ഏറ്റവുമധികം പേര്‍ കാണുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന വീഡിയോകളാണ് വിവാഹ വീഡിയോകള്‍. വ്യത്യസ്തമായ വിവാഹാഘോഷങ്ങളോ, ആചാരങ്ങളോ എല്ലാമാകാം ഇതില്‍ ഉള്ളടക്കമായി വരുന്നത്.

അതുപോലെ തന്നെ വിവാഹ ഫോട്ടോഷൂട്ട് വീഡിയോകളും വലിയ രീതിയില്‍ വൈറലാകാറുണ്ട്. എന്തെങ്കിലും അപ്രതീക്ഷിത സംഭവങ്ങള്‍ കൂടിയുണ്ടാകുമ്പോഴാണ് വിവാഹ ഫോട്ടോഷൂട്ട് വീഡിയോകള്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായൊരു വീഡിയോ ആണ് ഇത് . വിവാഹത്തിന് ശേഷം വരനും വധുവും കൂടിയുള്ള റൊമാന്‍റിക് ഫോട്ടോഷൂട്ട് നടക്കുകയാണ്. കാഴ്ചയില്‍ ഇതൊരു കാടിനടുത്തുള്ള സ്ഥലമായി തന്നെയാണ് തോന്നുന്നത്.

നടപ്പാലത്തില്‍ നില്‍ക്കുകയാണ് വരനും വധുവും. ഫോട്ടോഗ്രാഫറുടെ നിർദ്ദേശപ്രകാരം വരന്‍ വധുവിനെ എടുത്ത് പൊക്കി വട്ടം കറക്കുകയാണ്. ഇതിനിടെ പെട്ടെന്ന് വധുവിന്‍റെ ഫ്രോക്കിലൊരാള്‍ കയറിപ്പിടിക്കുന്നു. മറ്റാരുമല്ല ഒരു കുരങ്ങനാണിത്. ഇതോടെ വധു പേടിച്ച് പിന്മാറുകയാണ്. എന്നാല്‍ വരൻ ഇതിനെ സ്നേഹപൂര്‍വം ചേര്‍ത്തുപിടിക്കുകയും കുരങ്ങിനൊപ്പമുള്ള കുട്ടിക്കുരങ്ങിനെയും വാത്സല്യത്തോടെ ചേര്‍ത്തുപിടിക്കുന്നു.

ഇത് കണ്ടതോടെ വധുവും അടുത്തെത്തി കൗതുകത്തോടെ ഇവയെ തൊട്ടുനോക്കുകയും മറ്റും ചെയ്യുകയാണ്. അപ്രതീക്ഷിതമായ നടന്ന സംഭവത്തെ ക്ട് ചെയ്ത് നീക്കാതെ ഇതുകൂടി രസകരമായി ഉള്‍ക്കൊള്ളിച്ച് വീഡിയോഗ്രാഫര്‍മാര്‍ വീഡിയോ ചെയ്തിരിക്കുകയാണ്. എന്തായാലും രസകരമായ വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/87192/unexpected-incident-during-photoshoot-video-goes-viral)