---
title: "പ്രസവിച്ചു 28 ദിവസം കഴിയും മുന്നേ അഭിനയിക്കാൻ എത്തി നടി ചന്ദ്ര ലക്ഷ്മൺ;  താരത്തിനെതിരെ വിമർശനം  "
english_title: "Actress Chandra Laxman came to act before 28 days of giving birth; Criticism against the actor"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87174/actress-chandra-laxman-came-to-act-before-28-days-of-giving-birth-criticism-against-the-actor"
published_at: "2022-12-25T21:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a882f378029_chandra.jpg"
keywords: []
---

# പ്രസവിച്ചു 28 ദിവസം കഴിയും മുന്നേ അഭിനയിക്കാൻ എത്തി നടി ചന്ദ്ര ലക്ഷ്മൺ;  താരത്തിനെതിരെ വിമർശനം  

> **Lead Summary:** മിനിസ്‌ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ചന്ദ്ര ലക്ഷ്മൺ. സിനിമയിലും സീരിയലിലും ഒരുപോലെ ശ്രദ്ധ നേടിയ താരം അടുത്തിടെയാണ് അമ്മയായത്. ഈ സന്തോഷം താരത്തിന്റെ ആരാധകർ ആഘോഷമാക്കിയിരുന്നു. എന്നാൽ ഇപ്പോഴിതാ പ്രസവിച്ചു 28 ദിവസം കഴിയും മുന്നേ വീണ്ടും അഭിനയത്തിലേക്ക് എത്തിയിരിക്കുകയാണ് ചന്ദ്ര.

## Article Content

മിനിസ്‌ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ചന്ദ്ര ലക്ഷ്മൺ. സിനിമയിലും സീരിയലിലും ഒരുപോലെ ശ്രദ്ധ നേടിയ താരം അടുത്തിടെയാണ് അമ്മയായത്. ഈ സന്തോഷം താരത്തിന്റെ ആരാധകർ ആഘോഷമാക്കിയിരുന്നു. എന്നാൽ ഇപ്പോഴിതാ പ്രസവിച്ചു 28 ദിവസം കഴിയും മുന്നേ വീണ്ടും അഭിനയത്തിലേക്ക് എത്തിയിരിക്കുകയാണ് ചന്ദ്ര.

മകന്‍ ജനിച്ച്‌ ഇരുപത്തിയെട്ട് ദിവസം പിന്നിടുമ്പോള്‍‌ വീണ്ടും ‘സ്വന്തം സുജാത’ സീരിയില്‍ സെറ്റിലേക്ക് മകനൊപ്പം അഭിനയിക്കാന്‍ എത്തിയിരിക്കുകയാണ് ചന്ദ്ര ലക്ഷ്‍മണ്‍.

പുതിയ യൂട്യൂബ് ചാനലിലൂടെ ഭർത്താവ് ടോഷ് ആണ് ഇക്കാര്യം അറിയിച്ചത്.28ന് കുഞ്ഞുവാവയ്ക്ക് ചെറിയൊരു ചരട് കെട്ടിയിരുന്നു എന്നാണ് ടോഷ് പറയുന്നത്.

വേറൊരു പ്രത്യേകത എന്താണെന്ന് വെച്ചാല്‍ ചന്ദ്ര ‘വീണ്ടും സുജാത’യില്‍ ജോയിന്‍ ചെയ്‍തിരിക്കുകയാണ്. ചന്ദ്രയുടെ അമ്മയും ഞങ്ങളോടൊപ്പമുണ്ട്. ഷൂട്ട് നടക്കുന്ന റൂമിന് തൊട്ടിപ്പുറത്തായാണ് ചന്ദ്രയുടെ റൂം. ‘സുജാത’ ടീമില്‍ നിന്നും ചന്ദുവിന് എപ്പോഴും നല്ല കെയര്‍ കിട്ടുന്നുണ്ട്. അങ്ങനെ ഓടിച്ചാടി വര്‍ക്ക് ചെയ്യേണ്ട കാര്യമില്ല, നല്ല റിലാക്‌സായി ചെയ്താല്‍ മതി.’ എന്ന് ടോഷ് വീഡിയോയിൽ പറയുന്നുണ്ട്.

എന്നാൽ വീഡിയോയ്ക്ക് പിന്നാലെ ലക്ഷ്മിക്ക് വലിയ വിമർശനം ആണ് നേടുന്നത്. ഇച്ചിരി ഇല്ലാത്ത കൊച്ചിനെ ഇട്ടേച്ചു പോകുന്നത് അത്ര നല്ല പ്രവർത്തി അല്ല എന്നാണ് താരത്തിനെ വിമർശിക്കുന്നവർ പറയുന്നത്. എന്നാൽ ജോലിയോടുള്ള താരത്തിന്റെ ആത്മാർത്ഥ ആണ് ഇതെന്നാണ് നടിയെ അനുകൂലിക്കുന്നവർ പറയുന്നത്.

അതേസമയം മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താര ദമ്പതികളാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്‍മണും. സീരിയലില്‍ ഒരുമിച്ച്‌ അഭിനയിച്ചപ്പോള്‍ പരിചയത്തിലാവുകയും പിന്നീട് പ്രണയിച്ച്‌ വിവാഹിതരാവുകയും ചെയ്‍ത താരങ്ങളാണ് ഇരുവരും. ‘സ്വന്തം സുജാത’യില്‍‌ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ആണ്‍കുഞ്ഞ് ആണ് ഇരുവർക്കും പിറന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/87174/actress-chandra-laxman-came-to-act-before-28-days-of-giving-birth-criticism-against-the-actor)