---
title: "നടി അമൃതയ്ക്ക് വിവാഹ ആശംസകള്‍ അറിയിച്ച് ഷിയാസ് കരീം, യഥാർത്ഥത്തിൽ   കല്യാണം കഴിഞ്ഞോ ? "
english_title: "Shias Karim congratulates actress Amrita on her wedding"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87147/shias-karim-congratulates-actress-amrita-on-her-wedding"
published_at: "2022-12-25T19:45:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a85b42cf08b_amrutha_nair.jpg"
keywords: []
---

# നടി അമൃതയ്ക്ക് വിവാഹ ആശംസകള്‍ അറിയിച്ച് ഷിയാസ് കരീം, യഥാർത്ഥത്തിൽ   കല്യാണം കഴിഞ്ഞോ ? 

> **Lead Summary:** പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് കുടുംബവിളക്ക്. ഇതിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. സുമിത്ര എന്ന കഥാപാത്രവും ഈ കഥാപാത്രത്തെ ചുറ്റിപറ്റിയുമാണ് കഥ മുന്നോട്ട് പോവുന്നത്. ഇതില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ശീതള്‍ .

## Article Content

പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് കുടുംബവിളക്ക്. ഇതിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. സുമിത്ര എന്ന കഥാപാത്രവും ഈ കഥാപാത്രത്തെ ചുറ്റിപറ്റിയുമാണ് കഥ മുന്നോട്ട് പോവുന്നത്. ഇതില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ശീതള്‍ .

നടി അമൃത നായരാണ് ആദ്യം ശീതള്‍ ആയി എത്തിയിരുന്നത്. കുടുംബ വിളക്കിലെ അമൃതയുടെ അഭിനയം അതിഗംഭീരം തന്നെയായിരുന്നു.

നടിയെ പ്രശസ്തയാക്കിയത് ശീതള്‍ എന്ന കഥാപാത്രം തന്നെ. ഇതേ അമൃത തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പിന്നീട് സ്വന്തം ഇഷ്ടപ്രകാരം കുടുംബ വിളക്കില്‍ നിന്ന് പിന്മാറുകയായിരുന്നു അമൃത .

ശേഷം മറ്റു പരമ്പരകളിലും ഷോകളിലും അമൃത എത്തി. അമൃത പങ്കുവച്ച ഒരു ചിത്രമാണ് ഓണ്‍ലൈനില്‍ ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ‘സാന്ത്വനം’ സീരിയലിലൂടെ ശ്രദ്ധനേടിയ അജു തോമസിനൊപ്പമുള്ള ഫോട്ടോയാണ് അമൃത പങ്കുവെച്ചിരിക്കുന്നത്.

മുന്‍ ബിഗ് ബോസ് താരവും നടനും മോഡലുമായ ഷിയാസ് കരീം ഇവരുടെ ചിത്രത്തിന് താഴെ വിവാഹ ആശംസകളും നേര്‍ന്നിട്ടുണ്ട്. നിരവധി പേരാണ് ഇവര്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ശരിക്കും കല്യാണം കഴിഞ്ഞതാണോ എന്ന ചോദ്യവുമായി ചിലരും എത്തിയിട്ടുണ്ട്. സത്യത്തില്‍ ഇവര്‍ വിവാഹിതരായിട്ടില്ല. പുതിയ പരമ്പരയുടെ സെറ്റില്‍ നിന്നുള്ള ചിത്രമാണിതെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://moviemax.in/news/87147/shias-karim-congratulates-actress-amrita-on-her-wedding)