---
title: " മോന് വേണ്ടി നിങ്ങള്‍ ഒന്നിക്കുമോ, നടി അനുശ്രീയ്ക്ക് ഉപദേശം"
english_title: "Anusree has shared the post asking if Q and A are now"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87110/anusree-has-shared-the-post-asking-if-q-and-a-are-now"
published_at: "2022-12-25T11:01:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a7e0977f834_anusree.jpg"
keywords: []
---

#  മോന് വേണ്ടി നിങ്ങള്‍ ഒന്നിക്കുമോ, നടി അനുശ്രീയ്ക്ക് ഉപദേശം

> **Lead Summary:** നടി അനുശ്രീ തന്നെയാണ് തന്റെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വെളിപ്പെടുത്തിയത്. തനിക്കും വിഷ്ണുവിനും ഇടയിലുള്ള ചില സൗന്ദര്യ പിണക്കത്തെ കുറിച്ചായിരുന്നു നടി പറഞ്ഞത്. എന്നാല്‍ ഇന്ന് അത് വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണ്. ശരിക്കും ഇവര്‍ക്കിടയില്‍ എന്താണ് പ്രശ്നം എന്ന് ഇന്നും പ്രേക്ഷകര്‍ക്ക് മനസ്സിലായിട്ടില്ല.

## Article Content

നടി അനുശ്രീ തന്നെയാണ് തന്റെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വെളിപ്പെടുത്തിയത്. തനിക്കും വിഷ്ണുവിനും ഇടയിലുള്ള ചില സൗന്ദര്യ പിണക്കത്തെ കുറിച്ചായിരുന്നു നടി പറഞ്ഞത്. എന്നാല്‍ ഇന്ന് അത് വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണ്. ശരിക്കും ഇവര്‍ക്കിടയില്‍ എന്താണ് പ്രശ്നം എന്ന് ഇന്നും പ്രേക്ഷകര്‍ക്ക് മനസ്സിലായിട്ടില്ല.

നിലവില്‍ ഇരുവരും പിരിഞ്ഞാണ് കഴിയുന്നത്. അതേസമയം അനുശ്രീ സോഷ്യല്‍ മീഡിയ വഴി എന്ത് പോസ്റ്റ് ചെയ്താലും അതിന് താഴെ വിഷ്ണുവിനെ കുറിച്ചുള്ള ചോദ്യവും വരാറുണ്ട്.

ഇപ്പോള്‍ ക്യു ആന്റെ എ ആയാലോ എന്ന് ചോദിച്ചുകൊണ്ട് അനുശ്രീ പോസ്റ്റ് പങ്കുവെച്ചിരിയ്ക്കുന്നത്. അനുശ്രീ തന്റെ യൂട്യൂബ് ചാനലില്‍ ആദ്യമായി നടത്തുന്ന ക്യു ആന്റ് എ ആണിത്. ഇതിലും നടിയോട് ഭര്‍ത്താവിനെ കുറിച്ചാണ് ആരാധകര്‍ ചോദിച്ചത്.

വിഷ്ണുവുമായി ഒന്നിച്ച് ജീവിക്കുന്നത് കാണാനാണ് ആഗ്രഹം. അത് നടക്കുമോ, മോന് വേണ്ടി നിങ്ങള്‍ ഒന്നിക്കുമോ, അമ്മയുടെ പാത പിന്‍തുടരാതെ ഭര്‍ത്താവിനൊപ്പം ജീവിച്ചുകൂടെ എന്നിങ്ങനെ പോകുന്നു വിഷ്ണുവിനെ സംബന്ധിച്ച ചോദ്യങ്ങള്‍. നൂറില്‍ തൊണ്ണൂറ് ശതമാനവും വിഷ്ണുവുമായി ബന്ധപ്പെട്ട ചോദ്യം തന്നെയാണ്.

അതിനിടയില്‍ വിഷ്ണുവിനെ മിസ്സ് ചെയ്യാറുണ്ടോ എന്ന് ചിലര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടുണ്ട്. രണ്ടാം വിവാഹത്തിന് സാധ്യതയുണ്ടോ എന്നാണ് ചിലര്‍ക്ക് അറിയേണ്ടത്. പണം മാത്രമല്ല ജീവിതത്തില്‍ പ്രധാനം, സന്തോഷത്തോടുള്ള കുടുംബ ജീവിതം ആശംസിയ്ക്കുന്നു എന്ന് പറഞ്ഞ് ചിലര്‍ വരുന്നു. ഉപദേശവും ആശംസകളും അറിയിച്ചുകൊണ്ടുള്ള പോസ്റ്റും ഉണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/87110/anusree-has-shared-the-post-asking-if-q-and-a-are-now)