---
title: "വളരെ മോശമായി ചീപ്പായിട്ടാണ് അവർ ഭാവനെ കുറിച്ച് സംസാരിച്ചത്; ആസിഫ് അലി"
english_title: "They spoke very badly of imagination; Asif Ali"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87105/they-spoke-very-badly-of-imagination-asif-ali"
published_at: "2022-12-25T10:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a7da8d852f0_bhavana_ans_asif_ali.jpg"
keywords: []
---

# വളരെ മോശമായി ചീപ്പായിട്ടാണ് അവർ ഭാവനെ കുറിച്ച് സംസാരിച്ചത്; ആസിഫ് അലി

> **Lead Summary:** മലയാളം സിനിമയിൽ വളരെ സക്സസ് ഫുള്ളായി മാറി കൊണ്ടിരിക്കുന്ന നടനാണ് ആസിഫ് അലി. ഇന്ന് ആസിഫ് അലി ഇല്ലാത്ത സിനിമകൾ മലയാളത്തിൽ വളരെ കുറവാണ്. മലയാളത്തിലെ ഒരു വിധം എല്ലാ പ്രമുഖ സംവിധായകർക്കൊപ്പവും അഭിനയിക്കാൻ ആസിഫ് അലിക്ക് അവസരം ലഭിച്ചിട്ടുണ്ട്.

## Article Content

മലയാളം സിനിമയിൽ വളരെ സക്സസ് ഫുള്ളായി മാറി കൊണ്ടിരിക്കുന്ന നടനാണ് ആസിഫ് അലി. ഇന്ന് ആസിഫ് അലി ഇല്ലാത്ത സിനിമകൾ മലയാളത്തിൽ വളരെ കുറവാണ്. മലയാളത്തിലെ ഒരു വിധം എല്ലാ പ്രമുഖ സംവിധായകർക്കൊപ്പവും അഭിനയിക്കാൻ ആസിഫ് അലിക്ക് അവസരം ലഭിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഭാവനയ്ക്കൊപ്പമുള്ള ഒരു ലൊക്കേഷൻ അനുഭവം പങ്കുവെച്ച ആസിഫ് അലിയുടെ പഴയൊരു വീഡിയോയാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.

ഒരു സിനിമയുടെ ഷൂട്ടിങിനിടെ അവിടെ കൂടി നിന്ന ചിലർ ഭാവനയോട് വളരെ മോശമായി പെരുമാറിയപ്പോൾ സഹികെട്ട് ആസിഫ് അലി അവരെ തല്ലിയിരുന്നു. ആ സംഭവമാണ് പൂർണ്ണിമയോട് ഒരു പരിപാ‍ടിയിൽ‌ പങ്കെടുത്ത് സംസാരിക്കവെ വർഷങ്ങൾക്ക് മുമ്പ് ആസിഫ് അലി പങ്കുവെച്ചത്.

'എന്റെ വളരെ അടുത്ത സുഹൃത്തായ ഭാവനയോട് ഒരു കൂട്ടം യുവാക്കൾ ആസിഫിനൊപ്പം അഭിനയിച്ചുകൊണ്ടിരിക്കെ മോശമായി പെരുമാറി. ആ സംഭവം കണ്ട് ഒന്ന്, രണ്ട്, മൂന്ന് എന്ന് എണ്ണിതീരും മുമ്പെ ആസിഫ് അവരെ പോയി വളരെ നല്ല കൈകാര്യം ചെയ്തു.'

'ഭാവനയ്ക്ക് വേണ്ടി ആസിഫ് നിന്നുവെന്ന് അറിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത സന്തോഷവും അഭിമാനവും തോന്നി‌യെന്ന്' പൂർണ്ണിമ ഇന്ദ്രജിത്ത് പറഞ്ഞശേഷമാണ് സംഭവത്തെ കുറിച്ച് ആസിഫ് അലി വിവരിച്ചത്. 

'ഒരു പെൺകുട്ടിയോട് സംസാരിക്കാൻ പാടില്ലാത്ത രീതിയിൽ അവർ സംസാരിച്ചു. ഒന്ന് രണ്ട് പ്രാവശ്യം അവരോട് ഞൻ പറഞ്ഞു. അങ്ങനെ ചെയ്യരുതെന്ന്. ഞാൻ മാത്രമല്ല ഷൂട്ട് കണ്ടുകൊണ്ടിരുന്നവർ വരെ ആ യുവാക്കളെ വാൺ ചെയ്തിരുന്നു. അവർ‌ മദ്യപിച്ചിട്ടുണ്ടായിരുന്നു.'

'വളരെ മോശമായി ചീപ്പായിട്ടാണ് അവർ ഭാവനെ കുറിച്ച് സംസാരിച്ചത്. രണ്ട് പ്രാവശ്യം ഞാൻ പറഞ്ഞിട്ട് കേട്ടില്ല. പിന്നെ ഞാൻ അടിച്ചു. എന്റെ കുറച്ച് പ്രശ്നങ്ങൾ ഇതൊക്കെയാണ്. ഞാൻ വളരെ സാധാരണക്കാരനാണ്. എനിക്ക് പെട്ടന്ന് ദേഷ്യവും സങ്കടവും വരും.' 

'അവർ ഒരു ലിമിറ്റ് ക്രോസ് ചെയ്തപ്പോഴാണ് എന്റെ കൈയ്യിൽ നിന്നും പോയി. അവന്റെ കിളിപോയി' ആസിഫ് അലി പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/87105/they-spoke-very-badly-of-imagination-asif-ali)