---
title: "കടിയേറ്റാൽ 20 മിനിറ്റിൽ ഹൃദയം നിലയ്ക്കും, ക്രിസ്മസ് ട്രീയിൽ കണ്ടെത്തിയത് ഉ​ഗ്രവിഷമുള്ള പാമ്പിനെ"
english_title: "The heart stops in 20 minutes after being bitten, and a highly venomous snake was found in the Christmas tree"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87101/the-heart-stops-in-20-minutes-after-being-bitten-and-a-highly-venomous-snake-was-found-in-the-christmas-tree"
published_at: "2022-12-25T09:59:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a7d1c3a42f4_viral.jpg"
keywords: []
---

# കടിയേറ്റാൽ 20 മിനിറ്റിൽ ഹൃദയം നിലയ്ക്കും, ക്രിസ്മസ് ട്രീയിൽ കണ്ടെത്തിയത് ഉ​ഗ്രവിഷമുള്ള പാമ്പിനെ

> **Lead Summary:** ആഘോഷങ്ങളുടെ ക്രിസ്മസ് എത്തിക്കഴിഞ്ഞു. എന്നാൽ, ദക്ഷിണാഫ്രിക്കയിലെ ഒരു കുടുംബത്തെ സംബന്ധിച്ച് ക്രിസ്മസിനോടനുബന്ധിച്ച് നടന്ന ഒരു കാര്യത്തെ ചൊല്ലി ഇപ്പോഴും അവരു‌ടെ ഭയം വിട്ടു മാറിയിട്ടില്ല.

## Article Content

ആഘോഷങ്ങളുടെ ക്രിസ്മസ് എത്തിക്കഴിഞ്ഞു. എന്നാൽ, ദക്ഷിണാഫ്രിക്കയിലെ ഒരു കുടുംബത്തെ സംബന്ധിച്ച് ക്രിസ്മസിനോടനുബന്ധിച്ച് നടന്ന ഒരു കാര്യത്തെ ചൊല്ലി ഇപ്പോഴും അവരു‌ടെ ഭയം വിട്ടു മാറിയിട്ടില്ല.

എന്താണ് സംഭവിച്ചത് എന്നല്ലേ? ഉ​ഗ്രവിഷമുള്ള ഒരു പാമ്പ് അവരുടെ ക്രിസ്മസ് ട്രീയിൽ ഇടം പിടിച്ചു. ബ്ലാക്ക് മാമ്പ പാമ്പിനെയാണ് കുടുംബം ക്രിസ്മസ് ട്രീയിൽ നിന്നും കണ്ടെത്തിയത്. എലാപിഡേ കുടുംബത്തിൽ പെട്ട ഇവ ലോകത്തിലെ തന്നെ ഉ​ഗ്രവിഷമുള്ള പാമ്പുകളിൽ ഒന്നാണ്. ആഫ്രിക്കയുടെ ഭാ​ഗങ്ങളാണ് ഇവയുടെ ജന്മദേശം. ആറരയടി നീളമുള്ള പാമ്പിനെയാണ് കുടുംബം കണ്ടെത്തിയത്.

പാമ്പിന്റെ കടിയേറ്റാൽ ഉടനെ തന്നെ ന്യൂോറടോക്സിൻ പുറത്ത് വിടുന്നു. ഇരുപത് മിനിറ്റിനുള്ളിൽ മനുഷ്യ ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കും എന്നാണ് പറയുന്നത്. എന്നാൽ, നിക്ക് ഇവാൻസ് എന്നൊരാൾ കുടുംബത്തിന് രക്ഷകനായി.

അതിനാൽ തന്നെ അവർക്ക് പാമ്പിന്റെ അടുത്ത് പോകേണ്ടി വന്നില്ല. പാമ്പിനെ കണ്ട് ഭയന്ന കുടുംബം നിക്ക് ഇവാൻസിനെയാണ് പാമ്പിനെ എടുത്ത് മാറ്റാൻ വിളിച്ചത്. നിക്ക് അത് വിജയകരമായി പൂർത്തിയാക്കുകയും അതിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെയ്ക്കുകയും ചെയ്തു.

സാന്ത എനിക്കുള്ള ക്രിസ്മസ് സമ്മാനം നേരത്തെ തന്നെ തന്നിരുന്നു. എന്നാൽ, എന്റെ വീട്ടിലല്ല. ക്വീൻസ്ബർ​ഗിലുള്ള മറ്റൊരു വീടിന്റെ ക്രിസ്മസ് ട്രീയിൽ എന്നും നിക്ക് സാമൂഹിക മാധ്യമത്തിൽ കുറിച്ചു. ഒപ്പം ബ്ലാക്ക് മാമ്പയുടെ ചിത്രങ്ങളും പങ്ക് വെച്ചു. പാമ്പ് പുറത്തായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ തോട്ടം നോക്കുന്നയാളുടെ ശല്യപ്പെടുത്തൽ കാരണം അത് അവിടെ നിന്നും പുറത്ത് കടന്ന് വീടിനകത്ത് കയറി ക്രിസ്മസ് ട്രീയിൽ കയറിയിരിക്കുകയായിരുന്നു എന്നും നിക്ക് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/87101/the-heart-stops-in-20-minutes-after-being-bitten-and-a-highly-venomous-snake-was-found-in-the-christmas-tree)