---
title: "ഉംറ നിർവ്വഹിച്ച് മലയാളികളുടെ പ്രിയപ്പെട്ട നടി, ചിത്രം"
english_title: "Malayali's favorite actress who performed Umrah, picture"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87092/malayalis-favorite-actress-who-performed-umrah-picture"
published_at: "2022-12-25T09:38:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a7ccc6b45df_jannath.jpg"
keywords: []
---

# ഉംറ നിർവ്വഹിച്ച് മലയാളികളുടെ പ്രിയപ്പെട്ട നടി, ചിത്രം

> **Lead Summary:** സിനിമ സീരിയൽ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. സിനിമ താരങ്ങളുടെയും മതങ്ങളും മതവിശ്വാസങ്ങളും പലപ്പോഴും ചർച്ചയായി മാറുന്നത് പതിവാണ്.

## Article Content

സിനിമ സീരിയൽ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. സിനിമ താരങ്ങളുടെയും മതങ്ങളും മതവിശ്വാസങ്ങളും പലപ്പോഴും ചർച്ചയായി മാറുന്നത് പതിവാണ്.

ഇപ്പോൾ ഒരു നടി ആണ് ഉംറ നിർവ്വഹിച്ചിരിക്കുന്നത്. ഇനി വിശുദ്ധ ഇസ്ലാമിന്റെ പാതയിൽ സഞ്ചരിക്കുവാൻ ആണ് ഇവർ തീരുമാനിച്ചിരിക്കുന്നത്. ഇവർ മാത്രമല്ല ഇവരുടെ സഹോദരനും വിശുദ്ധ ഇസ്ലാമിന്റെ പാത തിരഞ്ഞെടുത്തിരിക്കുകയാണ്. അയാൾ സുബൈർ എന്നാണ് സഹോദരൻറെ പേര്. അതേസമയം നടിയുടെ പേര് ജന്നത്ത് സുബൈർ റഹ്മാനി എന്നാണ്.

ഇവർ തന്നെയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സഹോദരൻറെ ഒപ്പം മക്കയിൽ നിന്നും എടുത്ത ചിത്രമാണ് ഇവർ പങ്കുവെച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഏകദേശം 45 മില്യൺ ആരാധകരെ ആണ് ഇവർ ഇൻസ്റ്റാഗ്രാമിൽ നിന്നും സ്വന്തമാക്കിയിട്ടുള്ളത്. ഇവർ പങ്കുവെച്ച ഈ ചിത്രത്തിൽ ഇപ്പോൾ വളരെ മികച്ച പ്രതികരണം ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ബാലതാരം ആയിട്ടാണ് ഇവർ കരിയർ ആരംഭിക്കുന്നത്. പിന്നീട് ഇവർ ഹിന്ദി ടെലിവിഷൻ രംഗത്തേക്ക് മാറുകയായിരുന്നു. ഹിന്ദി ടെലിവിഷൻ സീരിയലുകൾക്ക് എല്ലാം വലിയ രീതിയിൽ ഒരു കാഴ്ചക്കാർ ഉണ്ട് കേരളത്തിലും. അതുകൊണ്ടുതന്നെ ഈ നടി മലയാളികളുടെയും പ്രിയപ്പെട്ട നടിമാരിൽ ഒരാൾ ആയിരുന്നു. ധാരാളം ആരാധകരെ ആണ് ഇവർ മലയാളികൾക്കിടയിലും സ്വന്തമാക്കിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/87092/malayalis-favorite-actress-who-performed-umrah-picture)