---
title: "യുവനടി സീരിയല്‍ സെറ്റില്‍ തൂങ്ങിമരിച്ച നിലയില്‍"
english_title: "Young actress hanged on serial set"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87058/young-actress-hanged-on-serial-set"
published_at: "2022-12-24T21:32:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a72319df8ce_death.jpg"
keywords: []
---

# യുവനടി സീരിയല്‍ സെറ്റില്‍ തൂങ്ങിമരിച്ച നിലയില്‍

> **Lead Summary:** **മുംബൈ : **ടെലിവിഷന്‍ നടി തുനീഷ ശര്‍മ സീരിയല്‍ സെറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദസ്താന്‍ ഇ കാബൂള്‍ എന്ന പരിപാടിയുടെ മുംബൈയിലെ സെറ്റില്‍ വെച്ചായിരുന്നു സംഭവം.

## Article Content

**മുംബൈ : **ടെലിവിഷന്‍ നടി തുനീഷ ശര്‍മ സീരിയല്‍ സെറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദസ്താന്‍ ഇ കാബൂള്‍ എന്ന പരിപാടിയുടെ മുംബൈയിലെ സെറ്റില്‍ വെച്ചായിരുന്നു സംഭവം.

ബാത്ത്‌റൂമിലാണ് 20കാരിയായ നടി ജീവനൊടുക്കിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒരു മ്യൂസിക് വീഡിയോ ഷൂട്ട് ചെയ്യാനിരിക്കെയാണ് സംഭവം.

ഒട്ടേറെ സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. ദസ്താന്‍ ഇ കാബൂള്‍ എന്ന പരിപാടിയാണ് നടിയെ ഏറെ ജനപ്രിയയാക്കിയത്. ഫിത്തൂര്‍, ബാര്‍ ബാര്‍ ദേഖോ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ തുനിഷ അഭിനയിച്ചിട്ടുണ്ട്.

ഇന്റര്‍നെറ്റ് വാലാ ലവ്, ഇഷ്‌ക് സുബല്ല, ഗയാബ്, ആഡ് ഷേര്‍ ഇ പഞ്ചാബ് മഹാരാജ രഞ്ജിത് സിംഗ് തുടങ്ങിയ നിരവധി ഷോകളിലും തുനിഷ പങ്കെടുത്തിട്ടുണ്ട്. മഹാറാണ പ്രതാപ് എന്ന സോണി ടിവി സീരിയലിലൂടെ ചന്ദ് കന്‍വാര്‍ ആയിട്ടായിരുന്നു തുനിഷ ശര്‍മയുടെ കരിയര്‍ ആരംഭിച്ചത്.

പിന്നീട് കളേഴ്‌സ് ടിവി ഷോ ചക്രവര്‍ത്തിന്‍ അശോക് സാമ്രാട്ടില്‍ അഹിങ്കാര രാജകുമാരിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു. നിലവില്‍ ടെലിവിഷനില്‍ നിരവധി ഷോകള്‍ തുനീഷ അവതരിപ്പിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/87058/young-actress-hanged-on-serial-set)