---
title: "ആരതിയെ ചേര്‍ത്ത് പിടിച്ചൊരു ചുംബനം, റോബിന്‍ പങ്കുവെച്ച വീഡിയോ വൈറലാകുന്നു "
english_title: "A new video shared by Robin is now going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/87043/a-new-video-shared-by-robin-is-now-going-viral"
published_at: "2022-12-24T20:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a70ec278e14_robin_radhakrishnan_and_arathi.jpg"
keywords: []
---

# ആരതിയെ ചേര്‍ത്ത് പിടിച്ചൊരു ചുംബനം, റോബിന്‍ പങ്കുവെച്ച വീഡിയോ വൈറലാകുന്നു 

> **Lead Summary:** ബിഗ് ബോസ് ഷോ യില്‍ പങ്കെടുത്ത് പൂര്‍ത്തിയാവുന്നതിന് മുന്‍പ് പുറത്തിറങ്ങിയെങ്കിലും പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് റോബിന്‍ . ഏഴെട്ട് മാസം കഴിഞ്ഞെങ്കിലും റോബിനെ ചുറ്റിപ്പറ്റിയുള്ള വിശേഷങ്ങളാണ് ഇപ്പോഴും തരംഗമായി കൊണ്ടിരിക്കുന്നത്.

## Article Content

ബിഗ് ബോസ് ഷോ യില്‍ പങ്കെടുത്ത് പൂര്‍ത്തിയാവുന്നതിന് മുന്‍പ് പുറത്തിറങ്ങിയെങ്കിലും പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് റോബിന്‍ . ഏഴെട്ട് മാസം കഴിഞ്ഞെങ്കിലും റോബിനെ ചുറ്റിപ്പറ്റിയുള്ള വിശേഷങ്ങളാണ് ഇപ്പോഴും തരംഗമായി കൊണ്ടിരിക്കുന്നത്.

ഇനി ആരതി പൊടിയുമായിട്ടുള്ള റോബിന്റെ വിവാഹക്കാര്യമാണ് എല്ലാവര്‍ക്കും അറിയാനുള്ളത്. ജനുവരിയില്‍ വിവാഹനിശ്ചയം ഉണ്ടാവുമെന്ന് പറഞ്ഞെങ്കിലും കൃത്യമായൊരു ദിവസത്തെ കുറിച്ച് ഇനിയും പറഞ്ഞിട്ടില്ല. അതേ സമയം റോബിന്‍ ആരതിയെ പെണ്ണ് കാണാന്‍ പോയതിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

ഡിസംബര്‍ 21 തന്റെ ജീവിതത്തില്‍ എത്രത്തോളം പ്രധാനപ്പെട്ട ദിവസമാണെന്ന് സൂചിപ്പിച്ച് കൊണ്ടൊരു പോസ്റ്റുമായിട്ടാണ് ആരതി എത്തിയിരിക്കുന്നത്. '21-12-2022 എന്ന ദിവസം ഞാന്‍ ഏറെ കാത്തിരുന്ന സന്തോഷത്തിന്റെ ദിവസമായിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളെ ഞാന്‍ ആദ്യമായി കാണുകയാണ്. അത് എന്റെ ആദ്യത്തെ മികച്ച അനുഭവങ്ങളില്‍ ഒന്നായി മാറി.

വളരെ ആവേശഭരിതയായി നിന്ന നിമിഷമാണത്. എല്ലായിപ്പോഴും വിലമതിക്കപ്പെടുന്നുണ്ട്. ഒരു പെണ്‍കുട്ടി എത്ര ധൈര്യവതിയും ശക്തയുമാണെന്ന് പറഞ്ഞാലും പ്രണയം എപ്പോഴും താഴ്ന്ന് നില്‍ക്കും. ഈ സ്‌നേഹവും സമാധാനവും എന്നും നിലനില്‍ക്കട്ടെ', എന്നുമാണ് വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷനില്‍ ആരതി കുറിച്ചത്.

മാത്രമല്ല ഇന്‍സറ്റാഗ്രാമിലൂടെ രസകരമായൊരു വീഡിയോയാണ് ആരതി പങ്കുവെച്ചിരിക്കുന്നത്. ഡിസംബര്‍ ഇരുപത്തിയൊന്നിന് രാത്രി 1.30 ന് എടുത്ത വീഡിയോയാണ്. ഇരുവരും കാറിനുള്ളില്‍ ഇരിക്കുകയും റോബിന്‍ മുഖം പൊത്തി പിടിക്കുകയും ചെയ്തിരിക്കുകയാണ്. 'മകളെ നാളെ നമുക്ക് പെണ്ണ് കാണണ്ടേ, എന്ന് പറഞ്ഞ് പറഞ്ഞ് റോബിന്‍ ആരതിയെ കാറില്‍ നിന്നും ചുംബിക്കുന്നു. ശേഷം വീട്ടില്‍ നടന്ന ചടങ്ങിന്റെ ദൃശ്യങ്ങളാണ് കാണിക്കുന്നത്.

റോബിനും കുടുംബവും ആരതിയുടെ വീട്ടിലെത്തുകയും ഓദ്യോഗികമായി പെണ്ണ് കാണല്‍ ചടങ്ങ് നടത്തിയിരിക്കുകയാണ്. വീഡിയോയില്‍ റോബിന്റെ അമ്മ ആരതിയുടെ കൈയ്യില്‍ വള ഇട്ട് കൊടുക്കുന്നതും കാണിച്ചിരുന്നു. അങ്ങനെ സന്തോഷത്തോടെ കുടുംബസമേതം നില്‍ക്കുന്ന ഫോട്ടോയും കൊടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/87043/a-new-video-shared-by-robin-is-now-going-viral)