---
title: "നൊമ്പരം നിറച്ച് അന്തോണി, 'പടച്ചോന്റെ കഥകൾ' റിവ്യൂ"
english_title: "'Patachonte kadhakal' Review"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87037/patachonte-kadhakal-review"
published_at: "2022-12-24T19:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a7059405606_padachonte_kadhakal.jpg"
keywords: []
---

# നൊമ്പരം നിറച്ച് അന്തോണി, 'പടച്ചോന്റെ കഥകൾ' റിവ്യൂ

> **Lead Summary:** ബുക്മൈഷോയിൽ റിലീസ് ചെയ്ത ആന്തോളജി ചിത്രമാണ് 'പടച്ചോന്റെ കഥകൾ'. ആരാണ് ദൈവം എന്ന ചോദ്യത്തിന് ഉത്തരം തേടലാണ് ചിത്രത്തിന്റെ ഇതിവൃത്തം നാല് നവാഗത സംവിധായകർ ഒന്നിക്കുന്ന ചിത്രത്തിൽ സുധീഷ്, നിഷ സാരഗ്, ഷെല്ലി , ഡാവിഞ്ചി, ജിയോ ബേബി,വിജിലേഷ്, ബിജു സോപാനം,നീന കുറുപ്പ്,സതീഷ് കുന്നോത്ത്,വി. കെ ബൈജു,കിഷോർ , കബനി,ഷൈനി, ശിവദാസ് കണ്ണൂർ, അർജുൻ സാരഗി, അഭിലാഷ് കോക്കാട് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

## Article Content

ബുക്മൈഷോയിൽ റിലീസ് ചെയ്ത ആന്തോളജി ചിത്രമാണ് 'പടച്ചോന്റെ കഥകൾ'. ആരാണ് ദൈവം എന്ന ചോദ്യത്തിന് ഉത്തരം തേടലാണ് ചിത്രത്തിന്റെ ഇതിവൃത്തം നാല് നവാഗത സംവിധായകർ ഒന്നിക്കുന്ന ചിത്രത്തിൽ സുധീഷ്, നിഷ സാരഗ്, ഷെല്ലി , ഡാവിഞ്ചി, ജിയോ ബേബി,വിജിലേഷ്, ബിജു സോപാനം,നീന കുറുപ്പ്,സതീഷ് കുന്നോത്ത്,വി. കെ ബൈജു,കിഷോർ , കബനി,ഷൈനി, ശിവദാസ് കണ്ണൂർ, അർജുൻ സാരഗി, അഭിലാഷ് കോക്കാട് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

  അന്തോണി, അരുളപ്പാട്, ഉണ്ടംപൊരി വിപ്ലവം, ഗൗരി എന്നീ ചിത്രങ്ങളാണ് പടച്ചോന്റെ കഥകളിൽ ഉൾപ്പെട്ടിരിക്കുന്നത് പ്രശസ്ത റീഡിങ് ആപ്പായ പ്രതിലിപിയാണ് ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്  .

പ്രതിലിപി മലയാളത്തിൽ ചെയ്യുന്ന ആദ്യത്തെ സിനിമയാണ് പടച്ചോന്റെ കഥകൾ നൊമ്പരം നിറച്ച് അന്തോണി നിഷ സാരംഗ്,ജിയോ ബേബി, ഡാവിഞ്ചി, വിജിലേഷ്, ശ്രീജിത്ത്‌ കൈവേലി, സതീഷ് കുന്നോത്ത് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന അന്തോണി മനോഹരമായൊരു പാട്ടോടു കൂടിയാണ് തുടങ്ങുന്നത് .

 ഒരു അമ്മയുടെയും മകന്റെയും സ്നേഹബന്ധത്തിന്റെ കഥ പറഞ്ഞുകൊണ്ട് മനോഹരമായ ഒരു ഗാനത്തോടെയാണ് അന്തോണി പ്രേക്ഷകരിലേക്ക് എത്തുന്നത് പ്രകൃതി ഭംഗി നിറഞ്ഞ ഗ്രാമത്തിൽ ജീവിക്കുന്ന അന്തോന്നിയുടെയും അമ്മയുടെയും ജീവിതം മനോഹരമായി തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ദൈവവിശ്വാസത്തെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതും മനുഷ്യനെക്കാൾ വില ദൈവത്തിനു കൊടുക്കുന്നവരുടെയും കഥ അന്തോണി പറഞ്ഞു വെക്കുന്നുണ്ട് . കൂടുതലും കോമഡി റോളുകളിൽ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും നിറഞ്ഞു നിൽക്കുന്ന നിഷ സാരംഗ് അവരുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ ഒരു വേഷമാണ് അന്തോണിയിൽ കൈകാര്യം ചെയ്തിരിക്കുന്നത് .

കോമഡി റോളുകൾ പോലെ ഇമോഷണൽ റോളുകളും തനിക്ക് ഭംഗിയായി ചെയ്യാൻ സാധിക്കുമെന്നും അവർ തെളിയിച്ചു. ഫീൽ ഗുഡ് ജോണറിലാണ് അന്തോണി അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത് .  പ്രേക്ഷകരിൽ ഭയം പടർത്തിയാണ് അരുളപ്പാട് ആരംഭിക്കുന്നത് രാജൻ പെരുവണ്ണാൻ എന്ന കഥാപാത്രത്തെ ബിജു സോപാനം മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് .

ഷെല്ലി, കബനി എന്നിവർ ചിത്രത്തിൽ തങ്ങളുടെ വേഷം ഗംഭീരമാക്കിയിട്ടുണ്ട് .   ഉണ്ടമ്പൊരി വിപ്ലവം പേരുപോലെ തന്നെ വിപ്ലവം തീർത്തിട്ടുണ്ട് തമാശയുടെ മേമ്പൊടിയോടു കൂടി ചിത്രം ആൾദൈവങ്ങൾ അന്ധവിശ്വാസം എന്നീ വിഷയങ്ങൾ നന്നായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട് .

  ഗൗരി എന്ന നാലാമത്തെ ചിത്രത്തിൽ സുധീഷ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് . പ്രേക്ഷക മനസുകളിൽ എന്നും തങ്ങിനിൽക്കാവുന്ന രീതിയിൽ തന്നെയാണ് ഗൗരി ഒരുക്കിയിരിക്കുന്നത് . ഓരോ വ്യക്തിയുടെയും ദൈവം ആരായിരിക്കണം എന്ന് ചിത്രം പറഞ്ഞ് വെക്കുന്നുണ്ട് .

  ദൈവം എന്ന ചിന്തയെ നാല് വ്യത്യസ്ത രീതിയിലാണ് നാലു ചിത്രങ്ങളും പറഞ്ഞു വക്കുന്നത് അന്തോണി കരയിപ്പിച്ചു അരുളപ്പാട് ഭയപ്പെടുത്തി ഉണ്ടമ്പൊരി വിപ്ലവം ചിരിപ്പിച്ചു ഗൗരി വീണ്ടും കരയിപ്പിച്ചു .

### Related Links & Sources
- [Original Story Source](https://moviemax.in/news/87037/patachonte-kadhakal-review)